History

മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ 3500 വർഷം പഴക്കമുള്ള ശവപ്പെട്ടി ; തുറക്കുമ്പോൾ കാണുന്നത് അത്ഭുതപ്പെടുത്തുന്ന നിധി! | Surprising treasure in 3500-year-old coffin!

മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ ഒരു ശവപ്പെട്ടി . അത് 3500 വർഷങ്ങൾക്ക് ശേഷം ഗവേഷകർക്ക് ലഭിക്കുന്നു . തുറക്കുമ്പോൾ കാണുന്നത് അത്ഭുതപ്പെടുത്തുന്ന നിധിയും . ഇത് ഒരു ഹോളിവുഡ് ചിത്രത്തിന്റെ കഥയൊന്നുമല്ല . ഈജിപ്തിലെ ലക്സർ നഗരത്തിൽ പുതിയൊരു കെട്ടിട നിർമാണത്തിന്റെ ഭാഗമായുള്ള സ്ഥലപരിശോധനയ്ക്കിടയിൽ നടന്ന സംഭവം .3500 വർഷം പഴക്കമുള്ള ആ ശവപ്പെട്ടി തുറന്ന ഗവേഷകരെ കാത്തിരുന്നത് ഒരു വലിയ നിധിയായിരുന്നു. അഞ്ചടി ഏഴിഞ്ചായിരുന്നു ശവപ്പെട്ടിയുടെ നീളം. 15–16 വയസ്സുള്ള പെൺകുട്ടിയുടെ മമ്മിയായിരുന്നു അകത്ത്– അഞ്ചടി ഒരിഞ്ചായിരുന്നു അവളുടെ ഉയരം. കാട്ടത്തി എന്ന ഫലവൃക്ഷത്തിന്റെ തടികൊണ്ടായിരുന്നു ശവപ്പെട്ടി നിർമിച്ചിരുന്നത്. അതിൽ ചുവന്ന നിറവും പൂശിയിരുന്നു. ശവപ്പെട്ടിയും അതിനകത്തെ പരുത്തിത്തുണിയിൽ പൊതിഞ്ഞ പെൺകുട്ടിയുടെ മമ്മിയും ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആഭരണങ്ങളും ചെരിപ്പുകളും ഭദ്രമായിരുന്നു.

ഈജിപ്തിൽ ഒട്ടേറെയിടങ്ങളിൽ നിന്നു പേടകങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട് ഗവേഷകർ. ഓരോ ഇടത്തിനും ഓരോ പേരും നൽകിയിട്ടുണ്ട്. സര്‍വ്വാഭരണ വിഭൂഷിതയായാണ് ഈ കൗമാരക്കാരിയുടെ മമ്മി കാണപ്പെട്ടത്. മമ്മിയില്‍ നിന്നു ധരിച്ചിരുന്ന ആഭരണങ്ങള്‍ അവളുടെ വിവാഹ ആഭരണങ്ങളായിരുന്നുവെന്നാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയ സ്പാനിഷ് പുരാവസ്തുഗവേഷകരുടെ നിഗമനം. മരിക്കുമ്പോള്‍ 15-16 വയസ് മാത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രായം. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അവ മണ്ണിനടിയിൽ. സാധാരണ അത്തരത്തിൽ സംഭവിക്കാത്തതാണ്. എന്നാൽ വിലയേറിയ ഒന്നുമുണ്ടാകില്ലെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണു ഗവേഷകർ. അതുമല്ലെങ്കിൽ അവ മോഷ്ടിക്കുന്നതിനിടെ എന്തോ കാരണത്താൽ അവർക്കു പാതിവഴിയിൽ ഓടിപ്പോകേണ്ടി വന്നു!

പെണ്‍കുട്ടിയുടെ മമ്മിയുടെ ചെമ്പുകൊണ്ട് പൊതിഞ്ഞ രണ്ട് കമ്മലുകളും രണ്ട് മോതിരങ്ങളും നാല് നെക്ലസുകളുമാണ് കണ്ടെത്തിയിരുന്നത്. വിരലുകളിൽ രണ്ടു മോതിരങ്ങളും കഴുത്തിൽ നാലു മാലകളുമുണ്ടായിരുന്നു. മോതിരങ്ങളിലൊന്ന് അസ്ഥികൊണ്ടുള്ളതായിരുന്നു. അതിൽ പലതരം കൊത്തുപണികളും. രണ്ടാമത്തേത് ലോഹംകൊണ്ടുള്ളതായിരുന്നു, അതിനകത്ത് നീലനിറത്തിലുള്ള ചില്ലുകൊണ്ടുള്ള മുത്തു പതിച്ചിരുന്നു. ബെസ് ദേവന്റെയും ടാവെരെറ്റ് ദേവതയും ചിത്രങ്ങൾക്കൊപ്പം പൂച്ച, താമര, കാട്ടാട് എന്നിവയുടെ ചിത്രങ്ങളും ചെരുപ്പിൽ കൊത്തിവച്ചിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ നർത്തകിയോ ആയ വനിതകളാണ് ഇത്തരം ചെരിപ്പുകൾ ഉപയോഗിച്ചിരുന്നതെന്നും ഗവേഷകർ പറയുന്നു. അമൂല്യവസ്തുക്കൾ കൊണ്ടായിരുന്നു മാലകൾ നിർമിച്ചിരുന്നത്. നാലു മാലകളും ഒരു സെറാമിക് ക്ലിപ്പുകൊണ്ടു പരസ്പരം ചേർത്ത നിലയിലായിരുന്നു. 60-70 സെ.മീ. നീളമുള്ളവയായിരുന്നു മാലകൾ. ഉരുണ്ട മുത്തുമണികൾകൊണ്ടായിരുന്നു ഒരു മാല– ഒന്നിടവിട്ട് കറുപ്പും ഇളംനീല മുത്തുകളും കോർത്തത്. രണ്ടാമത്തെ മാലയിൽ പച്ചനിറമുള്ളതും ചില്ലിന്റെ നിറമുള്ളതുമായ മുത്തുകളായിരുന്നു.

മൂന്നാമത്തെയായിരുന്നു ഏറ്റവും ഞെട്ടിച്ചത് . ഏകദേശം 60 സെ.മീ നീളം. 74 മുത്തുമണികളായിരുന്നു അതിൽ. അവ നിർമിച്ചതാകട്ടെ ക്വാർട്സ്, കർണീലിയൻ, ആംബർ തുടങ്ങിയ വിശേഷപ്പെട്ട കല്ലുകൾ കൊണ്ടും. ഇതോടൊപ്പം നീല ചില്ലുകൊണ്ടുള്ള മുത്തുകളും കോർത്തിരുന്നു. വണ്ടിന്റെ രൂപത്തിലുള്ള സ്കാറബ് എന്ന അമൂല്യവസ്തുവും മാലയിൽ കോർത്തിരുന്നു. രണ്ടറ്റവും ഒരു മോതിരംകൊണ്ടു പരസ്പരം ചേർത്തതാണ് നാലാമത്തെ മാല. ശവപ്പെട്ടിയോടു ചേർന്നുതന്നെ മണ്ണുകൊണ്ടുള്ള മറ്റൊരു കുഞ്ഞൻ പെട്ടിയുമുണ്ടായിരുന്നു. അതിനകത്താകട്ടെ അഷാബ്തി എന്നറിയപ്പെടുന്ന രൂപവും. മമ്മികളുടെ മരത്തിൽ കൊത്തിയ ചെറുരൂപമാണിവ. ലിനനിൽ പൊതിഞ്ഞായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ബിസി 1580നും 1550നും ഇടക്കാണ് പെണ്‍കുട്ടി ജീവിച്ചിരുന്നതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.അക്കാലത്ത് വിവാഹം കഴിപ്പിച്ചയയ്ക്കുമ്പോൾ പെൺകുട്ടിക്ക് സ്ത്രീധനമായി ആഭരണങ്ങളും മറ്റും നല്‍കുന്ന പതിവുണ്ടായിരുന്നു.

മരിക്കുമ്പോൾ അവയും ഒപ്പം മറവു ചെയ്യും . അക്കാലത്ത് ഈജിപ്ഷ്യൻ വനിതകൾക്കിടയിൽ പ്രചാരത്തിലിരുന്ന ഒരുതരം വിനോദത്തിന് ഉപയോഗിച്ചിരുന്ന, കൂട്ടിക്കെട്ടിയനിലയിലുള്ള രണ്ടു പന്തുകളും കൂട്ടത്തിലുണ്ടായിരുന്നു.മമ്മിക്കകത്തെ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പൂര്‍ണമായും ദഹിച്ച നിലയിലായിരുന്നുവെങ്കിലുഅഞ്ച് അടി ഏഴ് ഇഞ്ച് വലുപ്പമുള്ള മരംകൊണ്ടുള്ള ശവപ്പെട്ടിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ആദ്യം വെള്ളയടിച്ച ശേഷം ചുവന്ന നിറമാണ് ശവപ്പെട്ടിക്ക് അടിച്ചിരുന്നത്രു ഡസനോളം മമ്മികള്‍ പ്രദേശത്തു നിന്നും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്നും ഇത്രയേറെ മമ്മികള്‍ ലഭിച്ചത് അസ്വാഭാവികമാണെന്നാണ് സ്പാനിഷ് പുരാവസ്തു ഗവേഷക സംഘത്തിന്റെ നിഗമനം.