പച്ചക്കറികളും, മാംസവും ഉപയോഗിച്ച് മോമോസ് തയ്യാറാക്കാവുന്നതാണ്. ആവിയൽ വേവിച്ചെടുക്കുന്ന രീതിയും, ആകൃതിയുമാണ് ഇത് ഏറെ പ്രിയങ്കരമാക്കുന്നത്. ഗോതമ്പ് പൊടിയും മൈദയുമൊക്കെ ഉപയോഗിച്ച് ഇത് തയ്യാറാക്കാം. പച്ചക്കറികളോ, ബീഫോ, ചിക്കനോ ഉള്ളിൽ വെച്ച് ആവിയിൽ വേവിക്കുന്നതാണ് ഇതിൻ്റെ പാചകരീതി. ഇഷ്ടമുള്ള ചേരുവകൾ ചേർത്ത് വ്യത്യസ്ത രുചിയിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്. കുട്ടികൾക്കായി ഇനി ഇത് കടയിൽ നിന്നും വാങ്ങി നൽകേണ്ട ആവശ്യമില്ല. വളരെ സിംപിളായ് അടിപൊളി രുചിയിൽ ഒരു ഇറ്റാലിയൻ ചീസ് ചിക്കൻ മോമോസ് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
ചിക്കൻ
ഉപ്പ്
കുരുമുളകുപൊടി
സവാള
ഇഞ്ചി
വെളുത്തുള്ളി
ചോളം
മൊസറെല്ല ചീസ്
വറ്റൽമുളക് ചതച്ചത്
ഒറിഗാനോ
ഉപ്പ്
ഗോതമ്പ് പൊടി
വെള്ളം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കനിലേയ്ക്ക് അൽപ്പം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി 5 മിനിറ്റ് മാറ്റിവെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ചി ചൂടാക്കി ചിക്കൻ വേവിച്ചെടുക്കുക.
ആവശ്യത്തിനു ഗോതമ്പ് മാവിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്ത വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുക.
വേവിച്ച ചിക്കനും പകുതി സവാളയും ചെറുതായി അരിഞ്ഞെടുക്കുക ( ലഭ്യമെങ്കിൽ ചോപ്പർ ഉപയോഗിക്കാം).
ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂൺ, ചോളം അര കപ്പ്, മൊസറെല്ല ചീസ് അര കപ്പ്, വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ഒറിഗാനോ, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കുക.
തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും അൽപ്പം എടുത്ത് കട്ടി കുറച്ച് പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക.
ശേഷം മസാലകൾ ചേർത്ത ചിക്കൻ ഇതിനുള്ളിൽ വെച്ച് മോമോസിൻ്റെ ആകൃതിയിലാക്കി അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ ആവിയിൽ വേവിക്കുക.
മത്തി മുട്ട നല്ല നാടൻ രുചിക്കൂട്ടിൽ ഇങ്ങനെ വറുത്തെടുക്കൂ
അദിതി റാവു ഹൈദരിയുടെ സ്പെഷ്യൽ മുട്ട റെസിപ്പി ഇതാണ്
അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ അവൽ പായസം
മുട്ട കൊണ്ട് രുചികരമായ മഞ്ചൂരിയൻ
ചൂടോടെ കഴിക്കാൻ വെറൈറ്റി നേന്ത്രപ്പഴം കട്ലറ്റ് ആയാലോ?
ബീഫോ, ചിക്കനോ വേണ്ട ആപ്പിൾ ഉണ്ടെങ്കിൽ തയ്യാറാക്കാം ക്രിസ്പ്പിയായ റോൾ
ചക്കപ്പഴം കൊണ്ട് രുചികരമായ പുഡ്ഡിംഗ്, ട്രൈ ചെയ്യൂ
പനനൊങ്ക് കിട്ടിയാൽ ഇനി കറിയും തയ്യാറാക്കാം
ബീറ്റ്റൂട്ട് റവ ലഡ്ഡു കളർഫുള്ളാണ്, ഹെൽത്തിയുമാണ്
പുട്ട് കഴിക്കാൻ ഇനി കുട്ടികൾ മടി കാണിക്കില്ല, ഇങ്ങനെ ചെയ്തു നോക്കൂ
പുളി ചേർക്കാത്ത പൊരിച്ച തക്കാളി രസം, ആരും കൊതിച്ചു പോകും രുചിയിൽ
















