ഫാന്റസി ഹൊറര്‍ ചിത്രമായ കത്തനാര് – ദി വൈല്‍ഡ് സോഴ്സറിന്റെ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അമാനുഷിക ശക്തികള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മിനിസ്ക്രീനില്‍ ശ്രീകൃഷ്ണനായും വെള്ളിത്തിരയില്‍ ഗന്ധര്‍വനായും മലയാളികളുടെ മനം കവര്‍ന്ന നടന് നിതീഷ് ഭരദ്വാജ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നു. ജയസൂര്യ നായകനാവുന്ന കത്തനാര് എന്ന ചിത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് വീണ്ടും മലയാളത്തില്‍ എത്തുന്നത്.
ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലാണ് നിതീഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന വെര്‍ച്വല്‍ പ്രൊഡക്ഷന്‍ രീതിയില്‍ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്യതിരുന്നു. ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായിരിക്കും കത്തനാര്.
അനശ്വര സംവിധായകന് പത്മരാജന് സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്വ്വന് എന്ന ചിത്രത്തിലാണ് നിതീഷ് ഭരദ്വാജ് മലയാളത്തില്‍ ഇതിന് മുമ്പ് അഭിനയിച്ചത്. ചിത്രത്തില്‍ ഗന്ധര്‍വ്വന്റെ റോളിലായിരുന്നു നിതീഷ് എത്തിയത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണന് ആയി എത്തിയതും നിതീഷ് ഭരദ്വാജ് ആയിരുന്നു. 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് നിതീഷ്.