Celebrities

‘എന്റെ വിവാഹ ദിവസം ഏറ്റവും കൂടുതല്‍ ഡാന്‍സ് ചെയ്തത് ഞാനാണ്’; ചടങ്ങുകള്‍ ലളിതമാക്കിയതിനെക്കുറിച്ച് സൊനാക്ഷി സിന്‍ഹ-Bollywood actress Sonakshi Sinha about her simple wedding function

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിനെയും വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. മുംബൈയിലെ സോനാക്ഷിയുടെ പുതിയ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു വിവാഹത്തിനോടനുബന്ധിച്ച് ഉള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമേ ഈ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ. സൊനാക്ഷിയുടെ സുഹൃത്തുക്കളായ ഹുമ ഖുറേഷി, സഹോദരന്‍ സാഖിബ് സലീം, അദിതി റാവു ഹൈദരി, പ്രതിശ്രുത വരന്‍ സിദ്ധാര്‍ത്ഥ്, അര്‍പിത ഖാന്‍, ആയുഷ് ശര്‍മ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ആഢംബര കല്യാണങ്ങളുടെ ഈ കാലത്ത് ബോളിവുഡിന്റെ പ്രിയ നടി സോനാക്ഷിയുടെ വിവാഹം നടന്നത് വളരെ ലളിതമായ ചടങ്ങുകളിലൂടെ ആയിരുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് നടി വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കാരണം ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും അധികം കാണാറില്ല.

കല്യാണദിവസം പ്രൗഢഗംഭീരമായ ആഘോഷങ്ങള്‍ നടത്തുന്നതാണ് ബോളിവുഡിലെ ട്രന്‍ഡ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു സൊനാക്ഷി. ഇപ്പോള്‍ ഇതാ തന്റെ വിവാഹത്തെക്കുറിച്ച് നടി പങ്കുവെച്ച ചില കാര്യങ്ങളാണ് സേഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ എന്തുകൊണ്ടാണ് വളരെ സിമ്പിള്‍ ആയ ഒരു വിവാഹ ചടങ്ങ് തിരഞ്ഞെടുത്തത് എന്നതിന് മറുപടി നല്‍കുകയായിരുന്നു താരം.

‘വിവാഹം ഞങ്ങള്‍ വളരെ നേരത്തെ തീരുമാനിച്ചിരുന്ന കാര്യമാണ്. അത് എങ്ങനെ ആയിരിക്കണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വളരെ ലളിതവും അടുപ്പമുള്ളവരുമൊത്തുളള ഒരു ചടങ്ങായിരിക്കണം അതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. സമ്മര്‍ദ്ദമൊന്നും ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ ലളിതമായിരുന്നു ചടങ്ങുകള്‍ ഒക്കെ. ഞാന്‍ എന്റെ മേക്കപ്പ് ചെയ്യുന്ന സമയത്ത് ആ റൂമില്‍ നിന്ന് ആളുകള്‍ അകത്തേക്കും പുറത്തേക്കും ഒക്കെ നടക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ എന്റെ വാര്‍ഡ്രോബിന്റെ മുന്നില്‍ നിന്നാണ് ഒരുങ്ങിയത്. അലങ്കാരപ്പണികളും ഭക്ഷണത്തിനുളള തയ്യാറെടുപ്പുകളും ഒക്കെ അതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. വളരെ സിമ്പിളായ വിവാഹ വസ്ത്രം തിരഞ്ഞെടുത്തത് പോലും എനിക്ക് കംഫര്‍ട്ടബിള്‍ ആയി ഇരിക്കുന്നതിന് വേണ്ടിയായിരുന്നു. എന്റെ വിവാഹത്തിന് ഏറ്റവും കൂടുതല്‍ ഡാന്‍സ് ചെയ്തത് ഞാനാണ്’, സൊനാക്ഷി പറഞ്ഞു.