മുംബൈ: അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആനന്ദും രാധികയും പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുന്ന വീഡിയോയാണ് പുറത്തുവന്നത്. അദ്ദേഹം നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു. നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിനാണ് മോദിയെത്തിയത്.
Grand Ambani wedding pm Modi sir is giving blessings #AmbaniFamilyWedding pic.twitter.com/qmt3bvi3JQ
— Dr Gautam Bhansali (@bhansaligautam1) July 13, 2024
വിവാ ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ജൂലൈ 12-നായിരുന്നു അനന്ദിന്റെയും രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന പ്രൗഢമായ വിവാഹ ചടങ്ങായിരുന്നു ഇരുവരുടെയും.
ബോളിവുഡ് താരങ്ങള്‍, രാഷ്ട്രീയക്കാര്‍, അന്താരാഷ്ട്ര സെലിബ്രിറ്റികള്‍, മറ്റ് പൊതു വ്യക്തികള്‍ എന്നിവര്‍ വിവാഹ ചടങ്ങിലും ശുഭ് ആശിര്‍വാദ് ചടങ്ങിലും പങ്കെടുത്തു. വിദേശത്തും ഇന്ത്യയിലുമായി നടന്ന പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് മൂന്നു ദിവസ്സം നീണ്ടുനിന്ന അത്യാഢംബര വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ജിയോ വേള്‍ഡ് കണ്വെന്ഷന് സാക്ഷിയായത്.