Celebrities

അരക്കോടി രൂപയുടെ വാച്ചോ!?; അനന്ദ്-രാധിക ആഢംബര വിവാഹത്തില്‍ സുപ്രിയ മേനോന്‍ ധരിച്ച വാച്ചിന്റെ വിലകേട്ട് ഞെട്ടി ആരാധകര്‍-Supriya Menon luxury watch details

ഏവരും ആകാംക്ഷയോടെ നോക്കിയിരുന്ന ആഢംബര കല്യാണമായിരുന്നു മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റെയും. മലയാളത്തില്‍ നിന്നും വളരെ കുറച്ച് താരങ്ങള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനായി ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നതാണ് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. വിവാഹത്തില്‍ പങ്കെടുത്ത താരനിര എല്ലാവരുടെയും തന്നെ വസ്ത്രങ്ങളും ഓര്‍ണമെന്‍സും ആക്‌സസറീസും ഒക്കെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതുപോലെതന്നെ സുപ്രിയ ധരിച്ചിരിക്കുന്ന ആഢംബര വാച്ചിന്റെ ഡീറ്റെയില്‍സ് ആണ് ഇപ്പോള്‍ ആരാധകര്‍ തിരയുന്നത്.

എ പി എന്ന ബ്രാന്‍ഡിന്റെ റോയല്‍ ഓഫ് ലേഡി മോഡല്‍ എന്ന വാച്ചാണ് സുപ്രിയ ധരിച്ചിരുന്നത്. കെ ജി എന്‍ ഇ 81 മോഡല്‍ എന്നതാണ് ഈ വാച്ചിന്റെ കറക്റ്റ് മോഡല്‍. വാച്ചില്‍ ഒരു ബ്ലൂ ഡയല്‍ കാണാം, ഡയലില്‍ ഡേറ്റും ബ്രാന്‍ഡ് കൊടുത്തിട്ടുണ്ട്. 18 കെ റോസ്‌ഗോള്‍ഡ് കെയ്‌സും ബസ്സലുമാണ് ബ്രാന്‍ഡ് ഈ വാച്ചിന് നല്‍കിയിരിക്കുന്നത്. വാച്ചിന്റെ ബസ്സലില്‍ ഡയമണ്ട്‌സും ബ്രാന്‍ഡ് കൊടുത്തിട്ടുണ്ട്. കെയ്‌സിനും ബസ്സലിനും പുറമേ ബ്രേസ്ലെറ്റിലേക്ക് നോക്കിയാല്‍ അവിടെയും നിങ്ങള്‍ക്ക് സ്വര്‍ണം കാണാം. സ്‌ക്രാച്ച് റെസിസ്റ്റന്റ് സഫയര്‍ ക്രിസ്റ്റലാണ് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 മീറ്റര്‍ ആണ് ഈ വാച്ചിന്റെ വാട്ടര്‍ റെസിസ്റ്റന്‍സ് കപ്പാസിറ്റി. സുപ്രിയ ധരിച്ചിരിക്കുന്ന ഈ ആഢംബര വാച്ചിന്റെ വില എത്രയാണെന്ന് അറിയാമോ.. 53,76,491 രൂപ.

മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹത്തിലായിരുന്നു നടന്‍ പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും പധ്‌കെടുത്തിരുന്നത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുര്‍ത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചിരുന്നത്. കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.