ഇന്ന് ഇന്ത്യൻ മെനുവിലെ ഒരു ജനപ്രിയ ഭക്ഷണം തയ്യാറാക്കി നോക്കിയാലോ? ഇതൊരു സ്റ്റാർട്ടർ ആണ്. വൈകുന്നേരത്തെ ലഘുഭക്ഷണമായും ഇത് കഴിക്കാം. മസാല പപ്പഡ് ചാറ്റ് ആണ് സംഭവം. വളരെ എളുപ്പത്തിൽ രുചികരമായി ഇത് തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പപ്പഡ് – 1 നമ്പർ
- സവാള – 1 ചെറുത് (അരിഞ്ഞത്)
- തക്കാളി – 1/2 ചെറുത് (അരിഞ്ഞത്)
- മല്ലിയില – 1 ടീസ്പൂൺ
- പച്ചമുളക് – 1 എണ്ണം (അരിഞ്ഞത്)
- നാരങ്ങ നീര് – 1/4 ടീസ്പൂൺ
- ചാട്ട് മസാല – 1/4 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പപ്പഡ് ഇരുവശത്തും ഏകദേശം 30 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്യുക. അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില, നാരങ്ങ നീര് എന്നിവ യോജിപ്പിക്കുക. രുചിക്ക് ചാട്ട് മസാല ചേർക്കുക. വിളമ്പുന്ന സമയത്ത് ഈ മിശ്രിതം പപ്പടത്തിൽ ധാരാളമായി പരത്തുക. രുചികരമായ മസാല പപ്പഡ് ചാറ്റ് തയ്യാർ.