കാര്‍ യാത്ര ചെയ്യുന്നതിനിയില്‍ വെള്ളം കുടിക്കുകയും, ഫോണ്‍ ഉപയോഗിക്കുകയും, പാട്ടുകള്‍ ആസ്വാദിച്ച് പോവുകയുമൊക്കെ സാധാരണയായി യാത്രക്കാര്‍ ചെയ്യാറുണ്ട്. ഇതിനിടയില്‍ പോലീസ് പിടികൂടിയാല്‍ ഇവയില്‍ നിയമലംഘനമായ കാര്യങ്ങളില്‍ കേസ് എടുക്കുകയോ, പെറ്റി അടിക്കുകയോ ചെയ്യുന്നതും പതിവാണ്. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്‍ അശ്ലീലം കാണിച്ചാല്‍ എന്താകും അവസ്ഥ, നാട്ടുകാര്‍ കാണുകയും ഇവരെ പിടികൂടിയാലോ പിന്നെ പറയേണ്ട കാര്യമില്ല. നാഗ്പൂരില്‍ ഇത്തരത്തില്‍ കാറുനുള്ളില്‍ ഇരുന്ന് അശ്ലീലം കാണിച്ച കമിതാക്കളുടെ വീഡിയോ നാട്ടുകാര്‍ എടുക്കുകയും പോലീസില്‍ തെളിവു സഹിതം വിവരങ്ങൾ കൈമാറുകയും ചെയ്തു.
നാഗ്പൂരിലെ സീതാബുള്‍ഡി പോലീസ് സ്റ്റേഷന്റെ പരിധിയില്‍, ലോ കോളേജ് സ്‌ക്വയറിനും ധരംപേത്തിലെ ലക്ഷ്മി ഭവന്‍ സ്‌ക്വയറിനുമിടയില്‍, കാര്‍ ഡ്രൈവറും സഹയാത്രികയുമായ കാമുകിയും തമ്മില്‍ കാണിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. നാഗ്പൂര്‍ ടുഡേ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഒരു യുവാവ് വാഹന നമ്പര്‍ MH 31 FA 6506, കാറോട്ടിക്കുന്നതിനിടെ ഒരു സ്ത്രീയുമായി അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നു. ആ പെണ്‍ക്കുട്ടി ഡ്രൈവറായ യുവാവിന്റെ മടിയില്‍ ഇരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇതിനിടെ, മറ്റൊരു വാഹനത്തില്‍ റോഡിലൂടെ പോയ നാട്ടുകാരില്‍ ഒരാള്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തി. വണ്ടി നിറുത്താതെ പോയെങ്കിലും നാട്ടുകാര്‍ വാഹന നമ്പര്‍ കുറിച്ചെടുക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മങ്കാപൂരില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സൂരജ് രാജ്കുമാര്‍ സോണി (28), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ കാമുകി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം സൂരജ് പിതാവിന്റെ ഹ്യുണ്ടായ് ഐ-10 കടംവാങ്ങി, രാത്രി ഏഴ് മണിയോടെ കാമുകിയെ കൂട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. വഴിയരികിലെ ഭക്ഷണ ശാലകളില്‍ കാഷ്വല്‍ ഔട്ടിങ്ങിനു ശേഷം അവര്‍ കാറില്‍ യാത്ര തുടര്‍ന്നു.
ഗിരിപേത്ത്, ധരംപേത്ത് പ്രദേശത്തുകൂടിയുള്ള വാഹനമോടിക്കുന്നതിനിടെ, ദമ്പതികള്‍ അശ്ലീല പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നു, ഇത് ഒരു വഴിയാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ലഭിച്ചതിന് ശേഷം, സിതാബുള്‍ഡി പോലീസ് അന്വേഷണം ആരംഭിക്കുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ – MH-31/FA-6506 വഴി തിരിച്ചറിയുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ സൂരജിനെയും കാമുകിയെയും അവരുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബിഎന്‍എസിന്റെ 296, 281, 293, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ (എംവിഎ) സെക്ഷന്‍ 144, മഹാരാഷ്ട്ര പോലീസ് ആക്ടിന്റെ (എംപിഎ) സെക്ഷന്‍ 111, 112, 117 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടു.
CONTENT HIGHLIGHTS; Locals captured the obscene scenes of the young man and the young woman