കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 20 ന് രാവിലെ 10.30 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
സര്‍വ്വീസ് എഞ്ചിനീയര്‍, ട്രെയിനര്‍, എസ് എപി ഫംഗ്ഷണല്‍ കണ്‍സള്‍ട്ടന്റ്, ബി ഡി എം, ബി ഡി ഇ, സെയില്‍സ് ഹെഡ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, അസി. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ (യോഗ്യത പ്ലസ് ടു, ഡിപ്ലോമ/ഐടിഐ, ഇലക്ട്രിക്കല്‍, ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി എത്തണം. ഫോണ്‍: 0495-2370176 . കൂടുതൽ വിവരങ്ങൾ Calicutemployability cenre എന്ന ഫേസ് ബുക്ക് പേജിൽ.
താത്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്), ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഓരോഒഴിവുണ്ട്. ട്രേഡ്‌സ്മാൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.
യോഗ്യരായ അപേക്ഷകർക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. ട്രേഡ്‌സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in, www.polyadmission.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പായി സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.
content highlight: job-opportunities-in-kozhikode