Human Rights

സോജന് ഐ.പി.സ് കൊടുത്താല്‍ കോടതി അലക്ഷ്യത്തിന് ഹോം സെക്രട്ടറി കോടതിയില്‍ ഇരിക്കേണ്ടി വരും: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ /Home Secretary will have to sit in court for contempt of court if Sojan is given IPS: Justice Devan Ramachandran

വാളയാര്‍ കേസ് അട്ടിമറിക്കുകയും കൊല്ലപ്പെട്ട പെണ്‍കുട്ടികളെ ഹീനമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു

വാളയാര്‍ കേസ് അട്ടിമറിക്കുകയും കൊല്ലപ്പെട്ട പെണ്‍കുട്ടികളെ ഹീനമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്ത സോജന് ഐപിഎസ് നല്‍കാനുള്ള നീക്കം കോടതിയലക്ഷ്യമാണെന്നു കരുതേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. സോജന്‍ ഐപിസ് കൊടുക്കുന്നവരുടെ അവസാന പട്ടികയില്‍ ഉണ്ട് എന്ന് കേരള സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചപ്പോഴായിരുന്നു ഇത്. കുട്ടികളെ മോശം പറഞ്ഞതില്‍ സോജന്‍ പോക്‌സോ കേസില്‍ പ്രതിയാണെന്നും ഐപിഎസ് കൊടുക്കരുത് എന്നും ആവശ്യപ്പെട്ടു കുട്ടികളുടെ അമ്മ ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു. അമ്മയെ കേട്ട ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പാടുള്ളു എന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് ഇട്ടിരുന്നത്.

അതിനാല്‍ അമ്മയെ കേള്‍ക്കാതെ സോജനു ഐപിഎസ് കൊടുത്താല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ഹോം സെക്രട്ടറി കോടതിയില്‍ ഇരിക്കേണ്ടി വരുമെന്ന്‌നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിക്കാന്‍ ഒരാഴ്ച സമയം കൊടുത്തു. വാളയാര്‍ കേസിന്റെ വിചാരണക്കിടയില്‍ 2019 ജനു.24ന് സോജന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരുപൊതു ദൃശ്യമാധ്യമത്തിലൂടെ നടത്തിയ ഹീന മായ പരാമര്‍ശങ്ങള്‍ കേസിന്റെ അന്വേഷണത്തിലെ അനാസ്ഥ പ്രകടമാക്കുന്നതും കുട്ടികളെ അപമാനിക്കുന്നതും അവരുടെ സ്വകാര്യതയെ ലംഘിക്കുന്നതും അതിലൂടെ അമ്മയെയും കുഞ്ഞുങ്ങളെയും ബോധപൂര്‍വ്വം നിന്ദിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ശ്രമം ആയിരുന്നു.

‘ ഈ കേസില്‍ തെളിവുകളൊന്നും ഇല്ല’, ‘ ഈ കുട്ടികള്‍ സമ്മതിച്ചിട്ടാണ്’ അവരെ പീഡിപ്പിച്ചത്, ‘ കുട്ടികള്‍ക്ക് അത് ഇഷ്ടം ആയിരുന്നു, അവരുടെ പ്രായം അതല്ലേ’ എന്നിങ്ങനെ ആയിരുന്നു സോജന്‍ ദൃശ്മമാധ്യമത്തിലൂടെ പറഞ്ഞത്. ഈ കുട്ടികള്‍ മൈനര്‍ ആയിരുന്നു എന്നും അവര്‍ പട്ടിക ജാതിയില്‍ പെടുന്നവര്‍ ആണെന്നും സോജന് വളരെ നന്നായി അറിയാമായിരുന്നു. ഈ വിഷയത്തില്‍ അമ്മ പാലക്കാട് പോലീസ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ പാലക്കാട് പോക്‌സോ കോടതിയില്‍ നല്‍കിയ സ്വകാര്യ ക്രിമിനല്‍ പരാതിയുടെ (CMP 3313 / 2021 ) അടിസ്ഥാനത്തില്‍ മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പ്രഥമദൃഷ്ട്യാ പോക്‌സോ നിയമത്തിലെ . 23(1) r/w Sec.23(4) വകുപ്പുകള്‍ അനിസരിച്ചുള്ള കേസ് നിലനില്കുന്നതാണെന്നും കോടതി വിധിച്ചു.

സോജനെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്തണം എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ 3(1),(r) സെക്ഷന്റെ ലംഘനമാണെന്ന് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അതിനെതിരെ അമ്മ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും ഈ വകുപ്പുകളും ഉള്‍പെടുത്തതാവുന്നതാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട് 9 (Crl. A. 1004 / 2023). സോജന് ഐപിഎസ് നല്കുന്നതിനാവശ്യമായ സ്വഭാവദാര്‍ഢ്യ സാക്ഷ്യപത്രം ( Certificate of Integrity) നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അമ്മയെ കേട്ട ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പാടുള്ളു എന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് ഇട്ടിരുന്നത്. അതിനാല്‍ അമ്മയെ കേള്‍ക്കാതെ സോജനു ഐപിഎസ് കൊടുത്താല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ഹൈക്കോടതി ഉത്തരവ് അനുസരിക്കാന്‍ ഒരാഴ്ച സമയവും കൊടുത്തു. ഇത് കൂടാതെ എം ജെ സോജനെതിരെ നാരായണന്‍ നായര്‍ എന്നയാളുടെ കൊലപാതകത്തിന് കേരള സര്‍ക്കാര്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തത് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്നുണ്ട്. 2001ല്‍ കുന്നംകുളം പോലീസ് എടുത്ത കേസും 2003 narcotic cell DySP ചാര്‍ജ് ചെയ്ത CC 1441/2003 നമ്പര്‍ കേസും നാരായണന്‍ നായര്‍ കൊലപാതക കേസ് CC 197/2011നമ്പര്‍ കേസും കുന്നംകുളം കോടതിയില്‍ നിലവിലുള്ളപ്പോഴാണ് ‘സോജന്റെ പേരില്‍ ‘തൃശൂര്‍ ജില്ലയില്‍ യാതൊരുകേസും നിലവിലില്ലെന്നു റിപ്പോര്‍ട്ട് നല്കപ്പെട്ടിട്ടുള്ളത്. എം ജെ സോജന് വിവിധ പ്രൊമോഷന്‍ തരപ്പെടുത്താന്‍ ആഭ്യന്തര വകുപ്പിലേക്ക് കൊടുത്ത റിപ്പോര്‍ട്ട് തെറ്റാണെന്ന് കൊല്ലപ്പെട്ട നാരായണന്‍ നായരുടെ അനുജന്‍ കൃഷ്ണന്‍കുട്ടി രേഖാസഹിതം ആഭ്യന്തര വകുപ്പില്‍ പല പ്രാവശ്യം അറിയിച്ചിട്ടുണ്ട്. ഇതും പരിഗണിക്കാതെയാണ് സോജന് സാക്ഷ്യപത്രം നല്‍കുന്നത്.

 

CONTENT HIGHLIGHTS;Home Secretary will have to sit in court for contempt of court if Sojan is given IPS: Justice Devan Ramachandran