Malappuram

കുട്ടികളുമായി പോയ സ്‌കൂൾ വാൻ മറിഞ്ഞ് അപകടം, 11പേർക്ക് പരിക്ക്

ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്

മലപ്പുറം : ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് 11പേർക്ക് പരിക്ക്. ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസവയം സ്കൂൾ ബസ് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടുങ്ങിയ വഴിയിൽ കൂടി പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ മറിയുകയായിരുന്നു.

Latest News