Literature

കാളിന്ദി ഭാഗം 12/kalindhi part12

കാളിന്ദി

ഭാഗം 12

“ഹോ… ഈ അമ്മയോട് പറഞ്ഞാൽ മനസിലാകില്ലേ……”

. “എടാ….. നി ഒന്നുടെ പറയു…. സത്യം ആണോ എന്ന്… ”

“ആണ്ടേ അടുത്ത ആള്… എന്റെ അച്ഛാ സത്യം ആണ്… ഞാൻ പെണ്ണ് കാണാൻ പോകുവാ… നാളെ തന്നെ…..”

അതും പറഞ്ഞു കൊണ്ട് അവൻ ശ്രീകുട്ടിക്ക് ഒരു തട്ടും കൊടുത്തു അകത്തേക്ക് കയറി പോയി…

അമ്മേ…. ഇതിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടോ….

എനിക്ക് അറിയത്തില്ലെടി മോളെ… അവന്റ മനസ്സിൽ എന്താണ് എന്ന് നമ്മൾ എങ്ങനെ അറിയാനാ…… ശോഭ തലയ്ക്കു കയ്യും കൊടുത്തു കസേരയിൽ ഇരുന്നു.

അച്ഛാ…..

ഹ്മ്മ്…

അച്ഛന് എന്ത് തോന്നുന്നു..

എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…

എന്റെ മനുഷ്യാ… ഇനി അവൻ നേരിട്ട് പോയി കണ്ട് ആ കുട്ടിയോട് ഇതിൽ നിന്ന് പിന്മാറണം എന്ന് എങ്ങാനും പറയുമോ…..

ശോഭയ്ക്ക് അടുത്ത സംശയം ആയി.

യ്യോ… അത് നേരാണ് അമ്മേ…. ചേട്ടന്റെ മനസ്സിൽ അങ്ങനെ എന്തോ പ്ലാൻ ഉണ്ട്… ഉറപ്പ്….

ശ്രീക്കുട്ടി…. നാളെ നീയും കൂടെ പോകാമോ അവന്റെ ഒപ്പം…

അമ്മേ….. അത് വേണോ…

പിന്നെ എങ്ങനാ…. ആരെങ്കിലും പോയില്ലെങ്കിൽ അവൻ നമ്മൾക്കിട്ട് പണി തരും….

ഇനി ഇവളേ വിടണ്ട…. നമ്മുടെ സുമേഷിനെ പറഞ്ഞു വിടാം…. അതാ നല്ലത്…

എങ്കിൽ അത് മതി അമ്മേ… അച്ഛൻ പറഞ്ഞത് പോലെ ചെയ്യാം….

 

അപ്പോളേക്കും കണ്ണൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു.

 

അമ്മേ….. ചോറിനു കറി എന്താ അമ്മേ…..

ഓഹ്… ഇന്ന് പ്രേത്യേകിച്ചു ഒന്നും ഇല്ല മോനെ…. ഇത്തിരി മത്തി പീര വെച്ചത് ഇരിപ്പുണ്ട്… പിന്നെ ഇന്നലത്തെ അല്പം ഉള്ളി തീയലും….

അത് മാത്രേ ഒള്ളു…

മ്മ്….

എന്നാൽ ഒരു മുട്ട എടുത്തു പൊരിക്കെടി ശ്രീക്കുട്ടി..

എന്റെ ചേട്ടാ ഇന്ന് ഇതൊക്കെ കൂട്ടി കഴിക്ക്…. ഇനി മുട്ട കൂടി വേണോ…

വേണം….. നി പറഞ്ഞത് കേട്ടാൽ മതി….

അമ്മേ… ഈ ചേട്ടനെ കൊണ്ട്….

നി ചെല്ലെടി മോളെ… ഒരെണ്ണം എടുത്തു പൊരിച്ചു കൊടുക്ക്…

അമ്മ കൂടി പറഞ്ഞപ്പോൾ അവൾ മനസില്ലമനസോടെ എഴുനേറ്റു പോയി.

“കണ്ണാ…”

“എന്താ അച്ഛാ….”

“നി നാളെ എപ്പോ പോകാനാ ”

“ഒരു ഒൻപതു മണി ആകുമ്പോൾ പോണം…. ”

“ഹ്മ്മ്….”

“അച്ഛൻ വരുന്നുണ്ടോ….

“ഞാനോ…”

“ഹാ….”

“ഞാൻ ഇല്ലടാ… നി പോയി കണ്ടാൽ മതി…”

“അച്ഛനും കൂടെ വാ… അച്ഛൻ കണ്ടില്ലലോ…”

“എടാ ഇപ്പൊ റബ്ബറിന് പാൽ ഉള്ള സമയം അല്ലെ… വെട്ട് മെനക്കെട്ടാൽ പിന്നെ പാൽ കുറഞ്ഞു പോകും…”

“ആഹ് എന്നാൽ വേണ്ട..”

പക്ഷെ കണ്ണന് വ്യക്തമായി അറിയാം അച്ഛൻ വരില്ലെന്ന്.. അതുകൊണ്ട് ആണ് അവൻ അച്ചനെ കൂടെ പോകാനായി വിളിച്ചതും.

സുമേഷിനെ കൂട്ടി പോകാൻ ശോഭ അവനോട് അപ്പോൾ പറഞ്ഞു എങ്കിലും ആഹ് അത് നാളത്തെ കാര്യം അല്ലെ എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി.

ശ്രീക്കുട്ടി മുട്ട വറക്കുന്ന മണം അടുക്കളയിൽ നിന്ന് വന്നപ്പോൾ കണ്ണൻ എഴുന്നേറ്റു പോയി.

ശോഭ ആണെങ്കിൽ രാജിയെ വിളിക്കാനും…

*****

അടുത്ത ദിവസം കാലത്തെ എഴുന്നേറ്റപ്പോൾ മുതൽ അച്ഛമ്മക്ക് എന്തോ ഒരു വയ്യഴിക…

ഷുഗർ ന്റെ ആവും എന്ന് പറഞ്ഞു ഇരിക്കുക ആണ് അവർ.

കല്ലു ആണെങ്കിൽ ട്യൂഷൻ പഠിപ്പിക്കാനായി പോകാൻ ഒരുങ്ങുക ആണ്..

പോയിട്ട് വന്നിട്ട് അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ പോകാം എന്ന് അവൾ പറഞ്ഞു.

അച്ഛമ്മക്ക് പക്ഷെ മടി ആണ് പോകാൻ…

. എന്നാൽ ഇടക്കിടക്ക് വല്ലാത്ത ക്ഷീണം ഉണ്ട് താനും.

സുസ്മിത യേ പറഞ്ഞു ഏൽപ്പിച്ചിട്ട് ആണ് അവൾ ട്യൂഷന് പോയത്.

സുസ്മിത ആണെങ്കിൽ അവളുടെ വീട് വരെ പോകാൻ ഉള്ള ഒരുക്കത്തിൽ ആണ്…പക്ഷെ അച്ഛമ്മക്ക് വയ്യാത്തതു കൊണ്ട് കല്ലു വരുന്നത് വരെ അവിടെ നിൽക്കാം എന്ന് പറഞ്ഞു..

അങ്ങനെ ആണ് അവൾ ട്യൂഷൻ പഠിപ്പിക്കാൻ പോയത്.

“എങ്ങനെ എങ്കിലും എന്റെ കുട്ടീടെ കല്യാണം ഒന്ന് നടന്നു കാണണം… അത്രയേ ഒള്ളൂ എന്റെ ആഗ്രഹം….”.

സുസ്മിതയോട് അച്ഛമ്മ പറഞ്ഞു.

അത് ഒക്കെ ഈശ്വരൻ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും അച്ഛമ്മേ….

എന്നാലും എന്റെ മോളെ… അപ്പോളേക്കും എനിക്ക് പോകേണ്ടി വന്നാലോ… അത് കൊണ്ട് പറഞ്ഞത് ആണ് ഞാൻ…

എവിടെ പോകാൻ…. ഇത്രയും തിടുക്കപ്പെട്ടു ഒരിടത്തും പോകേണ്ടി വരില്ല അച്ഛമ്മക്ക്….ഇവിടെ അടങ്ങി ഒതുങ്ങി ഇരിക്ക്… അല്ലേടാ മുത്തുമണി…

സുസ്മിത ചിരിച്ചു കൊണ്ട് പറഞ്ഞു.

കല്ലു ചേച്ചി കൊടുത്തിട്ട് പോയ മിക്സ്ചർ ഓരോന്നായി എടുത്തു മെല്ലെ പെറുക്കി കഴിക്കുക ആണ് അവൾ…

സുസ്മിത ആണെങ്കിൽ കുറച്ചു ചക്കക്കരു എടുത്തു ചുരണ്ടി വെയ്ക്കുക ആണ്….

മെഴുക്കുവരട്ടി വെയ്ക്കാൻ…

അഥവാ അച്ഛമ്മയെ കൊണ്ട് ആശുപത്രിയിൽ പോകണം എങ്കിൽ കല്ലുവിന് എളുപ്പം ആകട്ടെ എന്ന് കരുതി ആണ്…

***********

 

സുമേഷിനെ വിളിച്ചു കണ്ണന്റെ ഒപ്പം പോകണം എന്ന് ശോഭ പറഞ്ഞു എങ്കിലും കണ്ണൻ അത് ഒന്നും സമ്മതിച്ചില്ല.

അവൻ ഒറ്റയ്ക്ക് പോയ്കോളാം എന്ന് അളിയനോട് പറഞ്ഞു.

അങ്ങനെ സുമേഷ് പറഞ്ഞു കൊടുത്ത വഴിയിലൂടെ കണ്ണൻ തന്റെ ബൈക്ക് ഓടിച്ചു പോകുക ആണ്..

ആ പെൺകുട്ടിയോടും അവളുടെ വല്യമ്മയോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കണം… അതെഒള്ളു അവന്റ മനസ്സിൽ…

ദീപ അല്ലതെ ഒരു പെണ്ണ് തന്റെ ജീവിതത്തിൽ ഇല്ല എന്നൊരു വ്യാമോഹം ഒന്നും തനിക്ക് ഇല്ല….

പക്ഷെ എന്നാലും വേണ്ട….. വിശ്വസിക്കാൻ കൊള്ളാത്ത വർഗം ആണ്… ഗൾഫ്കാരനെ കണ്ടപ്പോൾ അവൾ എല്ലം മറന്നു….. രണ്ടാമത് ഒരുത്തിയെ കണ്ടു…… അവളോ… അതിലും കേമി….അതുകൊണ്ട് അല്ലെ താനും ആയിട്ട് കല്യാണം എല്ലം ഉറപ്പിച്ചു കഴിഞ്ഞു അവൾ കാമുകന്റെ ഒപ്പം ഇറങ്ങി പോയത്…ഇവൾക്ക് ഒക്കെ ഇത്രയും നാടകം കളിക്കണമായിരുന്നോ…. ആദ്യം അങ്ങ് പറഞ്ഞാൽ പോരായിരുന്നോ…..

ഓരോന്ന് ചിന്തിച്ചു കൂട്ടി അവൻ മെല്ലെ വണ്ടി ഓടിച്ചു പോയി…

******

. കല്ലു ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ ആണ് സുസ്മിത യും കുഞ്ഞും യാത്ര പറഞ്ഞു പോയത്.

അച്ഛമ്മ ആണെങ്കിൽ ആശുപത്രിയിൽ പോകാൻ സമ്മതിക്കാഞ്ഞിട്ട് അവൾ ഉഷഅപ്പച്ചിയെ വിളിച്ചു ഫോൺ കൊടുത്തു..

പക്ഷെ അച്ഛമ്മ പറയുന്നത് ഇപ്പൊ ക്ഷീണം എല്ലം പോയി… അവർ അല്പം പഞ്ചസാര എടുത്തു കഴിച്ചപ്പോൾ എല്ലാം ശരി ആയി എന്ന് മകളോട് പറഞ്ഞു മനസിലാക്കുക ആണ് അവർ.

കല്ലു ദേഷ്യത്തിൽ പുരയ്ക്ക് അകത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്.

 

“ഇവിടെ ആരുമില്ലേ….”

. മുറ്റത്ത് നിന്നും ആരോ വിളിച്ചു ചോദിച്ചു.

കല്ലു തിണ്ണയിലേക്ക് ചെന്ന്.

ഇളം നീല നിറം ഉള്ള ഒരു ഷർട്ടും അതിനോട് ഇണങ്ങുന്ന കര ഉള്ള ഒരു മുണ്ടും ഉടുത്തു ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു.

കല്ലു അവനെ നോക്കി…
ഇരു നിറത്തെ കാൾ കറുപ്പ് ആണ് അയാൾക്ക്…. അയാളുടെ കണ്ണുകൾക്ക് എന്തോ വല്ലാത്ത തിളക്കം…

ആരാണ് എന്ന് അവൾക്ക് മനസിലായില്ല.

 

ആരാ…..

കണ്ണൻ ആണെങ്കിൽ അവളെയും നോക്കി നിൽക്കുക ആണ്…

ഷർട്ടും പാവാടയും ആണ് വേഷം… ഈശ്വരാ ഇവൾക്ക് പ്രായം…..ഒരു പതിനേഴു.. അതിൽ കൂടുതൽ ഉണ്ടോ എന്ന് അവൻ ഓർത്തു….ഒരു കൊച്ചു പെണ്ണ്…
ഇതിനെ ആണോ അവർ തനിക്ക് വേണ്ടി കണ്ട് വെച്ചത്…

ഓർത്തപ്പോൾ അവനു ദേഷ്യം വന്നു..

ആരാ…. അവൾ വീണ്ടും ചോദിച്ചു.

ഞാൻ…. എന്റെ പേര് കണ്ണൻ… ഇന്നലെ എന്റെ അമ്മയും സഹോദരിമാരും ഇവിടെ വന്നിരുന്നു.

പെട്ടന്ന് കല്ലുവിന്റെ വയറ്റിൽ ഒരു ആന്തൽ ഉണ്ടായി.

അവൻ അപ്പോൾ ചെരിപ്പ് ഊരി ഇട്ടിട്ട് അകത്തേക്ക് കയറുക ആണ്.

 

അവിടെ കിടന്ന കസേര അല്പം വലിച്ചു ഇട്ടു കൊടുത്തു അവൾ.

കേറി ഇരിക്ക്…. ഞാൻ അച്ഛമ്മയെ വിളിക്കാം…

അവൾ വേഗം പിന്തിരിഞ്ഞു ഓടി.

അച്ഛമ്മേ…..

എന്താ മോളെ..

അത്.. ഒരാൾ.. ഒരാൾ വന്നിരിക്കുന്നു..

അവളെ കിതച്ചു.

ആര്….ആരാടി മോളെ

അത്… അത് പിന്നെ.. ഇന്നലെ വന്ന…. ആ ചേച്ചിടെ മോൻ…

ങേ…. സത്യം ആണോ…

അച്ഛമ്മ ചാടി എഴുനേറ്റു.

നി ഇത്തിരി ചായ എടുക്ക് മോളെ…

അഴയിൽ കിടന്ന തോർത്തെടുത്തു മാറിലേക്ക് ഇട്ടിട്ട് അവർ പറഞ്ഞു.

അച്ഛമ്മ തിണ്ണയിലേക്ക് ഇറങ്ങി ചെന്ന്.

മോനെ……. വരുന്ന കാര്യം ഒന്നും അറിയിച്ചില്ലലോ…

ആഹ്… ഞാൻ ഇതുവഴി പോകേണ്ട ഒരു അത്യാവശ്യം ഉണ്ടായിരുന്നു….

അവൻ വാക്കുകൾക്കായി പരതി

അച്ഛമ്മ അവനെ നോക്കി..

സംസാരിക്കുമ്പോൾ നല്ല വടിവൊത്ത വെളുത്ത ദന്തനിരകൾ..
തല നിറയെ നല്ല കറുത്ത കരുത്തുള്ള മുടി ആണ്… ഒരുപാട് സുന്ദരൻ ഒന്നും അല്ലെങ്കിലും എന്തോ ഒരു ആകർഷണം അവ്നിൽ ഉണ്ട് എന്ന് അച്ഛമ്മക്ക് തോന്നി.

മോന്റെ പേര് കണ്ണൻ എന്ന് അല്ലെ..?

അതെ…

വഴി ഒക്കെ അറിയാമായിരുന്നോ..

ഹ്മ്മ്… എന്റെ അളിയനോട് ചോദിച്ചു മനസിലാക്കി…. ഇന്നലെ അളിയനും വന്നിരുന്നല്ലോ ഇവിടെ..

അതെ അതെ…

അമ്മ ഒക്കെ എന്തെടുക്കുന്നു.

അവിടെ ഉണ്ട്…

അച്ഛനെ കൂടെ കൊണ്ട് വരാൻ മേലാരുന്നോ..

അത് പിന്നെ……
അച്ഛന് റബ്ബർ ടാപ്പിംഗ് ന് പോകണ്ടത് കൊണ്ട് ആണ്…

ആഹ്…. മോനിരിക്ക്… ഞാൻ ഇപ്പൊ വരാമേ..

. അവർ വേഗം അകത്തേക്ക് പോയി.

കല്ലു അപ്പോ ചായ എടുത്തു വെയ്ക്കുക ആണ്.

കല്യാണം വേണ്ട എന്ന് പറഞ്ഞു എങ്കിലും അവനെ കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഇത്… പ്രായത്തിന്റെ ഓരോരോ ചാ പല്യങ്ങൾ ആകും എന്ന് അവൾ കരുതി.

മോളെ….. നി ഒരു ചുരിദാർ എടുത്തു ഇട്…..

 

അച്ഛമ്മ പതിയെ പറഞ്ഞു.

ഇതൊക്ക മതി അച്ഛമ്മേ… ഇതിനെന്താ ഒരു കുഴപ്പം.

. കല്ലു… തർക്കുത്തരം പറയല്ലേ…. നി ചെല്ല്… എന്നിട്ട് ഒരു ചുരിദാർ ഇട്..

വേണ്ട അച്ഛമ്മേ…. ഇത് മതി.

അവൾ വീണ്ടും ആവർത്തിച്ചു.

അച്ഛമ്മ അവളെ നോക്കി കണ്ണുരുട്ടി… പിന്നീട് ഒന്നും പറയാതെ അവൾ ഡ്രസ്സ്‌ മാറാനായി പോയി.

ട്യൂഷന് പോയപ്പോൾ ഇട്ട ചുരിദാർ എടുത്തു ഇട്ടു.

മുഖത്തു അല്പം പൌഡർ പൂശി. കണ്ണാടിയിൽ ഒട്ടിച്ചു വെച്ച മെറൂൺ നിറം ഉള്ള പൊട്ടെടുത്തു
നെറ്റിയിൽ ഒട്ടിച്ചു.

അച്ഛമ്മ കൊടുത്ത ചായയുമായി അവൾ തിണ്ണയിലേക്ക് പോയി.
. കാലുകൾക് അറിയാതെ ഒരു വിറയൽ…..

തൊണ്ട വരളുന്നുണ്ടോ…

എന്തോ ഒരു പേടി പോലെ അവൾക്ക് തോന്നി.

എന്തോ ഒരു പേടി പോലെ അവൾക്ക് തോന്നി.

ഒരു തരത്തിൽ അവൾ ചായ കൊണ്ട് പോയി അവനു നേരെ നീട്ടി…

അവൻ മെല്ലെ മിഴികൾ ഉയർത്തി അവളെ നോക്കി.
വേഷം ഒക്കെ മാറിയിരിക്കുന്നു
ഇത്ര പെട്ടന്ന്….

അവളുടെ മേൽചുണ്ടിന് മുകളിലായി വിയർപ്പ് കണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു..

വല്ലാത്ത ഭയം ആണ് അവൾക്ക് എന്ന് അവനു തോന്നി.

നീണ്ടു മെലിഞ്ഞ കൈകൾ ആണ് അവളുടേത്..ഒരു aആഡo ഭരവും ചമയങ്ങളും ഇല്ലാത്ത ഒരു പെൺകുട്ടി..കുട്ടിക്കുറ പൌഡറിന്റെ മണം അവൾ അടുത്ത് വന്നപ്പോൾ അവനു തോന്നി..

കണ്ണൻ ചായ മേടിച്ചു.

.. അത് മേടിക്കാൻ നോക്കി ഇരുന്നതും അവൾ അകത്തേക്ക് ഓടി പോയി..

തുടരും