ഓരോരുത്തർക്കും അവരുടെ ഐഡന്റിറ്റിയായി ഒരു പേരുണ്ടാകും…
അപ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ പേര് ഏതായിരിക്കും…???
അത് ഒരിക്കലും ഒരു പ്രവാചകന്റെയൊ കവിയുടെയോ അക്രമകാരിയായ ഒരു രാജാവിന്റെതോ അല്ല…
അതൊരു അക്കൗണ്ടന്റിന്റേത് ആയിരുന്നു..
കു ഷിം…
ഇന്നത്തെ ഇറാഖ്, അതായത് പഴയ മെസപ്പെട്ടോമിയയിൽ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ഉറൂക്ക് നഗരത്തിൽ നിന്നും ലഭിച്ച 5400 വർഷം പഴക്കമുള്ള ഒരു കളിമൺ ഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു..
29,086 അളവ് ബാർലി 37 മാസം കുഷിം..
അത് വായിക്കേണ്ടത് ഇങ്ങനെയാണ്..
29,086 അളവ് ബാർലി 37 മാസ കാലയളവിൽ സ്വീകരിച്ചിരിക്കുന്നു. ഒപ്പ് കുഷിം…
കുഷിം എന്നത് ഒരു ഔദ്യോഗിക സ്ഥാനമാകാം…
അല്ലെങ്കിൽ ഒരു പ്രത്യേക വ്യക്തിയുടെ പേരാകാം…
കുഷിം ഒരു വ്യക്തിയുടെ പേരായിരുന്നുവെങ്കിൽ നമുക്ക് പേരറിയാവുന്ന ചരിത്രത്തിലെ ആദ്യ വ്യക്തിയായിരിക്കാം അയാൾ…
അയൽക്കാർ അയാളെ വിളിക്കുമ്പോൾ
“ കുഷിം “ എന്ന് ഉറക്കെ വിളിച്ചു കൂവിയിട്ടുണ്ടാകാം…
കു ഷിം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പഴയകാല ക്യൂണിഫോം ചിഹ്നങ്ങൾ കൊണ്ടാണ്..
ആദ്യ പേരിനെ പറ്റി മുമ്പ് നാഷണൽ ജോഗ്രഫിക് ചാനലിന്റെ ഒരു ലിങ്ക് ഓപ്പൺ ചെയ്തപ്പോൾ സാപ്പിയൻസ് എന്ന കൃതിയിൽ യുവാൽ നോവ ഹാരാരി ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു എന്ന് കാണാൻ കഴിഞ്ഞു…
Content highlight : Which will be the first name recorded in history