Celebrities

പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ? പിള്ളേര്‍ക്ക് ഇന്നത്തേക്ക് ഉള്ളതായി; അമല പോളിങ് വ്യാപക വിമർശനം | actress-amala-paul-dress-style-after-her-delivery

ആഴ്ചകള്‍ക്ക് മുന്‍പാണ് നടി അമല പോള്‍ കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭകാലം നടി ഏറെ ആഘോഷമാക്കി. അമ്മയായതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടി ഒരു കോളേജില്‍ എത്തിയത്. ഒപ്പം നടന്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളേജില്‍ ഒരുക്കിയിരുന്നതും.

എന്നാല്‍ ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു നടി ധരിച്ചത്. മുട്ടിന് മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്ത് കാണുന്നു എന്നാണ് ആരോപണം. പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ് ചിലര്‍ നടിയോട് ചോദിക്കുന്നത്.

‘വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ’ എന്നും പറഞ്ഞാണ് അമല കാറില്‍ നിന്നും ഇറങ്ങി വരുന്നത്. എന്നാല്‍ പിന്നീട് നടിയുടേതായി പുറത്ത് വന്ന വീഡിയോസിന് താഴെ വളരെ മോശം കമന്റുകളാണ് കിട്ടിയിരിക്കുന്നത്.

കൊച്ചിനുള്ളതെല്ലാം പുറത്തു ഇട്ട് നടക്കല്ലേ തള്ളേ. മാറിടങ്ങള്‍ കാണിക്കുക എന്നതാണ് ഇപ്പോഴത്തെ നായികമാരുടെ പുതിയ രീതി.
എന്തല്ലാം കാണണം. പിള്ളേര്‍ക്ക് ഇന്നത്തേക്ക് ഉള്ളതായി. കോളേജില്‍ ഇട്ടോണ്ട് വരാന്‍ പറ്റിയ വേഷം. നിന്റെ വേഷം കണ്ടിട്ട് മലയാളിക്ക് ഇന്നലെ കിട്ടിയെന്ന് നീ പറയുന്ന അഭിമാനം പോയത് പോലെയാണ്. നീ പറഞ്ഞതൊക്കെ അംഗീകരിച്ചു.

നീ ഈ ഡ്രസ്സ് ആദ്യം മാറ്റിയിട്ട് സംസാരിക്ക്. ക്യൂട്ട്‌നെസ് ആണ് ഉദ്ദേശിച്ചത് പക്ഷേ വളരെ ബോര്‍ ആയിട്ടുണ്ട്.. അമല പോള്‍ ആണോ ഇത്? ഇന്നലെയല്ലേ ഇവരുടെ ഡെലിവറി കഴിഞ്ഞത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുമ്പോഴെങ്കിലും ഡ്രസ്സ് കോഡ് നല്ലത് സ്വീകരിക്കാം. ഇതും ഒരു തരം രമേശ് നാരായണന്‍ സ്‌റ്റൈല്‍ പോലെ തന്നെ. ആളുകള്‍ എല്ലാം ഇരിക്കുന്നത് താഴെയാണന്നുള്ള ചിന്ത ഉണ്ടായാല്‍ നന്ന്. ഇതുപോലൊരു വേദിയില്‍ വരുമ്പോള്‍ അത്യാവശ്യം മാന്യമായ വസ്ത്രം ഇടാമായിരുന്നു.. എന്നിങ്ങനെ അമലയുടെ വസ്ത്രരീതിയെ വിമര്‍ശിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അമല പോള്‍ വിവാഹിതയാവുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് നടി പുറംലോകത്തോട് പറയുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷവും പൊതുപരിപാടികളിലും സിനിമാ പ്രൊമോഷനുമൊക്കെ നടി പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് അമല ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

പ്രസവത്തിന് ശേഷം ഒരു മാസം കഴിഞ്ഞതോടെ നടി പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയിരിക്കുകയാണ്. ജൂലൈ ഇരുപത്തിയാറിന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായിട്ടെത്തുന്നത്.

content highlight: actress-amala-paul-dress-style-after-her-delivery