മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.
നടന് ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളൊക്കെ വലിയ വാര്‍ത്തയായിരുന്നു. ബാലയുമായുള്ള വേരർപിരിയലിന് ശേഷം, ഒരുവർഷം മുൻപ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. എന്നാൽ ചില വിമർശന കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നൽകാറും ഉണ്ട്.
ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങളുടെ കമന്റിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത പങ്കുവച്ചത്. നിരവധി പേര് താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്ന്നെത്തിയിട്ടുണ്ട്. എന്നാല്‍ പതിവു പോലെ ചിലര്‍ അനാവശ്യ കാര്യങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.
”വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദര്‍ വിട്ടിട്ടു പോയത്. അയാള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ നിങ്ങളോടുള്ള ബന്ധത്തില്‍ കെയര്‍ ചെയ്യാമായിരുന്നു” എന്നായിരുന്നു അമൃതയുടെ പോസ്റ്റില്‍ വന്നൊരു കമന്റ്. പിന്നാലെ ആ ഈ കമന്റിന് മറുപടിയുമായി ആരാധകര്‍ എത്തുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ, നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിയാല്‍ പോരെ, അതല്ലേ നല്ലത് എന്നാണ് ആരാധകര്‍ കമന്റിട്ടയാളോട് ചോദിക്കുന്നത്. അമൃത ഇതുവരേയും പ്രതികരിച്ചിട്ടില്ല.
content highlight: amrutha-suresh-shares-photos-from-her-vacation