Careers

സംസ്കൃത സർവ്വകലാശാല ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗത്തിൽ ഫിസിക്കൽ ജ്യോഗ്രഫിയിൽ സ്പെഷ്യലൈസേഷനുളള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ജ്യോഗ്രഫിയിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഫിസിക്കൽ ജ്യോഗ്രഫിയിൽ സ്പെഷ്യലൈസേഷനും പ്രവർത്തിപരിചയവും അഭികാമ്യം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 23ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള മീഡിയ സെന്ററിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 9446389010, 9744825768.

Latest News