പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് (79) മനക്കരുത്തുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കരകവിഞ്ഞൊഴുകിയ തോട്ടിൽനിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. ഒഴുക്കിൽപെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.