ജുബ്ബയില്‍ നിന്നും ഷെര്‍വാണിയിലേക്ക് മാറിയപ്പോള്‍ രമേശ് നാരായണന്റെ മനസ് ചുരുങ്ങി പോയെന്ന് പ്രശസ്ത തിരക്കഥാകൃത്ത് വിനു കിരിയത്ത്. മനോരഥങ്ങള്‍ എന്ന് ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ ആസിഫ് അലിയെ രമേശ് നാരായണ്‍ അപമാനിച്ചുവെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വിനു കിരിയത്ത്. ആസിഫ് അലിയോട് സംഗീത സംവിധായകന്‍ രമേശ് നാരയണ്‍ കാണിച്ചത് സഹിക്കാവുന്നതിലും അപ്പുറം. തന്റെ മകളെക്കാലും കുറച്ചധികം പ്രായമുള്ള ആസിഫ് അലിയോട് ഇങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. ഒറ്റ ജുബ്ബയുമിട്ടുകൊണ്ട് തരംഗിണി സ്റ്റുഡിയോവില്‍ ട്രാക്ക് പാടാന്‍ അവസരം ചോദിച്ച് നടന്ന കാലത്ത് എനിക്ക് രമേശിനെ അറിയാവുന്നതാണ്. അഹങ്കാരം പാടില്ല, ജയരാജിനെ പോലെ വലിയൊരു സംവിധായകനെ വേദിയില്‍ തെറ്റിധരിപ്പിക്കുകയാണ് രമേശ് നാരായണ്‍ ചെയ്തത്. മെമെന്റോ നല്‍കാന്‍ വിളിച്ചതിനുശേഷം ജയരാജിനെ ഡയറക്റ്റു ചെയ്യുന്നതു പോലെ തോന്നി. ആ സമയം വേദിയില്‍ ഇരിക്കുന്ന ഇന്ദ്രജിത്തിന്റെയൊക്കെ എക്‌സ്പ്രഷനില്‍ നിന്നും കാര്യം വ്യക്തമാണ്, അയ്യാള്‍ ചെയ്ത് തെറ്റില്‍ തൊട്ടടുത്തിരുന്നവര്‍ക്ക് പോലും മാനക്കേടുണ്ടായി. അവര്‍ ആകെ ചമ്മിയിരിക്കുന്ന അവസ്ഥയാണ്.
അവാര്‍ഡ് അല്ലെങ്കില്‍ മെമെന്റോ ആര്‍ക്ക് നല്‍കണം ആര് നല്‍കണം എന്നതൊക്കെ തീരുമാനിക്കുന്നത് സംഘാടകരാണ്. മെമെന്റോ നല്‍കുന്ന ചടങ്ങില്‍ പേര് തെറ്റായി വിളിച്ച സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു നല്‍കുന്ന മറുപടി ഇത്തരത്തിലുള്ള പ്രകടനത്തിലൂടെയാണോയെന്ന് രമേശ് തന്നെ ചിന്തിക്കണം. സംഘാടനം മോശമാണെങ്കില്‍ വേദി വിടുന്നതിനു പകരം മറ്റൊരാളെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. കലാകാരന്‍ മറ്റൊരു കലാകാരനെ അംഗീകരിക്കാന്‍ പഠിക്കണം അതു പരസ്പര ബഹുമാനത്തോടെ. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡയത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു സ്റ്റേജ് പരിപാടി നടത്തിയപ്പോള്‍ ഇദ്ദേഹം പാടാന്‍ അവസരം ചോദിച്ചു വന്നപ്പോള്‍ നല്‍കിയിരുന്നു. അന്ന് പ്രോഗ്രം ഡയറക്റ്റര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. എന്നാല്‍ അവസാന നിമിഷം പറഞ്ഞുറപ്പിച്ച റേറ്റിനെക്കാള്‍ കൂടുതല്‍ ചോദിച്ച രമേശ് നാരായണ്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. തരാന്‍ പറ്റില്ലെന്ന് ഒറ്റ വാശിയാണ് അന്ന് ആ പ്രോഗ്രാം നടത്തുന്ന ചാനലിന്റെ ചെയര്‍മാനായ ഞാന്‍ പറഞ്ഞത്. പങ്കജ് ഉദാസ്, പത്മ സുബ്രഹ്‌മണ്യം, കെ.എസ്. ചിത്ര ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയായിരുന്നു. ആ വലിയ പരിപാടി കുളമാക്കാനുള്ള അന്നത്തെ അയ്യാളുടെ ശ്രമത്തെ ഞങ്ങള്‍ നേരിട്ടത് ഇങ്ങനെയായിരുന്നുവെന്നു വിനു കിരിയത്ത് പറഞ്ഞു.