നടൻ ദുൽഖർ സൽമാനെ കുറിച്ച് നടി ജ്യോതി കൃഷ്ണ. ദുൽഖറിനൊപ്പം ‘ഞാൻ’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. നാളുകൾക്ക് ശേഷം ദുൽഖറിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.
ഈയിടെ ഒരു പരിപാടിയിൽ ദുൽഖറിനെ കണ്ടപ്പോൾ സംസാരിക്കാൻ തനിക്ക് മടി തോന്നിയെന്നും ദുൽഖർ ഇന്നൊരു വലിയ താരമായതിനാൽ തന്നെ ഓർമയുണ്ടാവുമോയെന്ന സംശയമുണ്ടായിരുന്നുവെന്നും ജ്യോതി പറയുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ ദുൽഖർ സംസാരിച്ചെന്നും ഹഗ് ചെയ്തെന്നും വലിയ സന്തോഷം തോന്നിയെന്നും ജ്യോതി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘സുരേഷേട്ടന്റെ മകളുടെ റിസപ്ക്ഷന് പോയപ്പോൾ അവിടെ വെച്ച് ഞാൻ ദുൽഖറിനെ കണ്ടിരുന്നു. എല്ലാവരും ഫാമിലി ആയിട്ട് ഉണ്ടായിരുന്നു. എന്റെ മനസിലൊക്കെ ദുൽഖർ ഒത്തിരി വലിയ ആളായ ഒരു ഫീലാണ്. എനിക്കത് കൊണ്ട് സംസാരിക്കാൻ എന്തോ ഒരു മടി.
ഞാൻ ഇടയ്ക്ക് ഹസ്ബൻഡിനോടൊക്കെ വലിയ കാര്യമായി പറയും, നിങ്ങൾക്ക് എന്നെ ഒരു വിലയില്ല, ഞാൻ ആരായിരുന്നു എന്ന് നിങ്ങൾക്ക് അറിയില എന്നൊക്കെ.
അന്നത്തെ ദിവസം ഞാനും ഹസ്ബൻഡും കൂടെ അവിടെ നിന്ന് ഇറങ്ങുമ്പോൾ ദുൽഖർ അങ്ങോട്ട് വരുകയാണ്. അവർ കുറെപേരുണ്ട്. ഞാൻ നോക്കുമ്പോൾ ദുൽഖർ നടന്ന് വരുകയാണ്. ഞാൻ കൺഫ്യൂഷനിലായി, ഹലോ പറയണോ വേണ്ടയോ എന്ന്. അഥവാ ഞാൻ പറഞ്ഞിട്ട് എന്നെ മനസിലായില്ലെങ്കിലോ എന്നൊരു തോന്നൽ.
എന്നാലും ഞാൻ ചെന്നിട്ട്, ഹായ് എന്ന് പറഞ്ഞു. പുള്ളി എന്നെ കണ്ടപാടെ, ഏയ് സുഖമാണോ കുറെയായല്ലോ കണ്ടിട്ട് എന്നൊക്കെ പറഞ്ഞിട്ട് എന്നെ ഹഗ് ചെയ്തു. എനിക്ക് പെട്ടെന്ന് കരച്ചിലാണ് വന്നത്. ദുൽഖറിന്റെ ആ ഒരു സിംപ്ലിസിറ്റിയാണ് അയാളുടെ അത്രയും വലിയ ഉയർച്ചക്ക് കാരണം,’ ജ്യോതി കൃഷ്ണ പറയുന്നു.
content highlight: jyothi-krishna-talk-about-a-moment-with-dulqure-salman