ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു.
BIG BREAKING!!
Another train derails in India. Chandigarh-Dibrugarh Express derails in UP, impacting 12 coaches.
Back-to-back train derailments have been happening in India, putting people's lives at risk, while Reel Minister @AshwiniVaishnaw is busy with Instagram PR. pic.twitter.com/6Zh1UpfqOT
— Saral Patel (@SaralPatel) July 18, 2024
സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന്‍ സ്ഥലത്തെത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സ നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.