Celebrities

‘അതൊരു ഗുഡ് ന്യൂസ് ആണ്’; കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിക്കി കൗശല്‍-Vicky Kaushal On Katrina Kaif’s Pregnancy Rumours

ന്യൂഡല്‍ഹി: തന്റെ ഭാര്യയും നടിയുമായ കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിക്കി കൗശല്‍. ഡല്‍ഹിയില്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ബാഡ് ന്യൂസിന്റെ പ്രമോഷനിടെയായിരുന്നു നടന്റെ പ്രതികരണം. പ്രൊമോഷണല്‍ ഇവന്റില്‍, വിക്കി കൗശല്‍ കത്രീന കൈഫിന്റെ 40-ാം ജന്മദിനത്തെക്കുറിച്ചും സംസാരിച്ചു. ജൂലൈ 16 ചൊവ്വാഴ്ചയാണ് കത്രീനയുടെ ജന്മദിനമെന്നും അതൊരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ താന്‍ കത്രീനയുടെ അ്ടുത്തേക്ക് പോകുകയാണെന്നും വിക്കി വ്യക്തമാക്കി.

കുറച്ചു നാളുകളായി താന്‍ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണെന്നും സ്ഥിരം യാത്രകളിലാണെന്നും അതിനാല്‍ ഇരുവരും ഒരുമിച്ച് ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വിക്കി കൗശല്‍ പറഞ്ഞു. അതേസമയം കത്രീന ഗര്‍ഭിണി ആണോ എന്നുളള ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. കത്രീന ഗര്‍ഭിണിയാണെന്ന തരത്തിലുളള കിംവദന്തികളില്‍ സത്യമില്ലെന്ന് വിക്കി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങള്‍ നല്ല വാര്‍ത്തയെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ അത് സംഭവിക്കുമ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കും. അതുവരെ, അതില്‍ ഒരു സത്യവുമില്ല, അത് ഊഹാപോഹങ്ങള്‍ മാത്രമാണ്’, വിക്കി കൗശല്‍ പറഞ്ഞു.

‘ബാഡ് ന്യൂസ്’ ആണ് വിക്കി കൗശലിന്റെ വരാനിരിക്കുന്ന ചിത്രം. ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിക്കി കൗശല്‍ കത്രീന കൈഫിനെ ‘ഗൂഗിള്‍ ക്വീന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇ പ്രശംസ സോഷ്യല്‍ മീഡിയയില്‍ ആകെ വലിയ ചര്‍ച്ചയും ആയിരുന്നു. നിരവധി ആരാധകരാണ് ഇതില്‍ സന്തോഷം അറിയിച്ച് കമന്റുകള്‍ ഇട്ടത്.
2021 ഡിസംബറിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ട് ആയിരുന്നു വിവാഹവേദി. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍ നടന്നത്.