Celebrities

ഗോപി സുന്ദറും മോഡലും പ്രണയത്തിൽ ? ഒടുവിൽ താര വെളിപ്പെടുത്തുന്നു | are-gopi-sundar-and-thara-nair-in-a-relationship

ഗോപി സുന്ദറും താരയും പ്രണയത്തിലാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താര നായര്‍. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരയുടെ പ്രതികരണം. ഗോപിയും താരയും റിലേഷനിലാണോ എന്ന ചോദ്യത്തിനാണ് താര മറുപടി നല്‍കിയത്.

ഇതിനിടെയായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനമെത്തിയത്. താരത്തിന് ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു താര നായര്‍. മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റും ബിസിനസുകാരിയുമാണ് താര നായര്‍. താര ഗോപിയ്ക്ക് വേണ്ടി പങ്കുവച്ച പിറന്നാള്‍ ആശംസാ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുള്ള ഫോട്ടോ ഫ്രെയിം ആയിരുന്നു താരയുടെ സമ്മാനം. നിങ്ങളൊരു ജെം ആണെന്നും കൂടെയുള്ളതിന് നന്ദിയെന്നും കുറിപ്പും ഫോട്ടോയിലുണ്ടായിരുന്നു.

”ഗോപി എന്റെ നല്ല സുഹൃത്താണ്. ഒരു ഫോട്ടോ ഒരാളുടെ കൂടെ എടുത്തുവെന്ന് കരുതി അതൊരു റിലേഷന്‍ഷിപ്പ് ആകുമോ? മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സാധിച്ചില്ല. എന്റെ ഓഫീസില്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഗിഫ്റ്റ് ഹാംപറിംഗിന്റെ ഇന്‍സ്റ്റഗ്രാം പേജുണ്ട്. എന്തെങ്കിലും ബിസിനസുണ്ടെങ്കില്‍ പറയണം എന്ന് അവള്‍ പറഞ്ഞിരുന്നു. ആ സമയത്താണ് എനിക്ക് ഈ ക്ഷണം വരുന്നത്.”

”എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് പോകാന്‍ സാധിച്ചില്ല. അപ്പോള്‍ അവളോട് പറഞ്ഞു. സാറിനൊപ്പമുള്ള ഫോട്ടോ ഉണ്ടാകുമോ എന്ന് അവള്‍ ചോദിച്ചു. അങ്ങനെ ഞാന്‍ കൊടുത്ത ഫോട്ടോയാണ്. ഒരു പരിപാടി കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. അത് ഒരു ക്വാട്ടോടെ അവളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങളോട് കൊളാബ് ചെയ്യാന്‍ ചോദിച്ചു. ഞാനും അദ്ദേഹവും അക്‌സെപ്റ്റ് ചെയ്യുകയും ചെയ്തു.” എന്നാണ് താര പറയുന്നത്.

അദ്ദേഹം ശരിക്കുമൊരു ജെം തന്നെയാണ്. സത്യത്തിന് ഒരു വാചകമേയുള്ളൂ, നുണയ്ക്ക് ഒരുപാടുണ്ടാകും എന്നതാണ് എന്റെ ഡിഷ്ണറി. അത് തന്നെയാണ് ഗോപിയിലും കണ്ടത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും താര വ്യക്തമാക്കുന്നുണ്ട്.

സംഗീത പ്രേമികള്‍ക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത പേരാണ് ഗോപി സുന്ദര്‍ എന്നത്. ദേശീയ പുരസ്‌കാരം അടക്കം നേടിയ സംഗീത സംവിധായകന്‍. കേട്ടാലും കേട്ടാലും മതിവരാത്ത ഒട്ടനവധി ഹിറ്റ് പാട്ടുകള്‍ ഗോപി സുന്ദര്‍ ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോൡവുഡിലുമെല്ലാം ഗോപി സുന്ദര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തെ നിറ സാന്നിധ്യമാണ് ഗോപി സുന്ദര്‍.

തന്റെ സംഗീതത്തിലൂടെ മാത്രമല്ല വ്യക്തി ജീവിതത്തിലൂടേയും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നേരത്തെ ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായുള്ള ഗോപിയുടെ പ്രണയബന്ധങ്ങളും ബ്രേക്കപ്പുമൊക്കെയുണ്ടായിരുന്നു. ഗോപിയും അഭയയും ഏറെക്കാലും ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് ഗോപി അമൃതയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ അത് അധികനാള്‍ നീണ്ടു നിന്നില്ല.

ഇതോടെ പിന്നീട് ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോ പങ്കുവച്ചാലും സോഷ്യല്‍ മീഡിയ മോശം കമന്റുകളുമായി എത്തുന്നത് പതിവായി മാറി. ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കാന്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കും സാധിക്കാത്ത അവസ്ഥ. കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച ഫോട്ടോയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. മോശം കമന്റുമായെത്തുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ഗോപി സുന്ദറിന് അറിയാം.

content highlight: are-gopi-sundar-and-thara-nair-in-a-relationship