Celebrities

മൂന്നാം സ്ഥാനത്ത് എങ്കിലും ജാസ്മിന്‍ എത്തിയല്ലോ; അഭിമുഖങ്ങൾ കൊടുക്കാത്തത് നല്ല തീരുമാനം | robin about jasmin

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ​ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ​ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.

സൗഹൃ​ദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ​ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ​ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ​

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ​ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറ‍ഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ‌ അമീറായിരുന്നു.

എന്നാൽ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.

ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.

ഇപ്പോഴിതാ പുറത്തിറങ്ങിയാല്‍ ജാസ്മിന്റെ സ്ഥിതി എന്താവുമെന്ന് പലരും കരുതിയെങ്കിലും വളരെ പക്വതയോടെ അവരത് കൈകാര്യം ചെയ്തു. ശരിക്കും ജാസ്മിനും ഒരു വിന്നറാണെന്ന് പറയുകയാണ് റോബിന്‍ രാധാകൃഷ്ണന്‍.

ജാസ്മിനുമായിട്ടുള്ള പരിചയത്തെ കുറിച്ചും അവരുടെ ബിഗ് ബോസിലെ പ്രകടനത്തെ പറ്റിയും സംസാരിക്കുകയായിരുന്നു റോബിന്‍. ഒപ്പം ഈ സീസണിലെ വിന്നറായ ജിന്റോയെ താന്‍ പിന്തുണച്ചതിന്റെ കാരണവും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നു.

ജാസ്മിനെ ഞാന്‍ ആദ്യമായി കാണുന്നത് ആരതി പൊടിയുടെ കൂടെ ഒരു മ്യാരേജ് ഫംഗ്ഷന് പോയപ്പോഴാണ്. അന്ന് ജസ്റ്റ് കണ്ട് സംസാരിച്ചു. പൊടിയുമായിട്ടും സംസാരിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസിന്റെ സീസണ്‍ ആറിലേക്ക് വന്നപ്പോഴാണ് പിന്നെ കാണുന്നത്. ഇത്തവണ സീസണിലെ എപ്പിസോഡുകളൊന്നും ഞാനധികം കണ്ടിട്ടില്ല. പുറത്ത് വന്ന വീഡിയോസും അത് വെച്ചുള്ള റീല്‍സുമൊക്കെയാണ് കണ്ടിട്ടുള്ളത്.

ഇത്തരം വീഡിയോ വെച്ച് ജഡ്ജ് ചെയ്യരുതെന്ന് ഒരു ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്നത് കൊണ്ട് എനിക്കറിയാം. ആ കുട്ടിയുടെ ഒരുപാട് നല്ല കാര്യങ്ങള്‍ അതിനകത്ത് ഉണ്ടായിരുന്നിരിക്കാം. അതൊന്നും ചിലപ്പോള്‍ പുറത്ത് വന്നിട്ടുണ്ടാവില്ല. ടിആര്‍പി കൂട്ടാന്‍ വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നതാണ്. അത് വെച്ചിട്ട് ആരും ആരെയും വിധിക്കാന്‍ നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം.

പക്ഷേ ജാസ്മിന്‍ ചെയ്ത ചില കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും പുള്ളിക്കാരി ഒരു സര്‍വൈവറാണ്. ഇരുപത്തിമൂന്നാമത്തെ വയസില്‍ ഇത്രയും ഉയരത്തിലേക്ക് വരിക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. സാധാരണയൊരു ഫാമിലിയില്‍ നിന്നും ഇതുവരെ എത്തുക എന്നത് സിംപിളായിട്ടുള്ള കാര്യമല്ല.

ഒരുപാട് പേരുടെ ഇടയില്‍ നിന്നാണ് ആ കുട്ടി വന്നിട്ടുള്ളത്. ഇനി എന്ത് കാര്യം ചെയ്യുകയാണെങ്കിലും അത് ആലോചിച്ചും കണ്ടും ചെയ്യുക എന്ന് മാത്രമേ എക്‌സ്പീരിയന്‍സ് ഉള്ള ആള്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളു. ജാസ്മിനാണോ വിന്നര്‍ ആവേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്.

ഞാന്‍ ജിന്റോയെ സപ്പോര്‍ട്ട് ചെയ്തത് എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നത് കൊണ്ടാണ്. നൂറ് ശതമാനവും പുള്ളിയുടെ എക്‌സ്പീരിയന്‍സ് കൊണ്ടാണ് അദ്ദേഹം വിജയിച്ചത്. അദ്ദേഹത്തെ വ്യക്തിപരമായി ഇഷ്ടമുള്ളത് കൊണ്ടാണ് നേരില്‍ പോയി കണ്ടത്.

ഞാന്‍ ജിന്റോയെ കാണാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയത് പലരും വിഷയമാക്കി. അതൊക്കെ ആളുകള്‍ക്ക് എന്തെങ്കിലും എന്റര്‍ടെയിന്‍മെന്റ് വേണ്ടേ, എന്ന നിലയിലേ കണ്ടിട്ടുള്ളു.

ഗെയിം മൊത്തത്തില്‍ കണ്ട ആളായിരുന്നെങ്കില്‍ ജാസ്മിന് എത്ര മാര്‍ക്ക് കൊടുക്കാമെന്ന് പറയാം. പക്ഷേ ഞാന്‍ കണ്ടിട്ടില്ല. പിന്നെ ബിഗ് ബോസിലേക്ക് വന്ന് പോകുന്ന എല്ലാ മത്സരാര്‍ഥികളും അതിലെ വിന്നേഴ്‌സ് ആണെന്നേ ഞാന്‍ പറയുകയുള്ളു. കാരണം ഒരുപാട് പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. അപ്പോഴെ അവരൊക്കെ വിന്നറായി. പിന്നെ ആള്‍ക്കാരുടെ ഇഷ്ടം അനുസരിച്ചാണ് മാറി വരുന്നത്.

ഇത്രയും ഫൈറ്റ് ചെയ്ത് നിന്നിട്ടാണെങ്കിലും മൂന്നാം സ്ഥാനത്ത് എങ്കിലും ജാസ്മിന്‍ എത്തിയല്ലോ. അതൊരു വലിയ കാര്യമാണ്. ഇപ്പോള്‍ പോലും പുള്ളിക്കാരി അഭിമുഖങ്ങളൊന്നും കൊടുക്കുന്നില്ല. കാരണം അത് പല ക്യാപ്ഷനുകളില്‍ പ്രചരിക്കുമെന്ന് അവര്‍ക്ക് അറിയാം. അത് നല്ല തീരുമാനമാണ്.

ഗബ്രിയാണെങ്കിലും പുറത്തിറങ്ങിയിട്ട് നല്ല രീതിയിലാണ് നിന്നത്. നെഗറ്റീവായി പോകുമെന്ന് ഞാന്‍ കരുതിയെങ്കിലും അദ്ദേഹവും നല്ല രീതിയില്‍ കൈകാര്യം ചെയ്തു. അതെനിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കിയതെന്ന് റോബിന്‍ പറയുന്നു.

content highlight: robin about jasmin