മിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. ജൂണ് അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിവാഹിതനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനുമാണ് സുധി. ആദ്യ ഭാര്യയിൽ നിന്നും വേർപിരിഞ്ഞശേഷമാണ് മകന്റേയു തന്റേയും ജീവിതത്തിലേക്ക് രേണുവിനെ സുധി കൂട്ടുന്നത്. സുധിയുടെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് രേണുവാണ്. മൂത്ത മകൻ കിച്ചുവും രണ്ടാമത്തെ മകനും വിദ്യാർത്ഥികളാണ്.
സുധിയുടെ മരണത്തിനുശേഷം കൈക്കുഞ്ഞുമായി ജീവിക്കുന്ന രേണുവിനെ രണ്ടാം വിവാഹത്തിനായി പലരും നിർബന്ധിച്ചുവെങ്കിലും രേണു അതിന് തയ്യാറായിട്ടില്ല. മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിഞ്ഞാൽ മതിയെന്ന നിലപാടിലാണ് രേണു. അതേസമയം കൊല്ലം സുധിയുടെ വേർപാടിനുശേഷം രേണുവിന്റെ സഹോദരിയെപ്പോലെ എപ്പോഴും ഒപ്പം നിന്ന് ആ കുടുംബത്തിന് തണലേകുന്ന കലാകാരിയാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര.
സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. താരത്തിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയ്ക്കും മക്കൾക്കും കഴിയാൻ വീട് വെച്ച്മി നൽകുമെന്ന് വ്യക്തമാക്കി കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രേണു. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്ന് രേണു പറഞ്ഞു.
‘വീട് പണി നന്നായിട്ട് പോകുന്നു. കെ എച്ച് ഡി സിയാണ് വീട് പണി ചെയ്യുന്നത്. ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് ചെയ്ത് തരുന്നത്. വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി. നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ. വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പ്’, രേണു പറഞ്ഞു.
സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു ചെറിയ ആൽബം ചെയ്തിരുന്നു. അതിന് ശേഷം നേത്ര കാസ്റ്റിന്റെ ഒരു ചേട്ടൻ വിളിച്ചിട്ട് പുതുമുഖങ്ങളെ വെച്ചൊരു സിനി ചെയ്യുന്നുണ്ട്. ആ സിനിമയിടെ ടൈറ്റിൽ ഷൂട്ട് ചെയ്തിരുന്നു. എനിക്ക് അതിൽ ഒരു റോൾ ഉണ്ട്. ഷീട്ടിങ്ങും കാര്യങ്ങളുമൊക്കെ കുറച്ച് നാൾ കഴിഞ്ഞേ ഉണ്ടാകൂ.
സിനിമയിൽ അവസരം ലഭിച്ചുവെന്നത് സംബന്ധിച്ച് വാർത്ത വന്നപ്പോൾ അതിന് താഴെ ചില കമന്റ് കണ്ടു, ഇവൾ എങ്ങാനും ഇനി സിനിമ നടി ആകുമോയെന്ന്. സത്യത്തിൽ എനിക്ക് അങ്ങനെയൊന്നും ആഗ്രഹമില്ല. സുധിച്ചേട്ടന്റെ അനുഗ്രഹം കൊണ്ട് ആരേലും ഇങ്ങോട്ട് വന്നൊരു റോൾ ചെയ്യണമെന്നൊക്കെ പറഞ്ഞാൽ ചെയ്യും. അല്ലാതെ സിനിമ നടിയായി പോകണമെന്നൊന്നും ആഗ്രഹമില്ല. ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ട്.
വീടല്ലാതെ സുധിയേട്ടന്റെ സ്വപ്നം മക്കളെ നന്നായി പഠിപ്പിക്കണമെന്നായിരുന്നു. കിച്ചുവിനെ സംബന്ധിച്ച് അവന് ആനിമേഷനൊക്കെയാണ് ഇഷ്ടം. അവൻ വലിയ കുട്ടിയായി അവന്റെ ഇഷ്ടവുമായി പോകുന്നു. റിതുലിനെ പൈലറ്റ് ആക്കണമെന്നായിരുന്നു സുധിച്ചേട്ടന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം ഇതായിരുന്നുവെന്ന് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. അവനെ അങ്ങനെയൊക്കെ ആക്കിയെടുക്കണമെങ്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.
ജോലി കിട്ടണം. പാർട്ടി പറഞ്ഞിരുന്നു, പക്ഷെ എംപ്ലോയ്മെന്റ് വഴിയെ ജോലി കിട്ടുകയുള്ളൂ, ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ ,ഇനി ജോലിക്കാര്യങ്ങളൊക്കെ നോക്കണം.
സുധി മരിച്ചതിന് പിന്നാലെ ബിനു അടിമാലി വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും രേണു പ്രതികരിച്ചു. ബിനു അഭിനയിക്കുകയായിരുന്നെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ താൻ ഒരിക്കലും അത് പറയില്ലെന്നും അവർ തമ്മിലുള്ള സൗഹൃദം തനിക്ക് അറിയാമെന്നും രേണു പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് ബിനു ചേട്ടനും സുധിച്ചേട്ടനും സംസാരിക്കുമ്പോൾ ഞാൻ ഫോൺ വിളിച്ചിരുന്നു. ബിനുച്ചേട്ടനോടും ഞാൻ സംസാരിച്ചിരുന്നു. അന്നവർ വീട് വെയ്ക്കുന്നതിനെ കുറിച്ചൊക്കെയായിരുന്നു സംസാരിച്ചത്. ആളുകൾ പല രീതിയിലും കമന്റ് ഇടും. അവരുടെ സൗഹൃദത്തെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായി അറിയാം. സുധിച്ചേട്ടന്റെ മരണശേഷം എന്നെ കാണാൻ വരികയും എന്നെ വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്’, രേണു പറഞ്ഞു.
content higlight: kollam-sudhis-wife-renu-says-get-wondered