Celebrities

ജനപ്രീതിയില്‍ മഞ്ജു വാര്യർ പുറത്ത്; ശോഭനയും പിന്തളളി ഒന്നാം സ്ഥാനത്ത് എത്തിയ നടി ആരെന്നറിയാമോ ? | most-popular-malayalam-female-film-actress

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്ത്. ജൂണ്‍ മാസത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മമിതയാണ്. മെയ്‍ മാസത്തിനിടെ ഒന്നാം സ്ഥാനം ജൂണിലും നിലനിർത്താൻ മമിതയ്ക്കായി. പ്രേമലുവിന്റെ വിജയമാണ് മമിതയുടെ കരിയറിൽ വഴിത്തിരിവായത്. ചെറിയ വേഷങ്ങള്‍ ചെയ്താണ് തുടക്കം. പ്രതീക്ഷികപ്പുറത്തെ ആരാധക പിന്തുണയാണ് പെട്ടെന്ന് താരത്തിന് ലഭിച്ചതും. നായികയായി മമിതയുടെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കുറേ മാസങ്ങളായി മലയാള നായികാ താരങ്ങളില്‍ ഒന്നാമത് ഉണ്ടായിരുന്നത് മഞ്‍ജു വാര്യരായിരുന്നു. മഞ്‍ജു വാര്യരെ പിന്തള്ളിയാണ് മമിത മലയാള താരങ്ങളില്‍ ഒന്നാമതെത്തിയതെന്ന് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്. മലയാളത്തിനറെ എക്കാലത്തെയും മികച്ച ചലച്ചിത്ര താരമാണ് മഞ്‍ജു വാര്യര്‍. സമീപകാലത്ത് മഞ്‍ജു വാര്യര്‍ തുടര്‍ച്ചയായി സിനിമകള്‍ മലയാളത്തില്‍ ചെയ്യുന്നില്ല.

അനശ്വര രാജൻ മൂന്നാമാതായി മലയാളി താരങ്ങള്‍ ഇടംനേടിയെന്നതും പ്രത്യേകതയാണ്. അടുത്തിടെ അനശ്വര രാജന്റേതായി നിരവധി സിനിമകളാണ് വൻ ഹിറ്റായത്. യുവ നായികമാരില്‍ മുൻനിരയില്‍ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന് സാധിച്ചുവെന്നത് ചെറിയ ഒരു നേട്ടമല്ല. നിരവധി അവസരങ്ങളാണ് അനശ്വര രാജന് സിനിമയില്‍ മലയാളത്തിലുള്ളതും.

ശോഭന നാലാമതായി പിന്തള്ളപ്പെട്ടുവെന്നത് മലയാളി താരങ്ങളുടെ ജൂണിലെ പട്ടികയുടെ മറ്റൊരു പ്രത്യേകതയാണ്. മോഹൻലാല്‍ നായകനായ എല്‍ 360 സിനിമയുടെ ചിത്രീകരണമാണ് നിലവില്‍ ശോഭനയുടേതായി പുരോഗമിക്കുന്നത്. എല്‍ 360ല്‍ മോഹൻലാലിന്റെ ജോഡിയായിട്ടു തന്നെയാണ് ശോഭനയുണ്ടാകുകയെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമായി മാറിയിരിക്കുകയാണ്. തൊട്ടുപിന്നിലുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്‍മി പുറത്തായപ്പോള്‍ താരങ്ങളുടെ പട്ടികയില്‍ നിഖില വിമല്‍ ഉള്‍പ്പെട്ടു.

content highlight: most-popular-malayalam-female-film-actress