Malappuram

കരിപ്പൂർ-മസ്ക്കറ്റ് വിമാനം പുറപ്പെടുന്ന സമയംമാറ്റി ; പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ – മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്ക് മാറ്റി. ഇന്ന് രാത്രി പതിനൊന്ന് മണിക്ക് പുറപ്പടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് നാലു മണിയിലേക്ക് മാറ്റിയത്. സാങ്കേതിക തകരാർ മൂലമാണ് സമയത്തിൽ മാറ്റമുണ്ടായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നു. അതേസമയം, വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. സമയമാറ്റം നേരത്തെ അറിയിച്ചില്ലെന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

Latest News