Movie News

‘മന്ദാകിനി’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു- Mandakini Movie released in OTT

മലയാള സിനിമ ‘മന്ദാകിനി’ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. യുവ താരങ്ങളില്‍ ശ്രദ്ധേയരായ അനാര്‍ക്കലി മരിക്കാറും അല്‍ത്താഫ് സലീമുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ഒരു കല്യാണ രാത്രിയില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ‘മന്ദാകിനി’ യുടെ കഥ പുരോഗമിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘മന്ദാകിനി’ മനോരമമാക്‌സിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്തമായ നര്‍മ്മം കൊണ്ടും ചിത്രം തിയ്യേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗണപതി, പ്രിയ പ്രകാശ്, ലാല്‍ ജോസ്, അശ്വതി ശ്രീകാന്ത്, ജൂഡ് ആന്തണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഷിജു. എം ഭാസ്‌ക്കര്‍, ഷാലു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ലീലയാണ് ചിത്രം സംവിധാനം ചെയ്തത്. ബിബിന്‍ അശോകാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രതിതിലെ ഗാനങ്ങളെല്ലാം ഏറെ പ്രശസ്തി ആര്‍ജിച്ചിരുന്നു.