Celebrities

പൊതുവെ അങ്ങനെ നിയന്ത്രണം വീട്ടിൽ ഇല്ല; പക്ഷെ ചില കാര്യങ്ങളുണ്ടെന്ന് കനി | kani-kusruti-talks-about-her-family

ആക്ടിവിസ്റ്റ് മൈത്രേയന്റെയും ഡോ ജയശ്രീയുടെയും മകളാണ് കനി. കരിയറിനൊപ്പം കനിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനിയെ അതിന് ശേഷവും അധികം സിനിമകളിൽ കണ്ടിട്ടില്ല. കനിയെ മലയാള സിനിമ വേണ്ടത്ര നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ നാഗേന്ദ്രൻസ് ഹണിമൂൺ എന്ന സീരീസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് കനി.

തനിക്ക് പതിനെട്ട് വയസുള്ളപ്പോൾ മൈത്രെയൻ കുടുംബം പിരിച്ച് വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതിയിപ്പോൾ. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം. പതിനെട്ട് വയസാകുമ്പോൾ നീ പൂർണ വ്യക്തിയാണെന്ന് മൈത്രേയൻ കൊച്ചിേല പറഞ്ഞിട്ടുണ്ട്. മകൾ തന്നെയാണ്, പക്ഷെ ഇപ്പോഴത്തെ പോലെയായിരിക്കില്ല എന്നൊക്കെ പറയും. എനിക്ക് തുണി അയേൺ ചെയ്ത് ഉടുപ്പിടാൻ ഇഷ്ടമല്ല.

മൈത്രേയനും ജയശ്രീ ചേച്ചിയും നീ പതിനെട്ട് വയസ് കഴിയുമ്പോൾ ഇഷ്ടമുള്ളത് പോലെ ചുളുക്കി ഇട്ടോ, ഞങ്ങളുടെ കൂടെ താമസിക്കുമ്പോൾ ഞങ്ങൾ തേച്ച് തരുന്നത് ഇടണമെന്ന് പറയും. അങ്ങനെ കുറെ കാര്യങ്ങളുണ്ടായിരുന്നു. പൊതുവെ അങ്ങനെ നിയന്ത്രണം വീട്ടിൽ ഇല്ല. പക്ഷെ ചില കാര്യങ്ങളുണ്ട്. എനിക്ക് പുറത്ത് പോകുമ്പോൾ വീട്ടിലിടുന്ന ഡ്രസ് ഇടാൻ ഇഷ്ടമാണ്. കാലും കൈയും കഴുകി ഉറങ്ങണം എന്ന് മൈത്രേയൻ പറയും. വളരെ വൃത്തിയുള്ള ആളാണ്.

പക്ഷെ കാലൊന്നും കഴുകാതെ ഉറങ്ങാൻ നമുക്ക് ആഗ്രഹം തോന്നും. ഇതൊക്കെ നീ പതിനെട്ട് വയസ് കഴിഞ്ഞ് എന്താണെന്ന് വെച്ചാൽ ആയിക്കോ എന്ന് അവർ പറയും. ആ രീതിയിലുള്ള കുഞ്ഞു കാര്യങ്ങൾ ചെയ്യാൻ‌ പറ്റുമല്ലോ എന്നൊക്കെയാണ് കുടുംബം പിരിച്ച് വിടുന്നെന്ന് പറഞ്ഞപ്പോൾ ഓർത്തത്. അല്ലാതെ പ്രസ് മീറ്റ് വിളിച്ച് ചേർത്ത് കുടുംബം പിരിച്ച് വിടുന്ന കാര്യം പറഞ്ഞതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും കനി വ്യക്തമാക്കി.

മൈത്രേയൻ വീട്ടിൽ നിന്നും മാറി പോയിരുന്നു. ഹിമാചലിൽ മരം നടാനോ മറ്റോ പോയി. ജയശ്രീ ചേച്ചി ആന്ധ്രയിലെവിടെയോ ജോലിക്ക് പോയി. ഞങ്ങൾ‌ താമസിച്ചിരുന്ന വാടക വീട് ഇല്ല. ഞാൻ ബാഗ്ലൂരിൽ ഡാൻസ് പഠിക്കാൻ പോയി. ഞങ്ങളുടെ വീടില്ല എന്ന ഫീലുണ്ട്. പക്ഷെ മൈത്രേയൻ വിളിച്ചാൽ വരും. വലിയ മാറ്റം എന്ന് പറയാവുന്നത് വാടക വീട് ഇല്ലാതായതാണ്. ഫിസിക്കലി മിസ്സിംഗ് ഉണ്ടായിരുന്നു. അത് എല്ലാ കുട്ടികളേക്കാളും കൂടുതൽ ഉണ്ടായിരുന്നു.

20, 21 വയസായപ്പോൾ ഇങ്ങനെയൊരു സങ്കടമാണോ എന്ന് തോന്നി ഞാനവരോട് പറഞ്ഞു. എന്നാ നമുക്ക് ഒരുമിച്ച് താമസിച്ചാൽ നിനക്ക് സങ്കടമില്ലേ എന്ന് അവർ ചോദിച്ചു. ഒരുമിച്ച് ജീവിച്ചാൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. വേണ്ട, ഈ വിഷമം കൊണ്ട് ഞാൻ നടന്നോളാം എന്നായി. ഇപ്പോൾ എനിക്ക് ശരിക്കും അറിയാം. എനിക്ക് മൈത്രേയനോടും ജയശ്രീ ചേച്ചിയോടും ഒപ്പം ഒരുമിച്ച് കുറച്ച് ദിവസം നിൽക്കാമെന്നെല്ലാതെ അത് കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ വഴിക്ക് പോയ്ക്കോ എന്ന് പറയുമെന്നും കനി ചിരിച്ച് കൊണ്ട് ചൂണ്ടിക്കാട്ടി.

content highlight: kani-kusruti-talks-about-her-family