ഫീല്‍ വരട്ടെ ഫീല്‍ വരട്ടെ എന്ന് സംവിധായകന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു, എന്തോന്നാണ് ഈ ഫീല്‍ എന്ന് എനിക്കറിയില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ മറു ചോദ്യം. സംഭവങ്ങള്‍ നടക്കുന്നത് എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന് സിനിമയുടെ ഡബ്ബിങ് സമയത്തായിരുന്നു. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടാണ് സംവിധായകന്‍ ആ സീനിലെ ഡബ്ബിങില്‍ ഫീല്‍ വരട്ടേ എന്ന് അവശ്യപ്പെട്ടത്. എന്നാല്‍ അതിനുശേഷം അവിടെ നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ഭാഗ്യലക്ഷി.
മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ ആയിരുന്നു സംഭവം വികാസങ്ങള്‍ അരങ്ങേറിയത്. എന്റെ മോഹങ്ങള്‍ എന്ന സിനിമയില്‍ കലാരഞ്ജിനിക്കായി ഡബ്ബ് ചെയ്യാന്‍ ഞാന്‍ എത്തി. അന്നൊക്കെ ക്യാര്കറ്റര്‍ ഡബ്ബ് ചെയ്ത് ശീലമില്ല, റൊമാന്‍സൊക്കെ ഡബ്ബ് ചെയ്ത് ശീലമില്ലായിരുന്നു. ചിത്രത്തിലെ ഒരു ഫസ്റ്റ് നൈറ്റ് സീനില്‍ ഡബ്ബിങ് ചെയ്യുന്ന സമയത്ത് ഭയങ്കര എഫക്റ്റ്‌സ് കൊടുക്കാന്‍ ഡയറക്റ്റര്‍ പറഞ്ഞപ്പോള്‍ എത്ര ചെയ്തിട്ടും എനിക്ക് അതു അങ്ങോട്ട് വരുന്നില്ല. സീനിനൊത്ത ഫീല്‍ കിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്താണ് ഈ ‘ഫീല്‍’എന്ന് എനിക്ക് അറിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ആ സമയം ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക് വന്ന സംവിധായകന്‍ അവരുടെ കയ്യില്‍ നുള്ളുകയായിരുന്നു. വേദനകൊണ്ട് സഹിക്കാന്‍ കഴിയാതെ വിടാന്‍ ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. വേദന കൊണ്ട് കരഞ്ഞ ഭാഗ്യലക്ഷ്മിയോട് സംവിധായകന്‍ പറഞ്ഞു. ഇതാണ് ഫീല്‍ ഇതാണ് ആ സാധനം. വേദന കൊണ്ട് കൈ മുറിഞ്ഞ ഭാഗ്യലക്ഷ്മി ഞാന്‍ ഇനി ഡബ്ബ് ചെയ്യുന്നില്ലെന്ന് പറഞ്ഞു അവിടെ നിന്നു റൂമിലേക്ക് പോയി. ഈ ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്ന ജി.എസ്. വിജയന്‍ എന്റെ പിറകെ വരികയും ഇതൊക്കെ ഇത്ര സീരിയസ് ആയി എടുക്കണോ ഭാഗ്യലക്ഷ്മി എന്ന് എന്നോട് ചോദിച്ചു. എന്നെ ആരും ഇങ്ങനെ ഉപദ്രവിച്ചിട്ടില്ല, ഡബ്ബിങ് സമയത്ത് അങ്ങനെ ചെയ്തിട്ടില്ലെന്നും ഞാന്‍ വരുന്നില്ലെന്ന് ഞാൻ കട്ടായം പറഞ്ഞു. ഒടുവില്‍ ഒരുവിധം ആശ്വസിപ്പിച്ചു ജി.എസ്. വിജയന്‍ വീണ്ടും ഡബ്ബിങിനായി എന്നെ കൊണ്ടുവരുകയായിരുന്നു. ഇങ്ങനെ കുറെ രസങ്ങളും സങ്കടവും ജീവിതത്തിന്റെ ഭാഗമാക്കി പഠിക്കാന്‍ സാധിച്ചുവെന്ന് ഭാഗ്യലക്ഷമി.
ആദ്യമായി ഞാന്‍ സിനിമയ്ക്ക് ഡബ്ബിങ്ങിന് ചിത്രാഞ്ജലിയില്‍ വരുന്നത് കൊച്ചു തെമ്മാടി എന്ന വില്‍സണ്‍ മാഷിന്റെ ചിത്രത്തിനായിരുന്നു. സേതുമാധവന്‍ സാറിന്റെ പടങ്ങള്‍ ഒന്നും ഞാന്‍ ഡബ് ചെയ്തിട്ടില്ല. എന്നാല്‍ ശശികുമാര്‍ സാറിന്റെ നിരവധി സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ചു സംസാരിക്കുന്നു ശശികുമാര്‍ സാറില്‍ നിന്ന് നിരവധി പഠിക്കാന്‍ സാധിച്ചു. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി