തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് ജൂലൈ 19 ന് വൈകിട്ട് നാലിന് ചെന്നൈ സിഐഐസി, സിറ്റി സെന്‍ററില്‍ നടക്കും. ദക്ഷിണേന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കും.
ഫൗണ്ടേഴ്സ് മീറ്റിന്‍റെ ഇരുപത്തൊന്നാം പതിപ്പിനാണ് ചെന്നൈ വേദിയാകുന്നത്. ഫൗണ്ടേഴ്സ് മീറ്റ് കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതിനു ശേഷം തമിഴ്നാട്ടില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സിഐഐസി & എഐസി – സിഐഐസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പര്‍വേസ് ആലം .എം, അഗ്നികുല്‍ കോസ്മോസിന്‍റെ സഹസ്ഥാപകനും സിഒഒയുമായ മോയിന്‍ എസ് പിഎം, ചെന്നൈ ഏഞ്ചല്‍സിലെ ചന്ദു നായര്‍, ടിഎന്‍ ഡബ്ളിയു.ഒ.എം.ഇ.എന്‍ ഡയറക്ടറും 60 പ്ലസ്ഇന്ത്യ യുടെ സ്ഥാപകയുമായ അരസി അരുള്‍ എന്നിവര്‍ പങ്കെടുക്കും.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കിടയില്‍ സഹകരണം വളര്‍ത്തുക, കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുക, നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക തുടങ്ങിയവയാണ് ഫൗണ്ടേഴ്സ് മീറ്റിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം.
രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://ksum.in/FM_Chennai.
Kerala Startup Mission (KSUM) will hold a Startup Founders’ Meet in Chennai on July 19, showcasing the strengths of the state’s flourishing ecosystem before a wider audience.