കാളിന്ദി

കാളിന്ദി ഭാഗം 16/kalindhi part 16

കാളിന്ദി

ഭാഗം 16

അവർക്ക് സമ്മത കുറവൊന്നും ഇല്ലെന്നു പറഞ്ഞു ചേട്ടാ ഞാൻ പറഞ്ഞു അവിടുന്ന്  വേണ്ടപ്പെട്ട ആളുകളൊക്കെ എന്നാൽ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരാൻ…. അവർക്ക് ഇവിടെ വന്നു എല്ലാം ഇഷ്ടപെടണ്ടേ….

ഹ്മ്മ്… ശരിയാ… എത്രയും പെട്ടെന്ന് അവര് വരട്ടെ അല്ലേടി…

അതെ… എന്റെ പൊന്നു തമ്പുരാനെ തടസ്സങ്ങളെല്ലാം മാറി എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ….. ശോഭ പ്രാർത്ഥിച്ചു..

നീ എന്നാൽ വെച്ചോടി….ഞാൻ പിന്നെ വിളിക്കാം… ഇനി പത്തു നൂറ്റമ്പത് മരത്തിന്റെയും കൂടെ പാൽ എടുക്കാൻ കിടക്കുവാ…

ആഹ് ശരി ചേട്ടാ… ഞാൻ കണ്ണനെയും രാജിമോളെയും ഒന്ന് വിളിച്ചു പറയട്ടെ..

ഫോൺ കട്ട് ചെയ്തു….

എന്നിട്ട് അവർ വേഗം കണ്ണന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൻ എടുത്തില്ല…. വണ്ടി ഓടിക്കുകയായിരിക്കും എന്ന് ശോഭയ്ക്ക് തോന്നി..

അടുത്തതായി അവർ രാജിയെയാണ് വിളിച്ചത്..

ഹെലോ…..

മോളെ നീ എന്തെടുക്കുവാടീ…

ഞാൻ കുറച്ചു വാഴക്കാ അരിഞ്ഞ് തോരൻ വെക്കാൻ തുടങ്ങുകയായിരുന്നു അമ്മെ….

കുഞ്ഞ് എന്തിയേടി…

അവനെ ഉറക്കി…

അമ്മയോ….

മീൻ വെട്ടുവാ…

അമ്മ വെറുതെ വിളിച്ചതാണോ..

മോളെ ഞാൻ ഒരു സന്തോഷവാർത്ത പറയാൻ വിളിച്ചതാ…

എന്താ അമ്മേ…. ആ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് വിളിച്ചോ …

ഉവ്വ്…. അത് നിനക്ക് എങ്ങനെ മനസ്സിലായി…

എനിക്ക് അങ്ങനെ തോന്നി അമ്മേ അതുകൊണ്ടാണ്…..

ശരിയാ മോളെ കുറച്ചു മുൻപേ ആണ്  കാളിന്ദിയുടെ അച്ഛമ്മ വിളിച്ചത്.. അവർക്ക് സമ്മതക്കുറവ് ഒന്നുമില്ലെന്ന് പറഞ്ഞു..

അതെയോ……എന്റെ ഭഗവാനെ എങ്ങനെയെങ്കിലും അവന്റെ കല്യാണം നടന്നു കണ്ടാൽ മതിയായിരുന്നു…..

സത്യം ആടി മോളെ…. എന്തുമാത്രം നേർച്ച കാഴ്ചകൾ നടത്തി നോക്കിയിരിക്കുവാ നമ്മള്… അവന്റെ കല്യാണം ഒന്ന് നടന്നു കാണാൻ….

നടക്കുമമ്മേ……ഈശ്വരൻ എപ്പോഴെങ്കിലും കണ്ണ് തുറക്കാതിരിക്കില്ലല്ലോ……

ആഹ്…അതേടി…..

അമ്മ അവനോട് വിളിച്ചു പറഞ്ഞോ…

അവനെ വിളിച്ചിട്ട് എടുത്തില്ല. അച്ഛനെ വിളിച്ചു പറഞ്ഞു…പിന്നെ ഞാൻ നിന്നെ വിളിക്കുവാ ചെയ്തത്….

 

അച്ഛൻ എന്നാ പറഞ്ഞെമ്മേ…

അച്ഛന് ഭയങ്കര സന്തോഷമായി…..

ഹ്മ്മ്….. അവരോട് താമസിക്കാതെ ഇങ്ങോട്ട് വരാൻ പറ…. ഇനി ആ കൊച്ചിന് വേറെ വല്ല ജോലിക്കാരുടെ ആലോചന വന്നാല്  പിന്നെ അതെങ്ങാനും ഉറപ്പിച്ചാലോ..

ഹോ…. അങ്ങനെ ഒന്നും വരില്ലടി…

അതെ… എനിക്ക് അറിയാം… ഞാൻ പറഞ്ഞു എന്നെ ഒള്ളൂ…

ഈ കുട്ടി ആകും അവനു വിധിച്ചത്….

ആഹ്
… എന്നാൽ നീ വെച്ചോടി മോളെ.. നേരം കുറച്ച് ആയില്ലേ.. കുഞ്ഞ് ഉണരുമുൻപ് കറിവയ്ക്ക്..

അമ്മേ സുമേഷേട്ടനോടും കൂടി ഒന്ന് വിളിച്ചു പറഞ്ഞേക്കണേ..

ഹ്മ്മ്.. പറയാം…. അച്ഛൻ ഇങ്ങോട്ട് വരട്ടെ..

എന്നാൽ ശരി അമ്മേ ഞാൻ വിളിക്കാം…

അങ്ങനെ കുറെ നാളുകൾക്കു ശേഷം  ശോഭയ്ക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.. സ്വന്തം കൂടെപ്പിറപ്പും മകളും ചതിച്ചതിന്റെ പേരിൽ തന്റെ മകന്റെ ജീവിതം വഴിയാധാരമായി പോകുമല്ലോ എന്നോർത്ത് തേങ്ങാത്ത ഒരു രാത്രി പോലും അവൾക്കുണ്ടായിരുന്നില്ല…. എല്ലാവരും ശോഭയെ ആണ് കുറ്റപ്പെടുത്തിയത്…. ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്… അപ്പോഴെല്ലാം ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുകയായിരുന്നു അവർ ചെയ്തത്…

രണ്ടു മണി ആയപ്പോഴേക്കും  രാജൻ  ജോലി കഴിഞ്ഞ് എത്തിയിരുന്നു…

പുഞ്ചിരിയോടെ പൂമുഖത്ത് നിൽക്കുന്ന ഭാര്യയെ നോക്കി അയാൾ ഉമ്മറത്തേക്ക് കയറി വന്നു..

എന്താടി നിനക്ക് സമാധാനമായോ….

മുഴുവനായും ആയിട്ടില്ല… എന്നാലും ഒരു മഴ പെയ്തു തോർന്ന പോലെ ഉണ്ട്..

ഞാൻ മാത്രം എന്റെ മരുമകളെ ഒന്ന് കണ്ടില്ലല്ലോ…

ഞാനും അത് ഓർത്തു ചേട്ടാ…

ആഹ്…. ആദ്യം അവർ ഇങ്ങോട്ട് വരട്ടെ. ഇവിടെ ഒക്കെ കണ്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ  ഞാൻ പോയി കൊച്ചിനെ കണ്ടോളാം..

ആകപ്പാടെ കണ്ണനിൽ നിന്ന് ഒരു കാര്യം മാത്രമേ മറച്ചുവെച്ചുള്ളൂ..  ശോഭ ശബ്ദം താഴ്ത്തി പറഞ്ഞു

എന്താടി അത്…

അല്ല ആ കൊച്ചിന്റെ പ്രായം….

ഹ്മ്മ്..

ശരിയാ….

20 വയസ്സ് ആയതേ ഉള്ളല്ലോ ചേട്ടാ….. കണ്ണിന് വയസ്സ് 32…. വരുന്നവർ ആരെങ്കിലും പ്രായം ചോദിച്ചാൽ….

ചോദിച്ചിട്ടുണ്ടെങ്കിൽ അങ്ങ് പറയണം നമുക്ക്…..

അവർക്ക് അപ്പോൾ സമ്മതമാകുമോ ആവോ…

ഇത് നമുക്ക് വിധിച്ച കുട്ടിയാടി… നീ ഓരോന്നോർത്ത് തല പുണ്ണാക്കണ്ട…. കുടിക്കാൻ എന്തേലും എടുക്ക് പരവേശം എടുക്കുവാ….

ഞാൻ അത് മറന്നു…..

ശോഭ വേഗം അടുക്കളയിലേക്ക് ചെന്ന് കഞ്ഞിവെള്ളം ഉപ്പിട്ട് എടുത്തുകൊണ്ടുവന്നു  ഭർത്താവിനു കുടിക്കുവാനായി കൊടുത്തു…

കുറച്ചു കഴിഞ്ഞപ്പോൾ കണ്ണന്റെ ബൈക്കിന്റെ ശബ്ദം കേട്ടു..

ശോഭ അലക്കിയ തുണികളെല്ലാം ഊരി പിഴിഞ്ഞു വിരിക്കുകയായിരുന്നു….

ഇന്ന് നി നേരത്തെ ആണോ…

മകനോട് രാജൻ ചോദിക്കുന്നത് കേട്ടുകൊണ്ട് ശോഭയും വേഗം കയറി വന്നു..

ഇന്ന് ഓട്ടം കുറവായിരുന്നു…

ഞാൻ വിളിച്ചിട്ട് എന്നാടാ നീ ഫോൺ എടുക്കാഞ്ഞത്…..

അമ്മകാലത്തെ പറഞ്ഞുവിട്ട സാധനം ഞാൻ മേടിച്ചായിരുന്നു…

അവൻ കയ്യിലിരുന്ന് പൊതി അമ്മയേ ഏൽപ്പിച്ചു..

ഇതെന്നതാ……

അമ്മ അല്ലെ പറഞ്ഞത് അടപ്രഥമൻ ഉണ്ടാക്കാൻ ആയിട്ട് അടയും ശർക്കരയും മേടിച്ചു കൊണ്ടുവരണമെന്ന്…

ഓഹ്… അതോ…. അത് അടുത്ത ദിവസം ആയാലും മതിയായിരുന്നു…

എന്നിട്ട് അങ്ങനെയല്ലല്ലോ പറഞ്ഞത് ഇന്ന് തന്നെ കൊണ്ടുവരണമെന്ന് അല്ലേ…
കണ്ണന് ദേഷ്യം വന്നു…

എടാ ചെറുക്കാ… ശ്രീക്കുട്ടിയുടെ പിറന്നാൾ ആണ് ഞായറാഴ്ച..അന്ന് ഇത്തിരി പായസം ഉണ്ടാക്കാൻ ആയിട്ടാണ് ഞാൻ പറഞ്ഞു വിട്ടത്… പിന്നെ നീ മറന്നാലോ എന്ന് കരുതി..

അമ്മ വെറുതെ ഓരോന്ന് പറഞ്ഞോണ്ട് നിൽക്കരുത്… ഞാൻ എല്ലാ കാര്യവും മറന്നിട്ടാണോ ഇങ്ങോട്ട് വരുന്നത്…

ആ തുടങ്ങി രണ്ടാളും കൂടെ… ആ പെൺകൊച്ച് ഇവിടെ വരുമ്പോഴും ഇതുപോലെ ബഹളവും വഴക്കും ഉണ്ടാക്കിയിരുന്നോ കേട്ടോ…..
രാജൻ ഒച്ചവെച്ചു
..

ഏതു പെൺകൊച്ച്….  കണ്ണൻ
അച്ഛനെ നോക്കി..

കാളിന്ദി മോള് അല്ലാതെ പിന്നെ ആരാ….

ഏതു കാളിന്ദി മോള്…. അവനൊന്നും മനസ്സിലായില്ല…

എടാ നീ പോയി പെണ്ണ് കണ്ട കൊച്ചില്ലേ…അവൾ തന്നെ അല്ലാതെ ആരാ…

അവളുടെ പേര് കാളിന്ദി എന്നാണോ…. കല്ലു എന്നല്ലേ.

കണ്ണന് സംശയമായി…

ശരിക്കുമുള്ള പേര് കാളിന്ദി എന്നാണ്… എല്ലാവരും വിളിക്കുന്നതാ കല്ലു…

.. സത്യം പറഞ്ഞാൽ കണ്ണന് അവളുടെ പേര് അറിയില്ലായിരുന്നു… കല്ലു എന്നു വിളിച്ചപ്പോൾ കല്യാണി എന്നോ മറ്റോ ആകും പേര് എന്നാണ് അവൻ കരുതിയത്… ഇത് കാളിന്ദി ഒരു വെറൈറ്റി പേരാണല്ലോ… അവൻ മനസ്സിൽ ഓർത്തു..

മോനെ….. ആ കൊച്ചിന്റെ അച്ഛമ്മ എന്നെ വിളിച്ചിരുന്നു… അവർക്ക് മോനെ ഇഷ്ടമായെന്നും ഈ കല്യാണത്തിന് സമ്മതമാണെന്നും എന്നോട് വിളിച്ചുപറഞ്ഞു… അതു പറയാനാണ് ഞാൻ നിന്നെ ഫോൺ വിളിച്ചത്…

അമ്മ പറയുന്നത് കേട്ട് കണ്ണൻ അന്തിച്ച് നിന്നു…..

എടാ ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ…. മകനെ നോക്കി ശോഭ

അവർ എപ്പോഴാണ് വിളിച്ചത്….?

ആ അമ്മ വിളിച്ചു വെച്ചുകഴിഞ്ഞു ഞാൻ നിന്നെ വിളിച്ചത്. പക്ഷെ നി ഫോൺ എടുത്തില്ലല്ലോ…

ആഹ് ഞാൻ വണ്ടി ഓടിക്കുക ആയിരുന്നു.. ആ കവലയുടെ അപ്പുറത്തെ പാലത്തിന്റെ അവിടെ സ്ഥിരം ചെക്കിങ് ആണ്….

മോനെ കണ്ണാ നിനക്ക് ഇഷ്ടം ആയില്ലേടാ ആ കുട്ടിയേ….
അച്ഛൻ ചോദിച്ചപ്പോൾ കണ്ണൻ അയാളെ ഒന്ന് നോക്കി.

ആഹ്… വല്യ കുഴപ്പമില്ലന്നു തോന്നുന്നു.. അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…

അതിൽ എന്തോ ഒരു തൃപ്തി കുറവ് പോലെ ആണല്ലോ മോനെ…

ആഹ് അമ്മേടെ മനസ്സിൽ അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ…. തൃപ്തി കുറവ് എന്താണ് എന്നും അമ്മക്ക് ശരിക്കും അറിയാല്ലോ…

അവൻ മുറിയിലേക്ക് കയറി പോകുന്നതിനിടയിൽ പറഞ്ഞു.

ശോഭ വിഷമത്തോടെ ഭർത്താവിനെ നോക്കി..

നിനക്ക് മിണ്ടാതിരുന്നാൽ പോരാരുന്നോ… വെറുതെ വടി കൊടുത്തു അടി മേടിക്കാനായിട്ട്… അവനു ഇഷ്ടം ആയത് നി അറിഞ്ഞത് അല്ലെ.. എന്നിട്ട് ഓരോ വർത്താനം…..

അത് കൂടെ കേട്ടപ്പോൾ ശോഭക്ക് വിഷമം ആയിരുന്നു…

എന്നാൽ ഈ സമയം മുറിയിൽ എത്തിയ കണ്ണൻ ആണെങ്കിൽ കല്ലുവിന്റെ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രെമിക്കുക ആയിരുന്നു..

ഷർട്ടും പാവാടയും ഇട്ട് ഉമ്മറത്തേക്ക് ഇറങ്ങി വന്ന പെൺകുട്ടി……ആകെ കൂടി ഇത്തിരി യേ ഒള്ളൂ…..കണ്ടാൽ ശ്രീക്കുട്ടീടെ അത്രയും ഇല്ലേ ആവോ.. അവൻ ഒരു ആത്മ പരിശോധന നടത്തി..

എടാ കണ്ണാ..ഈ പെണ്ണുങ്ങൾ എല്ലാം അങ്ങനെ ഒക്കെ ആണ്…. ഒരു പ്രസവം ഒക്കെ കഴിയുമ്പോൾ അവൾ ആളാകെ മാറും… ഇല്ലെങ്കിൽ നി കണ്ടോ…ബാപ്പുട്ടിയോട് തന്റെ ഉള്ളിലിരുപ്പ് പറഞ്ഞപ്പോൾ അവൻ നൽകിയ മറുപടി ഇത് ആയിരുന്നു…..

എന്നിട്ട് അവന്റ ഓരോരോ ഉദാഹരണങ്ങൾ… സൈദിന്റെ ഭാര്യ, നിസാറിന്റെ പെങ്ങൾ, ഹസീടെ ഭാര്യ…. അങ്ങനെ അങ്ങനെ പോകുന്നു അവന്റെ എക്സാമ്പിൾ…..

പക്ഷെ… ഇത്…. ഇത് ശരിക്കും ഒരു ഈർക്കിലി കോൽ….

അവളെ ഒന്ന് കാണാൻ….
ആ ശബ്ദം ഒന്നുടെ കേൾക്കാൻ തോന്നിയവനു….

ഹോ… ഇതെന്താ ഇപ്പൊ ഇങ്ങനെ ഒക്കെഅത്രമാത്രം കാണാൻ എന്തിരിക്കുന്നു…… താൻ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചാണോ നിന്നത്….

ചെ…

അവൻ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു കൊണ്ട് റേഡിയോ ഓൺ ചെയ്തു..

********

വൈകുന്നേരം 6മണി ആയപ്പോൾ ഉഷ അമ്മയെ വിളിച്ചു..

എന്നിട്ട് അവളുടെ ഭർത്താവിന്റെ കൈയിൽ ഫോൺ കൊടുത്തു.

അച്ഛമ്മ അയാളോട് ഓരോരോ കാര്യങ്ങൾ ആയി വിസ്തരിച്ചു പറഞ്ഞു.

ഉഷ പറഞ്ഞത് പോലെ ഞായറാഴ്ച പോകാം എന്ന് ആണ് അയാളും പറഞ്ഞത്.

തത്കാലം നമ്മൾക്ക് മൂന്ന് പേർക്കും പോകാം എന്നും ബാക്കി കാര്യങ്ങൾ ഒക്കെ ഒത്തു വന്നാൽ എല്ലാവരോടും പറയാം എന്നും പ്രസന്നൻ പറഞ്ഞു.

അച്ഛമ്മയും അത് മതി എന്ന് സമ്മതിച്ചു.

പിന്നീട് അച്ഛമ്മ ശോഭയെ വിളിച്ചു അവർ ഞായറാഴ്ച ഏകദേശം 12മണിക്ക് മുൻപ് എത്തും എന്ന് പറഞ്ഞു.

അത് കേട്ട ശോഭയ്ക്ക് പെരുത്തു സന്തോഷം ആയിരുന്നു..

ശോഭയും ശ്രീകുട്ടിയും കല്ലുവിനോട് സംസാരിച്ചു.

രാജന്റെ കൈയിലും അവർ ഫോൺ കൊടുത്തു…

അയാളും അവളോട് സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കി.

കണ്ണൻ ആണെങ്കിൽ ടി വി യിൽ ന്യൂസ്‌ കണ്ടു ഇരിക്കിക ആണ്… എങ്കിലും അവന്റെ ശ്രെദ്ധ മുഴുവൻ അവരുടെ ഒക്കെ സംസാരത്തിൽ ആണ്…

വിട്ടിൽ എല്ലാവർക്കും കല്ലുവിനെ ഒരുപാട് ഇഷ്ടം ആയിരുന്നു എന്ന് അവനു തോന്നി.

ശ്രീക്കുട്ടി ആണെങ്കിൽ അവളുടെ നമ്പർഇൽ നിന്നും കല്ലുവിനെ വീഡിയോ കാൾ ചെയ്യാൻ തുടങ്ങി.. അച്ഛൻ കണ്ടിട്ടില്ലാലോ എന്നും പറഞ്ഞു..

പക്ഷെ രാജൻ അവളെ വിലക്കി..

അതൊന്നും വേണ്ട മോളെ..

അദ്യം അവർ വന്നു കണ്ടിട്ട് പോകട്ടെ. എന്നിട്ട് ഇവിടെ ഇഷ്ടം ആയെങ്കിൽ അടുത്ത ദിവസം ഉച്ച തിരിഞ്ഞു ഞാൻ അവിടെ വരെഒന്ന് പോകും…

അത് തന്നെ ആണ് ശരി എന്നു അമ്മയും പറഞ്ഞപ്പോൾ ശ്രീക്കുട്ടി പിന്നെ ആ ഉദ്യമം അങ്ങട് അവസാനിപ്പിച്ചു.

അങ്ങനെ ഞായറാഴ്ച എത്തി..

ചെറിയ ഒരു സദ്യ ഒക്കെ ഒരുക്കി എല്ലാവരും പെൺകുട്ടിയുടെ വിട്ടുകാരെ നോക്കി കാത്തിരിക്കുക ആണ്..

തുടരും..