കേരള സര്‍ക്കാരിന്റെ കീഴില്‍ പിഎസ്‌സി പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം. താല്‍ക്കാലികമായാണ് നിയമനങ്ങള്‍. വിവിധ തസ്തികകളില്‍ നിന്നുമുളള നിരവധി ഒഴുവുകളെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അതാത് യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഫിനാന്‍സ് മാനേജര്‍ ഒഴിവ്
സംസ്ഥാന ഫോറസ്റ്റ് വികസന ഏജന്‍സിയിലേക്ക് (എസ് എഫ് ഡി എ) ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: http://www.forest.kerala.gov.in, ഫോണ്‍: 9447979006.
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 ജൂണ്‍ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: http://www.kfri.res.in
നിഷ്-ല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്; http://nish.ac.in/others/career .
പ്രോജക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു വര്‍ഷത്തെ കാലയളവില്‍ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: http://www.kfri.res.in
ഓവര്‍സിയര്‍ താല്‍ക്കാലിക നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത-അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ആ.ഠലരവ/ആ.ഋ ബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി ജൂലൈ 19 രാവിലെ 10 ന് തൊടുപുഴയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്സ്.
ആയുഷ് കേന്ദ്രത്തില്‍ ഒഴിവുകള്‍
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോട്ടയം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ കം ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481-2991918.