അവാർഡ് ദാനം ചടങ്ങിൽ രമേഷ് നാരായണൻ ആസിഫ് അലിയെ പരസ്യമായി അപമാനിച്ചതിൽ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതൊരു വിദ്വേഷ പരാമർശമായി എടുക്കരുതെന്ന് വാദവുമായി ആസിഫ് അലി മുന്നോട്ടുവന്നിരിക്കുകയാണ്. കൊച്ചിയിലെ സിനിമ പ്രമോഷന് ഭാഗമായി നടന്ന പ്രസ്സ് മീറ്റിലാണ് അദ്ദേഹം സംസാരിച്ചത്.രമേഷ് നാരായണനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാനാണ് താൻ പ്രതികരിക്കുന്നത്. സ്റ്റേജിലേക്ക് വിളിക്കുന്ന സമയത്ത് പേര് തെറ്റി വിളിച്ചു, മെമൻ്റോ കൊടുക്കുന്ന സമയത്ത് കാലിന് വേദനയുള്ളതിനാൽ വേദിയിലേക്ക് കയറാൻ കഴിയുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നു. അതിനാൽ ആ സമയത്ത് ഏതൊരു വ്യക്തി പ്രതികരിക്കുന്നത് പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. സംഭവത്തിൽ തനിക്ക് ഒരു രീതിയിലുള്ള വിഷമമോ പരിഭവമോ ഇല്ല.’- ആസിഫ് പറഞ്ഞു.
ഈ വിവാദം മറ്റൊരു തലത്തിലേക്ക് പോകേണ്ടതില്ല, മതപരമായ രീതിയിൽ വരെ വിഷയം ചർച്ച ചെയ്യപ്പെടുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു, അങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ല. ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശബ്ദമിടറിയാണ് അദ്ദേഹം സംസാരിച്ചത്. മുതിർന്ന കലാകരനായ അദ്ദേഹം തന്നോട് മാപ്പ് പറയേണ്ട അവസ്ഥയിൽ എത്തിയതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.
Content highlight : ready to apologize asif ali