തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ജോലി നേടാൻ അവസരം. ഹൗസ് കീപ്പിങ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഒരു ഒഴിവാണ് ഉള്ളത്. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിങ് / ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം (വേഡ്, എക്സല്‍), മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2024/07/Notification-v1.pdf
content highlight: job-opportunity-vacancy-in-ksrtc