ഒരു പാട്ണർ വേണമെന്ന നിർബന്ധം ഇല്ലെന്ന് നടിയും നർത്തകയുമായ ലക്ഷ്മി ഗോപാലസ്വാമി. പരസ്പരം കണക്ട് ചെയ്യാനും ഫൺ ആക്റ്റിവിറ്റികൾ ചെയ്യാനുമൊക്കെ ഇപ്പോഴത്തെ കാലത്ത് പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉണ്ടെന്നും നടി അഭിപ്രായപ്പെട്ടു.
ഒരു കൂട്ട് ഉണ്ടായാൽ പല കാര്യങ്ങളും നമ്മുക്ക് ചെയ്യാം. പക്ഷെ ശരിയായ പാട്ണർ വേണം. വിവാഹം കഴിക്കുന്നൊരാൾ മറ്റൊരു ക്യാരക്ടർ ഉള്ളയാളാണെങ്കിൽ ആ ജീവിതം ശരിയാകണമെന്നില്ല. ചിലപ്പോൾ തോന്നാറുണ്ട്, ഒരു നൈറ്റ് ഷോ പോകണമെങ്കിൽ ഒരു ഡ്രൈവ് പോകണമെങ്കിൽ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന്. പക്ഷെ എന്നെ സംബന്ധിച്ച് ഒരുപാട് നല്ല പെൺസുഹൃത്തക്കൾ ഉണ്ട്. ഞങ്ങൾ ഇതൊക്കെ ചെയ്യാറുണ്ട്.
‘എന്നെ സംബന്ധിച്ച് ജീവിതം വളരെ ബ്യൂട്ടിഫുൾ ആണ്. എനിക്ക് ഈ ജൻമം മടുത്ത്, ജീവിതം ദുസ്സഹമാണ് എന്നൊക്കെ എന്റെ ഡാൻസ് ടീച്ചറൊക്കെ പറയുമ്പോൾ ഞാൻ ചോദിക്കാറുണ്ട്, എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന്. എന്നെ സംബന്ധിച്ച് ജീവിതം സുന്ദരമാണ്. ജീവിതത്തിലെ പല കാര്യങ്ങളും അനുഭവിക്കുമ്പോൾ നമ്മുക്ക് മനസിലാകും ജീവിതം വളരെ സന്തോഷകരമാണെന്ന്.
എനിക്ക് സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ചേർത്ത് നിർത്തുന്ന നിരവധി നല്ല സുഹൃത്തുക്കൾ ഉണ്ട്. ഞാൻ സുഹൃത്തുക്കൾക്ക് മുൻപിൽ വളരെ ഓപ്പണായി ഇടപെടുന്ന വ്യക്തിയാണ്. പിന്നെ ജീവിതത്തിൽ തിരിച്ചടികളും വലിയ ദുഃഖങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ സ്വയം അതിൽ നിന്നും പുറത്ത് കടക്കാനും അതിനെ നേരിടാനുമൊക്കെ പഠിക്കണം.
കണ്ണാടി നോക്കി സംസാരിക്കുന്നൊരാളാണ് ഞാൻ. സങ്കടങ്ങൾ പറയും. ചിലപ്പോൾ സ്വയം ബൂസ്റ്റ് ചെയ്ത് ആത്മവിശ്വാസം കൂട്ടാനും സംസാരിക്കും. മിക്കപ്പോഴും കണ്ണാടിക്ക് മുൻപിൽ ഇമോഷൻസ് തീർക്കുന്ന ആളാണ്.
വിവാഹം കഴിക്കണമെന്നും കുട്ടികൾ ഉണ്ടാകണമെന്നുമൊക്കെയുള്ള ചിന്ത എന്റെ മനസിൽ ഉണ്ടായിട്ടേ ഇല്ല. അമ്മയാകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അത് വലിയൊരു ഉത്തരവാദിത്തമാണ്. ചില സ്ത്രീകൾക്ക് ഒരു കുടുംബം വേണം കുഞ്ഞുണ്ടാകണമെന്നതൊക്കെ വലിയ ആഗ്രഹം ആണ്. പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെ ഒരു ആഗ്രഹമേ ഇല്ല. കുടുംബവും കുട്ടികളുമായി കഴിയുന്ന കുറെ സുഹൃത്തുക്കൾ ഉണ്ട്. അവരൊന്നും എന്നെ ആകർഷിച്ചിട്ടേ ഇല്ല. എന്റെ സർക്കിളിൽ നിരവധി പേർ വിവാഹം കഴിക്കാത്തവരും ഉണ്ട്.
കുട്ടികളോടൊക്കെ എനിക്ക് ഇഷ്ടമാണ്. കസിൻസിന്റെ കുട്ടികളോടൊക്കെ വലിയ സ്നേഹമാണ്. അവർക്ക് തിരിച്ചും. പക്ഷെ അമ്മയാകുകയെന്നത് വേറെയൊരു ഉത്തരവാദിത്തമാണ്. എന്തോ എനിക്ക് അത് സെറ്റാവില്ല. ജീവിതത്തിൽ തനിച്ച് ആയെന്ന് തോന്നിപ്പോയ അവസരങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ തന്നെ അതിനൊക്കെ പരിഹാരം കണ്ടെത്തണം.
content highlight: actress-laskhmi-gopalaswamy-reveals