പ്രണയമഴ
ഭാഗം 16
“ഗൗരി.. ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് നീ പൊയ്ക്കോ..”
“എനിക്ക് ഒന്നും പറയാൻ ഇല്ല..”
“അപ്പോൾ അമ്മയോട് പറഞ്ഞതു.. അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിച്ചോട്ടെ…”
അവന്റെ ശബ്ദം നേർത്തു പോയി.
“അതൊക്ക ഇയാളുടെ ഇഷ്ടം… വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ എന്താന്ന് വെച്ചാൽ ആയിക്കോ..”
“ഗൗരി.. പ്ലീസ്… നീ എന്നെ ഒന്ന് മനസിലാക്കൂ… പ്ലീസ് ”
“നിങ്ങളെ ഞാൻ എന്തിന് മനസിലാക്കണം… എന്റെ ജീവിതം വെച്ച് കളിച്ചവൻ അല്ലെ നിങ്ങൾ… ഇനി ഞാൻ അത് ഒന്ന് മാറ്റി പിടിക്കുവാ… അത്രയും ഒള്ളൂ….”
അവൾ പറഞ്ഞതിന്റെ അർഥം ഹരിക്ക് പിടികിട്ടിയില്ല…
“നീ… നീ.. എന്താണ് ഗൗരി പറഞ്ഞു വരുന്നത്…”…
“അത് ഒന്നും ഹരി ഇപ്പോൾ തത്കാലം അറിയണ്ട.. ഒക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്… “അതും പറഞ്ഞു കൊണ്ട് അവൾ പോകാൻ ദൃതി കാട്ടി..
ഹരി എനിക്ക് പോകണം…
ഗൗരി.. നീ ആത്മാർത്ഥമായി ആണോ പറയുന്നത് നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന്..
ഹരി.. എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു… നമ്മൾക്ക് പോകാം..
അവൻ ഗൗരിയെ നോക്കി..
ഒന്ന് ചേർത്ത് പിടിക്കണം എന്ന് ഉണ്ട്.. അവളുടെ നെറുകയിൽ ചുമ്പിക്കാൻ ഉള്ള മനസ് ഉണ്ട്… പക്ഷെ….. വേണ്ട.. കാത്തിരിക്കാം….
അവന്റെ നോട്ടം സഹിയ്ക്ക വയ്യാതെ അവൾ മുഖം വെട്ടിച്ചു…
ഹരി പെട്ടന്ന് തന്നെ വണ്ടി തിരിച്ചു.
താൻ അമ്പലത്തിൽ വരുന്നുണ്ടോ…..
ഇല്ല… എനിക്ക് പോകാൻ ധൃതി ഉണ്ട്.
. പെട്ടന്ന് ഒന്ന് കേറീട്ടു പോകാം…
വേണ്ട ഹരി… എനിക്ക് പോകണം..
“ഗൗരി.. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചതിൽ ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു… തനിക്ക് വിഷമം ആയി എന്ന് എനിക്ക് അറിയാം. പക്ഷെ സത്യം മനസിലാക്കി കഴിയുമ്പോൾ താൻ എന്നെ അംഗീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്..”
“ഹരി പ്ലീസ്…. ഒന്ന് നിർത്തുന്നുണ്ടോ…. ഞാൻ അത് ഒക്കെ മറക്കാൻ ശ്രമിക്കുക ആണ് “.
അവളുടെ വാക്കുകൾ വിറച്ചു.. പിന്നീടു രണ്ടാളും ഒന്നും സംസാരിച്ചില്ല.
ബസ് സ്റ്റോപ്പിൽ കൊണ്ട് വന്നു വണ്ടി നിറുത്തിയതും അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആണ് ഇറങ്ങി പോയത്.
“എടി പെണ്ണെ… നിന്നെ ഞാൻ പിന്നെ എടുത്തോളാം കെട്ടോ ടി… അവളുടെ ഒരു പോക്ക് കണ്ടില്ലേ… ഹരി ഊറി ചിരിച്ചു കൊണ്ട് വണ്ടി ഓടിച്ചു പോയി..
തിരികെ അവൻ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങി നിൽക്കുക ആയിരുന്നു…
“നീ ഇത് എവിടെ പോയത് ആയിരുന്നു ഹരി… ഫോൺ വിളിച്ചിട്ട് പോലും നീ എടുക്കുന്നില്ലയിരുന്നല്ലോ…. നീ കാലത്തെ ആരോടും പറയാതെ ഇതെവിടെയായിരുന്നു”അയാൾ കാറിലേക്ക് കേറവേ ചോദിച്ചു.
“അത് അച്ഛാ… ഞാൻ ടൗണിൽ വരെ ഒന്നു പോയി.. ”
“മ്മ്… എന്നിട്ട് കാണണ്ട ആളെ നീ കണ്ടോ…”
അച്ഛന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ഹരി ആദ്യം ഒന്ന് അമ്പരന്നു.
‘ എന്താ അച്ഛാ…. ”
” അല്ല നീ ടൗണിൽ പോയിട്ട് നീ കാണാൻ വിചാരിച്ചയാളെ നീ കണ്ടോ… അതാണ് ഞാൻ ഉദ്ദേശിച്ചത്”
” അച്ഛാ കേശു വരുമെന്ന് പറഞ്ഞായിരുന്നു….. ടൗണിലെ ഞാൻ അവനെ ഒന്ന് ജസ്റ്റ് കാണാനായിട്ട് പോയത്….. ”
“മ്മ്…” അയാൾ ഒന്ന് ഇരുത്തി മൂളി
” നമ്മുടെ കേശവമേനോൻ ഗ്രൂപ്പിലെ, രാധാകൃഷ്ണമേനോന്റെ ഇളയ മകൾ എംബിബിഎസ് കഴിഞ്ഞ കുട്ടിയാണ്. അവൾക്ക് കല്യാണം ആലോചിക്കുന്നുണ്ട്… എന്നോട് ഈ കാര്യം പറഞ്ഞത് ക്ലബ്ബിലെ ജോൺ കുരുവിളയാണ്.. നമ്മൾക്ക് അതൊന്ന് നോക്കിയാലോ, എന്താണ് നിന്റെ അഭിപ്രായം ”
ഹരി പെട്ടെന്ന് നിശബ്ദനായി..
” ഹരി നീ ഒന്നും പറഞ്ഞില്ല”
“അത് പിന്നെ അച്ഛാ,. എനിക്ക് എനിക്ക് ഇപ്പോൾ തൽക്കാലം അച്ഛൻ കല്യാണം ഒന്നും ആലോചിക്കേണ്ട,,,,”
” അതെന്താ ഹരി… നിനക്ക് വയസ്സ് 28 ആയില്ലേ, പിന്നെ നിന്റെ മനസ്സിൽ ആരും ഇല്ലല്ലോ, അതുകൊണ്ട് നിനക്ക് വേണ്ടി
ഞാൻ കല്യാണം ആലോചിക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”
” എന്റെ മനസ്സിൽ ആരും ഇല്ല എന്ന്, അച്ഛനോട് ആരാണ് പറഞ്ഞത്… ”
“നീയ്… നീയല്ലേ കഴിഞ്ഞദിവസം പറഞ്ഞത്, വെറുതെ ഞങ്ങൾ ആ പെൺകുട്ടിയുടെ വീട് വരെ പോയി..”
” അത് അച്ഛൻ കല്യാണം ആലോചിക്കാൻ പോയതായിരുന്നോ ”
” അതിനുവേണ്ടിയല്ല പോയത്. ൻ പക്ഷേ അവിടെ ചെന്ന് കഴിഞ്ഞപ്പോൾ നിന്റെ അമ്മയ്ക്ക് ആ പെൺകുട്ടിയെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു, പക്ഷേ നിനക്ക് ആ പെൺകുട്ടിയോട് അങ്ങനെയൊന്നും ഒരു താല്പര്യമില്ല എന്ന് അറിഞ്ഞതുകൊണ്ട്…. ”
“അത് അച്ഛാ…. അവൾക്ക് എന്നെ ഇഷ്ടമാണെന്നാണ് അമ്മ എന്നോട് പറഞ്ഞത്”
“ഹാ… അത് ഞാനും കേട്ടായിരുന്നു… നീ അതൊക്കെ വിട്ടുകള നമുക്ക് നല്ല ഒരു ഫാമിലിയിൽ നിന്ന് ഏതെങ്കിലും ഒരു മിടുക്കി പെൺകുട്ടിയെ തപ്പി കണ്ടുപിടിക്കാം…”
” അതിന്റെ ഒന്നും ആവശ്യമില്ല അച്ഛാ…. ഇനിയിപ്പോൾ ആ പെൺകുട്ടി തന്നെ മതി എനിക്ക് എന്ന് ഞാൻ അച്ഛനോട് പറയാൻ ഇരിക്കുക ആയിരുന്നു ”
” അത് നീ മാത്രം ആലോചിച്ചാൽ മതിയോ”
“പിന്നല്ലാതെ…. ഒരു നാട്ടിൻപുറത്തു കാരിയായ സാധാരണ കുടുംബത്തിലെ ശ്രീദേവിയെ വിവാഹം കഴിക്കാൻ അച്ഛനല്ലേ തീരുമാനമെടുത്തത്… മുത്തശ്ശൻ പറഞ്ഞത് വല്ലോം അച്ഛൻ അനുസരിച്ചോ… ഇല്ലല്ലോ.. ആ അച്ചന്റെ മകൻ അല്ലെ ഈ ഞാനും….”
“എന്തോ… നീ വല്ലതും പറഞ്ഞായിരുന്നോ..ഞാൻ കേട്ടില്ലല്ലോ… ഒന്നുടെ…..”
അയാൾ മകനെ ഒന്ന് നോക്കി.
“അതെ അച്ഛാ…. എനിക്ക് ഗൗരിയ വിവാഹം കഴിക്കാൻ ഇഷ്ടമാണ്… എന്നുപറയുന്നതിൽ അച്ഛൻ എന്തെങ്കിലും വിരോധം ഉണ്ടോ…”
” ഉണ്ടെങ്കിൽ”
” ഞാൻ ഗൗരിയെ അല്ലാതെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കില്ല…. പിന്നെ ഈ കാര്യത്തിൽ അമ്മ എന്റെ ഭാഗത്താണ്, അമ്മയ്ക്ക് അവളെ വല്ലാതെ ബോധിച്ചു എന്ന് എനിക്കറിയാം, അച്ഛൻ പണ്ടേ എന്റെ ഭാഗത്തായതുകൊണ്ട് ഈ റൂട്ട് ക്ലിയർ ആകും എന്നാണ് എന്റെ വിശ്വാസം ”
” എന്നിട്ട് നീ എന്താ കഴിഞ്ഞദിവസം ഇതിനെക്കുറിച്ച് അമ്മ ചോദിച്ചപ്പോൾ ഒന്നും സംസാരിക്കാതെ പോയത്”
” അവൾ ഈ വിവാഹത്തിന് പ്രിപ്പയർ ആയോ എന്ന് എനിക്കറിയണമായിരുന്നു,.. അവളുടെ റിസൾട്ട് വന്നിട്ടില്ല, പിന്നെ എന്തോ ബാങ്ക് കോച്ചിങ്ങിനൊക്കെ പോകണം എന്നും പറഞ്ഞ് അവൾ ഇരിക്കുന്നത്,, അപ്പോൾ അവളുടെ ആഗ്രഹങ്ങൾക്കും മീതെ നമ്മൾ ഇപ്പോൾ വിവാഹം ആലോചിച്ചുകൊണ്ട് ചെന്നാൽ അവൾക് സമ്മതമാണോ എന്ന് അറിയുവാൻ ആണ് ഞാൻ അപ്പോൾ ഒന്നും സംസാരിക്കാതിരുന്നത്”
” നീ ഇപ്പോൾ പറഞ്ഞത് വിശ്വസിക്കാൻ എനിക്ക് എന്തോ പ്രയാസമുണ്ട് ഹരി… വേറെ എന്തെങ്കിലും പ്രശ്നം നിങ്ങൾ തമ്മിൽ ഉണ്ടോ ”
” എന്തു പ്രശ്നം…. ഒരു പ്രശ്നവും ഇല്ല അച്ഛാ….”
” ഉറപ്പാണല്ലോ അല്ലേ”
” അതേ…. അച്ഛന് എന്താണ് അങ്ങനെ ചോദിച്ചത്…..”
” നിന്റെ ജീവിതത്തിലെ എന്തൊരു കുഞ്ഞു കുഞ്ഞു കാര്യങ്ങളും നീ എന്നോട് പങ്കുവയ്ക്കുന്നവനാണ്.. നിന്റെ ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്നത് നിന്റെ അച്ഛനായ എനിക്കാണ്.. അപ്പോൾ നീ പെൺകുട്ടിയും ആയിട്ട് സ്നേഹമായിരുന്ന കാര്യം എന്നോട് എന്തുകൊണ്ട് പറഞ്ഞില്ല ”
” അതുപിന്നെ അച്ഛാ.. പലപ്പോഴും ഞാൻ ഓർത്തിരുന്നു അച്ഛനോട് ഈ കാര്യം സംസാരിക്കണം എന്ന്.. പക്ഷേ അച്ഛൻ ഏത് രീതിയിൽ ഇതെടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ .. ഒരു മകൻ എന്ന നിലയിൽ ഞാൻ എങ്ങനെയാണ് അച്ഛനോട് എന്റെ പ്രണയം പറയുന്നത്.. എനിക്ക് അക്കാര്യത്തിൽ ഒരു കോംപ്ലക്സ് ആയിരുന്നു… അതുകൊണ്ട് ആണ്… ”
“മ്മ്…. എന്നിട്ട് എന്താണ് രണ്ടാളുടെയും പ്ലാൻ”
” വിവാഹം കഴിഞ്ഞ് അവള് പഠിക്കാൻ പൊക്കോട്ടെ അച്ഛാ… ”
“മ്മ്മ്… രണ്ടാളും എല്ലാ കാര്യങ്ങളും പറഞ്ഞു തീരുമാനമെടുത്തോ ”
“യെസ്…”
അച്ഛനോട് കാര്യങ്ങളെല്ലാം എങ്ങനെ അവതരിപ്പിക്കും എന്ന് ഉള്ള ടെൻഷനിൽ ആയിരുന്നു. എല്ലാം ഒന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ അവന് മനസ്സിന് ഒരുപാട് ആശ്വാസം തോന്നി..
“അപ്പോൾ അത്രത്തോളം ആയി കാര്യങ്ങൾ അല്ലെ…”
..
“മോനെ…. നമ്മുടെ സ്റ്റാറ്റസ് നു ചേരുന്നവർ ആണോ ആ പെൺകുട്ടിയുടെ വീട്ടുകാർ എന്ന് ചോദിച്ചാൽ…. നിനക്ക് അറിയാമല്ലോ…..നാളെ ഒരിക്കൽ നീ ഇത് ഒന്നും ഓർത്തു പശ്ചാത്തപിക്കരുത്….പിന്നെ ഞാൻ ദേവിയെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ച കാലം ഒന്നും അല്ല ഇത്.. ഞാൻ അങ്ങനെ ചെയ്തു എന്ന് കരുതി നീയ് അങ്ങനെ ആകണം എന്ന് ഒരു നിർബന്ധവും ഇല്ല കെട്ടോ….”
“ഓഹ് അച്ഛൻ പറഞ്ഞു വരുന്നത് എനിക്ക് മനസിലായി.അല്ലെങ്കിലും…”
“ഹരി….. നീ ഒന്ന് നിർത്തുന്നുണ്ടോ…. “പെട്ടന്ന് തന്നെ ഗോപിനാഥമേനോൻ കൈ എടുത്തു കൊണ്ട് അവനെ തടഞ്ഞു..
പിന്നീടു ഓഫീസിൽ എത്തും വരെ രണ്ടാളും ഒന്നും സംസാരിച്ചില്ല.
പക്ഷെ മേനോൻ കാര്യങ്ങൾ ഒക്കെ തീരുമാനിച്ചിരുന്നു.
**************
എന്നാലും അഭിയേട്ടാ ഞാൻ സ്വപ്നത്തിൽ പോലും കരുതി ഇല്ല അവൾക്ക് ആ ഹരിയെ ഇഷ്ടം ആണ് എന്ന്…
നന്ദു ഫോൺ എടുത്തു അഭിഷേക് നെ വിളിച്ചു സംസാരിക്കുക ആണ്…
“നിന്നോട് എന്ത് പറഞ്ഞു മോളെ “കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുക ആണ് അഭി അപ്പോളും
“എന്നോട് അവളുടെ അമ്മ ആണ് കാര്യങ്ങൾ ഒക്കെ പറഞ്ഞത്.. ഞാൻ വിചാരിച്ചു സീതമ്മ വെറുതെ പറയുന്നത് ആണ് എന്ന്…… പിന്നെ ഞാൻ അവളോട് നേരിട്ട് ചോദിച്ചു “…
“മ്മ്… എന്നിട്ടോ ”
“അപ്പോൾ അവൾ പറഞ്ഞു അമ്മ യിൽ നിന്നു അറിഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണ് എന്ന്…”
“മ്മ്… ”
“ആഹ് പോട്ടെ ഏട്ടാ…. മറ്റൊരാളെ മനസ്സിൽ സ്വീകരിച്ചു കഴിഞ്ഞ അവളെ ഇനി നമ്മൾക്ക് വേണ്ട… ‘
“നന്ദുവിന്റെ വാക്കുകൾ കേട്ടപ്പോൾ അഭിക്ക് ശരിക്കും സങ്കടം ആയി.
കണ്ട നാൾ മുതൽ മനസ്സിന്റെ ചില്ലയിൽ ചേക്കേറിയ, ചെമ്പക പൂവിന്റെ മണം ഉള്ള ഒരു സുന്ദരി കുട്ടി…. തന്റെ ഇഷ്ടം അവളോട് പറയാൻ വൈകിയത് കൊണ്ട് ആണോ ഇങ്ങനെ ഒക്കെ സംഭവിച്ചത്… പക്ഷെ അവൾക്ക് അവനോട് പ്രണയം ഉണ്ട് എന്ന് പറഞ്ഞതിൽ എന്തോ ഒരു പൊരുത്തക്കേട്….. അപ്പോൾ താൻ അവളുടെ കണ്ണുകളിൽ കണ്ട പ്രണയത്തിന്റെ വേലിയേറ്റം…. അതോ തനിക് അത് തോന്നിയത് ആയിരുന്നോ….”
“ഏട്ടാ… അഭിയേട്ടാ… ഏട്ടൻ എന്താണ് ഒന്നും മിണ്ടാത്തത്…”
“അത് മോളെ… നീ… നീ എനിക്ക് ഗൗരിയുടെ ഫോൺ നമ്പർ ഒന്നു തരാമോ… എനിക്ക് ഒന്നുടെ സംസാരിക്കാൻ ആണ് ”
“അത് വേണോ ഏട്ടാ….. ഇനി അതിന്റെ ആവശ്യം ഉണ്ടോ ”
“അറിയില്ല മോളെ… എന്നാലും എന്റെ മനസ് പറയുന്നത്…..”
‘വേണ്ട ഏട്ടാ,, എന്റെ ഏട്ടന് അവളെ വേണ്ട… അവൾ പോട്ടെ… ”
. “പൊയ്ക്കോട്ടേ മോളെ…. പക്ഷെ നീ എനിക്ക് ഗൗരിയുടെ നമ്പർ ഒന്നു തരണം… അവളോട് ഒന്ന് സംസാരിച്ചു കഴിയുമ്പോൾ എനിക്കും എന്റെ ജീവിതത്തിൽ എന്തെങ്കിലും തീരുമാനം എടുക്കനാവും ”
അവസാനം അവൾ ഗൗരിയുടെ നമ്പർ അവനു പറഞ്ഞു കൊടുത്തു.
ഗൗരിയെ ഒന്നുടെ വിളിച്ചു സംസാരിക്കാൻ അഭി തീരുമാനിച്ചു.. അവസാന പ്രതീക്ഷ എന്നവണ്ണം..
*****
(ചെറിയ part ആയി പോയി… നാളെ length കൂട്ടം guysss😍😍)