Beauty Tips

നിങ്ങൾ മുഖത്ത് റോസ് വാട്ടർ ഉപയോഗിക്കാറുണ്ടോ..? | Rose water in face

മുഖത്ത് ടോണറിന്റെ ആവശ്യം അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥയിൽ ഒരു ടോണർ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ് പലരും ഇതിനുവേണ്ടി പലതരത്തിലുള്ള ടോണറുകളും ഉപയോഗിക്കാറുണ്ട് സാധാരണക്കാർ അടക്കമുള്ളവർ ഉപയോഗിക്കുന്ന ഒരു ടോണർ റോസ് വാട്ടർ ആണ് ചർമ സംരക്ഷണത്തിൽ കൂടുതലായും ശ്രദ്ധ നൽകുന്ന പലരും റോസ് വാട്ടർ ഒരു ടോണർ ആയി ഉപയോഗിക്കാറുണ്ട് റോസ് വാട്ടർ എങ്ങനെയാണ് ചർമ്മത്തിൽ ഉപയോഗിക്കേണ്ടത് എന്ന് ഇപ്പോഴും പലർക്കും അറിയില്ല അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്

വിപണിയിൽ നിന്ന് വാങ്ങുന്നതിലും നല്ലത് എപ്പോഴും റോസ് വാട്ടർ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് റോസാപ്പൂവിന്റെ ഇതളുകൾ വെള്ളത്തിൽ കുതിർത്ത് വച്ചു വേണം ഇത് തയ്യാറാക്കുവാൻ എല്ലാ തരത്തിലുള്ള ചർമ്മമുള്ള ആളുകൾക്കും നന്നായി യോജിക്കുന്ന ഒന്നാണ് റോസ് വാട്ടർ സെൻസിറ്റീവ് ചർമ്മം ഉള്ള ആളുകൾക്കും ഇത് നന്നായി തന്നെ ഉപയോഗിക്കാൻ സാധിക്കും ഒരുപാട് ഗുണങ്ങളാണ് റോസ് വാട്ടർ ചർമ്മത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാവുന്നത് ചർമ്മത്തിലെ പല പ്രശ്നങ്ങളെയും അകറ്റാൻ റോസ് വാട്ടർ സഹായിക്കുന്നുണ്ട്

മുഖക്കുരുവിനോടൊപ്പം തന്നെ ചർമ്മത്തിലെ തടിപ്പ് പാടുകൾ തുടങ്ങിയവയും റോസ് വാട്ടർ ഇല്ലാതാക്കുന്നുണ്ട് മുഖത്ത് നല്ല രീതിയിലുള്ള ഒരു ഗ്ലോ നൽകാൻ എപ്പോഴും ഈ പനിനീരിന് സാധിക്കാറുണ്ട് എല്ലാ ചർമ്മക്കാർക്കും ഒരേ പോലെ ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ ഇതിന് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്ന് മനസ്സിലാകുമല്ലോ റോസാപ്പൂവിൽ നിന്നും ഉണ്ടാക്കുന്ന ആയതുകൊണ്ട് തന്നെ ഇതിന് നല്ല ഒരു ഗന്ധം കൂടി നൽകാൻ സാധിക്കും നമ്മുടെ ചർമ്മത്തിൽ അധികമായി നിലനിൽക്കുന്ന എണ്ണമയം നീക്കാൻ ഇതൊരു ടോണർ ആയി പ്രവർത്തിക്കുന്നു

ചർമ്മത്തിലെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സെ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാനും ഒരല്പം റോസ് വാട്ടർ കോട്ടൺ പാട്ടിലെടുത്ത് ചർമ്മത്തിൽ പുരട്ടാവുന്നതാണ് കറുത്ത പാടുകൾ മാറ്റാനാണ് ഇതിന് ഫ്രിഡ്ജിൽ വച്ച തണുപ്പിച്ച ശേഷം നമുക്ക് റോസ് വാട്ടർ ഉപയോഗിക്കാം ഇത് 20 മിനിറ്റോളം നമ്മുടെ കണ്ണിനടിയിൽ വയ്ക്കുകയാണ് വേണ്ടത് അങ്ങനെയാണെങ്കിൽ കണ്ണിനടിയിലുള്ള കറുപ്പ് മാറുന്നതായി കാണാൻ സാധിക്കും കറുപ്പ് മാത്രമല്ല തടിപ്പും നന്നായി മാറും

ഒരു പരിപാടിക്കൊക്കെ പോയതിനുശേഷം നിങ്ങൾ മുഖത്തെ മേക്കപ്പ് മാറ്റാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അതിനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ് റോസ് വാട്ടറിൽ ബദാം ഓയിലോ വെളിച്ചെണ്ണയോ യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ മേക്കപ്പ് റിമൂവ് ചെയ്യാൻ സാധിക്കും. അതിനുശേഷം സാധാരണ എന്നത് പോലെ ക്ലൻസ് ചെയ്താൽ മാത്രം മതി ഒരു സ്പ്രേ ബോട്ടിൽ എടുത്തുകൊണ്ട് റോസ് വാട്ടർ മുഖത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ അത് മേക്കപ്പ് സെറ്റ് ആകുവാനും അതേപോലെ ഉന്മേഷം നൽകുവാനും ഒക്കെ സഹായിക്കും

സ്ഥിരമായി നിങ്ങൾ ഉപയോഗിക്കുന്ന ബോഡി ലോഷനോടോ ക്രീമിനോടോ മോയിസ്റ്ററൈസറിനോടോ ഒപ്പം അല്പം റോസ് വാട്ടർ കൂടി ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ നല്ല രീതിയിൽ തന്നെ ജലാംശം നിലനിൽക്കുന്നത് മനസ്സിലാക്കാൻ സാധിക്കും