Beauty Tips

അകാല നരയ്ക്ക് വീട്ടിൽ തന്നെ പരിഹാരം; നരച്ച മുടിയെ വേരോടെ കറുപ്പിക്കാൻ മുട്ട വച്ചൊരു സൂത്രപ്പണി | how-to-dye-hair-naturally-at-home

മുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്തുള്ള പ്രധാനപ്പെട്ട പ്രശ്‌നം. 98 ശതമാനം പേരുടെ പരാതിയും മുടി വളരാത്തതാകില്ല, മുടി കൊഴിയുന്നതായിരിയ്ക്കും. പലരും മുടിയില്‍ പല തരത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ചും ഹെയര്‍ പായ്ക്കുകള്‍ ഉപയോഗിച്ചുമെല്ലാമാണ് ഇതിന് പരിഹാരം തേടാന്‍ ശ്രമിയ്ക്കാറ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഉള്ളിലേയ്‌ക്കെത്തുന്ന പോഷകങ്ങളുടെ അപര്യാപ്തതയാണ് മുടി കൊഴിയാനുള്ള പ്രധാനപ്പെട്ട കാരണമാകുന്നത്. മുടിയ്ക്ക് പ്രോട്ടീന്‍, ബയോട്ടിന്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം തന്നെ അത്യാവശ്യമാണ്. ഇവ വേണ്ട രീതിയില്‍ ശരീരത്തില്‍ എത്തിയാലേ ഗുണം ലഭിയ്ക്കൂ. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും മുടി കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം തന്നെ ചില നട്‌സ്, സീഡ്‌സ് കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.

മുടിയുടെ കാര്യങ്ങൾക്ക് പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കുന്നതാണ് നല്ലത്. കാരണം അവ മുടിയെ സംരക്ഷിക്കുന്നു. അമിതമായി കെമിക്കൽ കലർന്ന വസ്തുക്കൾ ഉപയോഗിച്ചാൽ കുറച്ച് കഴിയുമ്പോൾ അവ മുടിയെയും ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു. നരയ്ക്ക് വീട്ടിൽ തന്നെ പരിഹാരം കാണാൻ കഴിയും. വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി അതിന്. അവ എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

1, കാപ്പിപ്പൊടി
2, കോൺഫ്ലവർ പൊടി
3,​ മുട്ട

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു പാത്രത്തിൽ ഒന്നര സ്‌പൂൺ കാപ്പിപ്പൊടി ഇടുക. ശേഷം അതിലേക്ക് ഒന്നരസ്പൂൺ കോൺഫ്ലവർ പൊടി കൂടി ചേർക്കണം. കാപ്പിപ്പൊടിയും കോൺഫ്ലവർ പൊടിയും ഒരു അളവിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലപോലെ യോജിപ്പിക്കണം. ശേഷം ഇത് അടുപ്പിൽ വെച്ച് കുറുക്കി എടുക്കുക.

നല്ലപോലെ ഇളക്കണം ഇല്ലെങ്കിൽ പത്രത്തിന് അടിയിൽ പിടിക്കാൻ സാദ്ധ്യതയുണ്ട്. കുറുക്കിയ ശേഷം ഇത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇതിലേക്ക് ഒരു മുട്ട ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ മിശ്രിതം തലമുടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. എന്നിട്ട് 20 മിനിട്ട് വച്ച ശേഷം കഴുകി കളയാം. നരയ്ക്ക് മാത്രമല്ല മുടി വളരാനും ഇത് വളരെ നല്ലതാണ്.

content highlight: how-to-dye-hair-naturally-at-home