പ്രണയമഴ
ഭാഗം 13
തന്റെ ചാരുകസേരയിലേക്ക് അവൻ പോയിരുന്നു..
കൈകൾ രണ്ടും നെറ്റിയിൽ പിണച്ചു , കണ്ണുകൾ അടച്ചു കൊണ്ട് ആണ് അവൻ ഇരിക്കുന്നത്..
അവൾ പറഞ്ഞത് ഒക്കെ സത്യം ആണോ… അവൾക്ക് തന്നെ ഇഷ്ടം ആണോ.. അതോ അവൾ വെറുതെ നാടകം കളിക്കുക ആണോ…
നടന്ന കാര്യങ്ങൾ ഒക്കെ അവൾ തുറന്നു പറയുമെന്ന് ആണ് താൻ കരുതിയത്.. അപ്പോൾ അച്ഛനും അമ്മയും ഒക്കെ ദേഷ്യപ്പെടുമെന്നും അവരോട് നൈസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കാം…. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു.
ആലോചിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലലോ…അവൻ ഇനി അവളോട് തന്റെ കാര്യം പറഞ്ഞോ…
ഹരി ഫോണെടുത്തു ആരെയോ ഡയൽ ചെയ്ത്..
ചെ.. ഇവനെ വിളിച്ചിട്ട് എടുക്കുന്നുമില്ല…. ഒന്നുടെ അവൻ കാൾ ചെയ്തു..
“ഹെലോ… എടാ…..
……. ഹരി തന്റെ സംശയം ചോദിച്ചു അവനോട്..
ഇല്ല ഹരി… ഞാൻ ഒന്നും പറഞ്ഞിട്ടില്ല… പറയാൻ ഉള്ള ഒരു അവസരം കിട്ടിയില്ല…. അതാണ്…
“മ്മ്.. ഇനി നീ ഒന്നും പറയണ്ട…. അത് നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി….”
ഓക്കേ… ഹരി ഫോൺ കട്ട് ചെയ്തു..
ഇനി അവൾ തന്നോട് എന്തെങ്കിലും പ്രതികാരം ചെയ്യാൻ ആണോ…
ഹേയ് അതിന് വഴി ഇല്ല… കാരണം അത്രക്ക് ധൈര്യം ഉണ്ടോ അവൾക്ക്…
എന്റെ ഗൗരി കുട്ടി ഈ ഹരിയേട്ടനെ നീ വല്ലാതെ കഷ്ടപ്പെടുത്തും അല്ലെ..
പക്ഷെ… പക്ഷെ… അവളുടെ മനസ് അറിയാനും പറ്റുന്നില്ല..
തനിക്ക് അവളെ മതി എന്ന് എല്ലാവരോടും പറയാൻ ഇരുന്നത് ആണ്.. അപ്പോൾ ആണ് അമ്മ ഇങ്ങനെ എല്ലാം പറയുന്നത്..
എല്ലാം അറിയണമെങ്കിൽ ഗൗരിയെ നേരിൽ കാണണം…
പക്ഷെ എങ്ങനെ….
അമ്മിണി ചേച്ചിയോട് ഒന്ന് ചോദിച്ചു നോക്കിയാലോ…
മ്മ്മ് വരട്ടെ നോക്കാം…
പെട്ടന്ന് ആണ് അവൻ അമ്മ പറഞ്ഞ കാര്യം ഓർത്തത്..
അവളുടെ ഫോൺ നമ്പർ മേടിച്ചു എന്ന്..
എങ്ങനെ എങ്കിലും അമ്മയുടെ ഫോൺ അടിച്ചു മാറ്റണം….
അതിൽ നിന്ന് നമ്പർ എടുക്കണം…
എന്നിട്ട് അവളെ നേരിട്ട് വിളിക്കാം..
അവസാനം അവൻ അങ്ങനെ തീരുമാനിച്ചു..
അവളുടെ സ്റ്റാൻഡ് അറിഞ്ഞിട്ട് വേണം അച്ഛനോട് സംസാരിക്കുവാൻ..
താൻ സ്നേഹം ഇല്ലാത്തവനും ആത്മാർത്ഥ ഇല്ലാത്തവനും ചതിയനും ഒക്കെ ആണ് എല്ലാവരുടെയും മനസ്സിൽ…
അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു..
എല്ലാം എന്റെ ഗൗരികുട്ടിക്ക് വേണ്ടി അല്ലെ….
ഈ സമയത്തു ദേവി ആണെങ്കിൽ ഭർത്താവിനോട് സങ്കടം ബോധിപ്പിക്കുക ആണ്..
” ഗൗരിയെ നമ്മുടെ വീട്ടിലേക്ക് നമ്മുടെ മകന്റെ ഭാര്യയായി കൊണ്ടുവരുന്നതിനോട് ചേട്ടന് യോജിപ്പില്ലായിരുന്നോ…. ഇല്ലായിരുന്നുവെങ്കിൽ അത് അപ്പോഴേ എന്നോട് പറയണ്ടേ… ഞാൻ ഇനി ആ കുട്ടിയോട് എന്തു മറുപടി പറയും… അവൾ ആണെങ്കിൽ എന്റെ ഫോൺ കോളും പ്രതീക്ഷിച്ച ഇരിക്കുകയാകും…. ആകെ കുഴപ്പമായല്ലോ…നല്ല ഒരു പെൺകുട്ടിയായിരുന്നു….എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു ഏട്ടാ….. ഇനി എന്ത് ചെയ്യും എന്റെ കൃഷ്ണാ….
ദേവി ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കുക ആണ്..
“ഏട്ടൻ ഇവിടെ ഒന്നും അല്ലെ…? ഞാൻ എത്ര നേരം ആയി ഈ പറയുന്നു..”
അയാൾ ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടു ദേവിക്ക് ദേഷ്യം വന്നു.
“എന്താ ദേവി… നീ എന്തെങ്കിലും പറഞ്ഞോ ”
“ദേ മനുഷ്യാ… എനിക്ക് ദേഷ്യം വരുന്നുണ്ട് kto… നിങ്ങളോട് അല്ലെ ഞാൻ ഇത് ഒക്കെ പറഞ്ഞത്..”
“എന്ത്..”
“ഗൗരിട കാര്യം…”
“ഗൗരിയോ… ഏത് ഗൗരി…”
ദേവി അയാളെ കനപ്പിച്ചു ഒന്ന് നോക്കി..എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി…
ഗോപിനാഥൻ വീണ്ടും ഫോണിൽ നോക്കി കിടന്നു..
അടുക്കളയിൽ നീലിമയും അമ്മിണി ചേച്ചിയും കൂടെ ചൂട് പിടിച്ച ചർച്ചയിൽ ആയിരുന്നു..
“അച്ഛൻ സമ്മതിക്കാതെ ഒന്നും നടക്കില്ല അമ്മിണിയമ്മേ.. അത് ഉറപ്പ് ആണ്…”…
“പക്ഷെ കുഞ്ഞേ…. വേറെ ഒരു കാര്യം കൂടെ ഉണ്ട്… ഹരി കുഞ്ഞും ഇതുവരെ ഒന്നും പറഞ്ഞില്ല…
“അതാണ് എനിക്കും മനസ്സിലാക്കാത്തത് ഇനി അവന്റെ ഉള്ളിൽ എന്താണാവോ%
” അച്ഛൻ പറഞ്ഞതുപോലെ ഇനി ആ കുട്ടീടെ തന്ത്രം എന്തെങ്കിലും ആണോ…. ഹരി പറയാതെ നമ്മൾ…..”
“എന്താ നീലിമേ…. നിങ്ങൾ എന്താണ് പറയുന്നത്…”
“അമ്മേ…. ഞങ്ങൾ ഗൗരിടെ കാര്യം പറയുവാരുന്നു… അച്ഛൻ എന്ത് പറഞ്ഞു അമ്മയോട് ”
“ഒന്നും പറഞ്ഞില്ല മോളെ…. അച്ഛൻ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നു പോലും ഇല്ല…”
“Mm… അമ്മ ഹരിയോട് ചോദിച്ചു നോക്കിക്കേ…”
“ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല മോളെ… അവനു താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്താ… ആഹ് പോട്ടെ…. വെറുതെ ഞാൻ അവിടെ വരെ പോയി…”
അമ്മ പറയുന്നത് ശരി ആണ്…അച്ഛനു ഈ ബന്ധം താല്പര്യം ഇല്ല.. ഹരി ആണെങ്കിൽ ഒരു മറുപടി പറഞ്ഞും ഇല്ല.. അതുകൊണ്ട് ഈ ചാപ്റ്റർ ഇവിടെ വെച്ച് ക്ലോസ് ചെയുന്നത് ആണ് അമ്മേ നല്ലത്…. ”
അമ്മിണിയമ്മയും അത് കേട്ടപ്പോൾ തല കുലുക്കി..
ദേവിയ്ക്ക് മാത്രം എന്തോ ഒരു വേദന തന്നെ അടക്കി വീഴുന്നത് പോലെ തോന്നി…
ചുരുങ്ങിയ സമയം കൊണ്ട് താൻ ആ കുട്ടിയെ അത്ര മാത്രം സ്നേഹിച്ചു പോയി എന്ന് അവർക്ക് മനസിലായി..
“ആഹ്… എന്തായാലും നമ്മൾക്ക് വിധിച്ച കുട്ടി ആണെങ്കിൽ അവൾ ഇവിടെ വരും മോളെ… അല്ലെങ്കിൽ പോട്ടെ…. അച്ഛൻ പറയുന്നത് പോലെ ഇവിടുത്തെ സ്റ്റാറ്റസ് നു ചേരുന്ന ബന്ധം അച്ഛൻ കൊണ്ട് വരട്ടെ….”
അപ്പോൾ ആണ് ജാനകി അമ്മ ഉച്ച മയക്കം ഒക്കെ കഴിഞ്ഞു എഴുനേറ്റു വന്നത്…
“ആഹ് ദേവി വന്നോ… എന്നിട്ട് എന്തെ എന്നെ ആരും വിളിച്ചില്ലാ ”
“ഞാൻ ഇപ്പോൾ ഇങ്ങു വന്നതേ ഒള്ളു അമ്മേ… വന്നു ഡ്രസ്സ് മാറിയ സമയം ആയിട്ടുള്ളു….”
“നീലിമേ… കുഞ്ഞ് എന്ത്യേ…”
.
“കണ്ണേട്ടനും ആയിട്ട് ഉറങ്ങുക ആണ് അമ്മേ…”
“മ്മ്.. ശരി ശരി… ദേവി പോയിട്ട് എന്തായി… ആ കുട്ടി എന്ത് പറഞ്ഞു….. കേട്ടത് ഒക്കെ സത്യം ആണോ…”
. അവർ ഒരു കസേര വലിച്ചു ഇട്ടു ഇരുന്നു കൊണ്ട് ചോദിച്ചു… ”
“അത് പിന്നെ അമ്മേ……
…….
…….”നടന്ന കാര്യങ്ങൾ ഒക്കെ അവർ വീണ്ടും ആവർത്തിച്ചു..
“എനിക്ക് അറിയാമായിരുന്നു ഹരിക്കുട്ടന് ഇതിൽ മനസറിവ് ഉണ്ട് എന്ന്…. കള്ളൻ ഒന്നും അറിയാത്തത് പോലെ…”അവർ ഊറി ചിരിച്ചു….
“ആ കുട്ടി എങ്ങനെ ഉണ്ട് ദേവി കാണാനൊക്കെ… ആ പിന്നെ ഹരി അല്ലെ ആള്. അപ്പോൾ നമ്മൾക്ക് ഊഹിക്കാം കുട്ടി എങ്ങനെ ഉണ്ട് എന്ന്…”അതും പറഞ്ഞു കൊണ്ട് അവർ വീണ്ടും ചിരിച്ചു..
“ആ കുട്ടിയെ അമ്മ അറിയും…”ദേവി അതു പറയുകയും നീലിമയും അമ്മണിയമ്മയും ദേവിയെ നോക്കി.
“ങേ.. മുത്തശ്ശി അറിയുമോ അത് എങ്ങനെ….”
ജാനകിയമ്മയും ആകാംഷയോടെ അവരെ നോക്കി..
“അത് ഒരുപാട് നാളത്തെ പരിചയം ഒന്നും അല്ല മോളെ…. ഇന്ന് കാലത്തെ ഞാനും അമ്മയും അമ്പലത്തിൽ പോയപ്പോൾ കണ്ട ആ കുട്ടി ആണ്…അമ്മ ഓർക്കുന്നില്ലേ…”
. “ഏത്… ആ മുടി ഉള്ള കുട്ടി ആണോ….ഇന്ന് കാലത്തെ കണ്ട….”
“അതെ അമ്മേ… അതു തന്നെ ആണ് ആള്…”…
“ശിവ ശിവ… കൊള്ളാല്ലോ… ഞാൻ ഇന്ന് പറഞ്ഞതെ ഒള്ളു ഹരികുട്ടന് ചേരും എന്ന്… ഇത് എങ്ങനെ ഒത്തുവന്നു…. എനിക്ക് ഒരുപാട് ഇഷ്ടം ആയി ആ കുട്ട്യേ….”
. മുത്തശ്ശി വാ തോരാതെ പറഞ്ഞു…
അവരുടെ കണ്ണിലെ തിളക്കം കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ഗൗരി അത്രത്തോളം അവരിൽ സ്വാധീനം ചെലുത്തി എന്ന്..
“ഗോപിക്ക് ഇഷ്ടം ആയില്ലേ അവളെ…”
..
“അറിയില്ല അമ്മേ… ഏട്ടൻ ഈ വിവാഹത്തിന് സമ്മതിക്കില്ല,,, ഹരിയും ഒരു മറുപടി പറഞ്ഞില്ല…”
“ങേ അതെന്താ…”അവർ അന്തളിച്ചു
“ആഹ് ആ കുട്ടി തട്ടിപ്പ് കാരി ആണ് എന്ന്.. വല്യ വീട്ടിലെ ആണുങ്ങളെ കേറി പ്രേമിക്കുന്നത് ആണ് എന്ന് ഒക്കെ… എന്തൊക്കെയോ ഏട്ടൻ പറഞ്ഞു…”
“ഹരിയോ… അവൻ ”
“അവൻ ഒന്നും പറഞ്ഞില്ല ഈ നിമിഷം വരെ… ആത്മാർത്ഥമായി ആണ് അവൻ സ്നേഹിച്ചത് എങ്കിൽ അച്ഛനോട് അവൻ എന്തെങ്കിലും പറഞ്ഞേനെ… ഇത് ഒന്നും അവൻ മിണ്ടിയില്ല….”
“നീ ഹരിയെ ഇങ്ങു വിളിക്ക്… എന്റെ മുറിയിലേക്ക് വരാൻ പറ….”
“ഞാൻ ഒന്നും പറയുന്നില്ല അവനോട്…”
“അമ്മിണി….. ഞാൻ ഹരിയെ വിളിക്കുന്നു എന്ന് പറയു…. “അവർ തന്റെ മുറിയിലേക്ക് പോകാനായി എഴുനേറ്റ് കൊണ്ട് പറഞ്ഞു..
അമ്മിണിയമ്മ അപ്പോൾ തന്നെ ഹരിയെ വിളിക്കാനായി പോയി..
“ഹരികുഞ്ഞെ…. ദേ മുത്തശ്ശി വിളിക്കുന്നു….”
ഫോണിൽ എന്തോ നോക്കി കിടക്കുക ആയിരുന്നു ഹരി..
“എന്തിനാണ് അമ്മിണിയമ്മേ…”
അവൻ എഴുനേറ്റു കൊണ്ട് വാതിൽക്കലേക്ക് വന്നു..
“അറിയില്ല കുഞ്ഞേ….”
“മ്മ്….”
“കുഞ്ഞേ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”
“അമ്മിണിയമ്മക്ക് എന്ത് വേണേലും ചോദിക്കല്ലോ.. അതിന് മുഖവുരയുടെ ഒന്നും ആവശ്യം ഇല്ല…”
“അത് കുഞ്ഞേ…. വേറൊന്നും അല്ല… ഗൗരിയെ കുഞ്ഞിന് ഇഷ്ടം അല്ലെ…”
അവൻ അതിന് മറുപടി പറയാതെ ഒന്ന് ചിരിച്ചു..
“നിങ്ങൾക്ക് പരസ്പരം ഇഷ്ടം ആണെങ്കിൽ കുഞ്ഞു ആ കുട്ടിയെ കൂടെ കൂട്ടണം… കാരണം അവൾ ഒരു പാവം ആണ്… എനിക്ക് അവളെ ചെറിയ പ്രായം മുതലേ അറിയാം… ആ കുട്ടിക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ട് എന്ന് ഞാൻ സ്വപ്‌നത്തിൽ പോലും ഓർത്തത് അല്ല കുഞ്ഞേ…. അവൾ അത്തരക്കാരി അല്ലായിരുന്നു… ഇത് എനിക്ക് ഇപ്പോളും വിശ്വാസം പോലും ആയിട്ടില്ല…. പിന്നെ കുഞ്ഞിനെ ആണല്ലോ അവൾ സ്നേഹിച്ചത് എന്ന് ഓർത്തപ്പോൾ ഒരുപാട് സന്തോഷം ആയി… അതുകൊണ്ട് അവളെ ഇഷ്ടം ആണെങ്കിൽ കുഞ്ഞു ഇവിടെ കാര്യം പറയണം… എല്ലാ അശ്വതി നാളിലും അവൾ മുടങ്ങാതെ അമ്പലത്തിൽ പോകുന്നത് ആണ്.. ദേവി അവളെ കൈവെടിയില്ല… കുഞ്ഞിനേയും ”
അതും പറഞ്ഞു കൊണ്ട് അവർ താഴേക്ക് ഇറങ്ങി പോയി…
അങ്ങനെ ഒന്നും ഈ ഹരി കൈ വെടിയില്ല അമ്മിണിയമ്മേ അവളെ… അഥവാ അവൾ വേറൊരുത്തനു സ്വന്തം ആകണം എങ്കിൽ ഈ ഹരി ഇല്ലാതാവണം..
“മുത്തശ്ശി……”
“ആഹ്… നീ ഊണ് കഴിച്ചോ മോനെ…”
.. “ഇത് ചോദിക്കാൻ ആണോ എന്നെ വിളിച്ചത്… ഇത് അമ്മിണിയമ്മയോട് പറഞ്ഞു വിട്ടാൽ പോരായിരുന്നോ..”…
“പോരാ.. അതു കൊണ്ട് അല്ലെ ഞാൻ നിന്നെ വിളിപ്പിച്ചത്… ഇങ്ങടുത്തു വാടാ ”
അവൻ ബെഡിൽ ഇരിക്കുന്ന മുത്തശ്ശിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു..
കൊട്ടൺച്ചുക്കാധിയുടെ മണം അവന്റെ നാസികയിലേക്ക് അടിച്ചു കയറി.
“എന്താണ് ആ കുട്ടീടെ പേര്…”
“ഏത്….”
അവൻ അതു ചോദിക്കുകയും അവർ അവന്റെ ചെവിയിൽ പിടിച്ചു ഒന്ന് തിരുമ്മി…
“ആഹ്… മുത്തശ്ശി….. ”
“മ്മ്… ഞാൻ ചോദിച്ചതിന് ഉത്തരം പറയു…
“എന്താണ്…”
“അവളുടെ പേര് എന്താ ”
“പിന്നെ.. മുത്തശ്ശി ഒന്നും അറിയാത്തത് പോലെ…”…
“എനിക്ക് അറിയില്ല.. നീ പറയു…”
“ഗൗരി….”
“മ്മ് ഗൗരി…..”
“ഏത് വരെ പഠിച്ചു..വിട്ടിൽ ആരൊക്ക ഉണ്ട്… അച്ഛനും അമ്മയും ഒക്കെ എന്ത് ചെയുന്നു ..”ഒരു ഈണത്തിൽ അവർ ചോദിച്ചു
“മുത്തശ്ശി ക്ക് എന്തൊക്ക അറിയണം….”
“നീ പറയെടാ…”
“ഞാൻ അത് ഒന്നും തിരക്കിയില്ല…”
“പിന്നെ നീ എന്താണ് തിരക്കിയതു…”
“ഞാൻ അവളെ മാത്രമേ സ്നേഹിച്ചോള്ളൂ… കുടുംബം, ഒന്നും തിരക്കിയില്ല…”
“ആഹ്ഹ… അങ്ങനെ വരട്ടെ….”
അവർ അവന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് ഇരുന്നു…
“നിനക്ക് അവളെ ഒരുപാട് ഇഷ്ടം ആണ്…അല്ലെ കുട്ടാ…”
“മ്മ്….”
“അവളെ കല്യാണം കഴിച്ചു കൂടെ കൂട്ടുമോ.. അതോ നേരമ്പോക്ക് ആണോ…”
..
“എന്റെ മരണത്തിൽ നിന്ന് അല്ലാതെ എനിക്ക് അവളെ പിരിയാൻ പറ്റില്ല മുത്തശ്ശി….. ഞാൻ ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്നത് അവളെ ആണ് എന്ന് പറഞ്ഞാൽ മുത്തശ്ശി എന്നോട് പിണങ്ങുമോ…”
അതു കേട്ടതും മുത്തശ്ശി ഉറക്ക് ചിരിച്ചു…
“ഞാൻ പിണങ്ങാനോ…. അത് അങ്ങനെ ആണ് വേണ്ടത്…. എനിക്ക് അവളെ അത്രയ്ക്ക് ബോധിച്ചു മോനെ…”
“ങേ മുത്തശ്ശി… മുത്തശ്ശി എങ്ങനെ കണ്ടു അവളെ…”…
“ഇന്ന് ക്ഷേത്രത്തിൽ വെച്ച്… അവൾ ഇറങ്ങി വരുന്നത് ഞാൻ കണ്ടു…. മ്മ്… നീ പറഞ്ഞിട്ടല്ലേ അവൾ വന്നത്…”
..
“അത് പിന്നെ… ങേ ഞാനോ… അല്ല മുത്തശ്ശി…”…
“എടാ നീ ഇനി കള്ളത്തരം പറഞ്ഞാൽ ഉണ്ടല്ലോ….. നീ പറഞ്ഞിട്ട് ആണ് അവൾ വന്നത്… നിന്നെ കാണാൻ… ഞങ്ങളെ ഒക്കെ കാണാൻ… നിർത്തിക്കൂടെ നിന്റെ അഭിനയം ” ഹരി മുത്തശ്ശിയുടെ റൂമിലേക്ക് കയറി പോയതും പിന്നാലെ വന്നു പതുങ്ങി നിൽക്കുകയായിരുന്നു ദേവി… ഒപ്പം നീലിമയും
അവന്റെ മനസ്സിലുള്ളത് എന്താണെന്ന് അറിയുവാൻ ആയിരുന്നു…
അമ്മയെയും ഏടത്തിയേയും കണ്ട ഹരി ഞെട്ടിപ്പോയി.. അവൻ മുത്തശ്ശിയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു..
” എന്താടാ നിന്റെ നാവിറങ്ങിപ്പോയോ…. നിന്റെ വായിൽ നിന്ന് ഇതൊന്നു കേൾക്കാനാണ് ഞങ്ങൾ ഇവിടെ നിന്നത്.. മര്യാദയ്ക്ക് അച്ഛനോട് പോയി നീ തുറന്നു സംസാരിച്ചോ…. എന്നിട്ട് ഏറ്റവും നല്ല ദിവസം നോക്കി കല്യാണം നടത്തണം ”
ദേവി പറഞ്ഞു..
” അത് പിന്നെ അമ്മേ…. ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് ഞാൻ അച്ഛനോട് കാര്യങ്ങളൊക്കെ അവതരിപ്പിക്കാം….. അമ്മേ എനിക്ക് രണ്ടു ദിവസത്തെ സമയം തരണം….. അതുവരെ അച്ഛനോട് ഈ കാര്യം പറയണ്ട…. ”
” ഇനിയെന്താണ് ഹരി നിനക്ക് സംസാരിക്കാൻ ഉള്ളത്”
“അമ്മേ അതൊക്കെ ഞാൻ പറയാം… രണ്ടുദിവസം രണ്ടേ രണ്ട് ദിവസം അതിനുള്ളിൽ ഞാൻ എന്റെ തീരുമാനം അറിയിക്കും…”
” ഇനി എന്താണ് നിന്റെ തീരുമാനo”
” അതൊക്കെയുണ്ട് എന്റെ ദേവി കുട്ടി….ഒക്കെ ഒരു ബിഗ് സർപ്രൈസ് ആണ്… ഓക്കേ ”
അതും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി…
നീലിമ അവനെനോക്കി അർദ്ധ ഗർഭമായി ഒന്ന് തലയാട്ടി..
അവൻ ഒരു കണ്ണ് അടച്ചുകൊണ്ട് ഒന്ന് അവളെ ചിരിച്ചു കാണിച്ചു..
ഒരു മഴ പെയ്തു തോർന്ന പോലെ ഒരു കുളിരു വന്നു പൊതിഞ്ഞതായി ഹരിക്ക് തോന്നി…
മഞ്ഞുപോലെ…. മാൻകുഞ്ഞുപോലെ.
മുല്ലപോലെ നിലാ ചില്ല പോലെ…..
അവൾ പഞ്ചവർണ്ണ പടവിൽ…
……….. മൂളിപ്പാട്ട് പാടി കൊണ്ട് നോക്കിയത് അവൻ അച്ഛന്റെ മുഖത്തേക്ക് ആണ്..
പെട്ടന്ന് മുഖം വെട്ടിച്ചു കൊണ്ട് അവൻ സ്റ്റെപ്പുകൾ ഓടി കയറി..
തുടരും.
ഇഷ്ടം ആയെങ്കിൽ രണ്ടു വാക്ക് എഴുതണേ…..