Celebrities

അംബാനിക്കല്യാണത്തിന് അഹാനയ്ക്കും ക്ഷണം ?: പുത്തൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽമീഡിയ | ahaana-krishna-photo-getting-attention

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം രാജ്യമൊട്ടാകെ കാത്തിരുന്ന കല്യാണമായിരുന്നു എന്നുതന്നെ വേണം പറയാൻ. മാസങ്ങൾക്ക് മുമ്പേ തുടങ്ങിയ ഒരുക്കങ്ങൾ, താര സമ്പന്നമായ ചടങ്ങുകൾ. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും സുപ്രിയയും ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചതെന്നെഴുതി ഫോട്ടോകള്‍ ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള നിരവധി താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്‍ണ.

അനന്ത് അംബാനി രാധിക മര്‍ച്ചന്റ് വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത് എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ അഹാന പുറത്തുവിട്ടിരിക്കുന്നത്. വാഹത്തിന് അഹാന കൃഷ്‍ണ പങ്കെടുത്തുവെന്നും ഫോട്ടോ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചവരുമുണ്ട്.

അഹാന കൃഷ്‍ണ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് പാച്ചുവും അത്ഭുത വിളക്കുമായിരുന്നു. അതിഥി വേഷത്തിലാണ് അഹാന കൃഷ്‍ണ ചിത്രത്തില്‍ എത്തിയത്. അഹാനയ്‍ക്ക് ഐശ്വര്യ എന്ന ഒരു കഥാപാത്രമായിരുന്നു ഫഹദിന്റെ പാച്ചുവും അത്ഭുത വിളക്കിലും. സംവിധാനം നിര്‍വഹിച്ചത് അഖില്‍ സത്യനായിരുന്നു.

അഹാന കൃഷ്‍ണ നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് അടിയായിരുന്നു. ഗീതിക സജീവ് എന്ന ഒരു കഥാപാത്രമായിരുന്നു അടിയില്‍ നായിക അഹാന കൃഷ്‍ണയ്‍ക്ക്. അഹാന കൃഷ്‍ണകുമാര്‍ രസകരമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‍തു. സംവിധായകൻ പ്രശോഭ് വിജയന്റെ അടി സിനിമയില്‍ ഷൈൻ ടോം ചാക്കോയായിരുന്നു നായകനായപ്പോള്‍ കഥാപാത്രങ്ങളായി ധ്രുവൻ, അനു ജോസഫ്, ബിറ്റോ ഡേവിസ്, ഓമന ഔസേപ്, മാസ്റ്റര്‍ ആദിദേവ്, ബിന്ദു ജയൻ, ജിബിൻ വി ജോസഫ് എന്നിവരും എത്തിയപ്പോള്‍ തിരക്കഥ എഴുതിയത് രതീഷ് രവിയും ഛായാഗ്രാഹണം ഫൈയ്‍സ് സിദ്ധിക്കും സംഗീതം ഗോവിന്ദ് വസന്തയും നിര്‍മാണം ദുല്‍ഖറും ജോമോൻ വര്‍ഗീസും ആണ്.

content highlight: ahaana-krishna-photo-getting-attention