‘കാറോട്ടിയിന്‍ കാതലി’ എന്ന ചിത്രത്തിലൂടെ തമിഴില്‍ തിളങ്ങിയ സംവിധായകനും, നിര്‍മ്മാതാവുമായ ശിവ ആര്‍ രചനവും, സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘ആലന്‍’. ത്രി എസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രം ഉടന്‍ തീയേറ്ററിലെത്തും.
ജീവി, 8 തോട്ടക്കാരന്‍, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേക ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിര്‍മ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. മാമാങ്കം, അച്ചായന്‍സ്, സര്‍വ്വോപരിപാലാക്കാരന്‍ തുടങ്ങിയ മലയാളം ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ അനുസിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം ഹരീഷ് പേരടി ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ജര്‍മ്മനിയില്‍ നിന്ന് തമിഴ് സിനിമയില്‍ തിളങ്ങിയ മാധുര്യയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കരുണാകരന്‍, വിവേക് പ്രസന്ന, അരുവിമാധന്‍ കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
തമിഴ് സിനിമയില്‍ പൊതുവെ കാണാത്ത ശക്തമായൊരു കഥയുമായാണ് ആലന്‍ എത്തുന്നത്. ഒരു ശക്തനായ എഴുത്തുകാരന്റെ, ഭൂതകാലവും, വര്‍ത്തമാനകാലവും അനാവരണം ചെയ്യുന്ന ചിത്രം. ആരെയും കൊതിപ്പിക്കുന്ന പ്രണയത്തിലൂടെ കടന്നു വന്ന ഭൂതകാലം എഴുത്തുകാരനുണ്ടാവിരുന്നു. വര്‍ത്തമാനകാലത്തില്‍ പിന്നെ എന്താണ് സംഭവിച്ചത്? സ്‌നേഹത്തിന്റെ ശക്തി എന്താണന്ന് മനസ്സിലാക്കി തരുന്ന ഒത്തിരി നിമിഷങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണിത്.
സിംഗപ്പൂരിലും, ഇന്ത്യയിലുമായി അറിയപ്പെടുന്ന ബിസിനസുകാരനായി തിളങ്ങിയ സംവിധായകന്‍ ശിവ ആര്‍, വര്‍ഷങ്ങള്‍ എടുത്ത് പൂര്‍ത്തികരിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. തമിഴില്‍ പുതുതലമുറയിലെ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടറായ മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. തനി ഒരുവന്‍, രണ്ടാം ഉലഗം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങിയ വിന്ദന്‍ സ്റ്റാലിന്‍ ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. തമിഴിലെ പുതു തലമുറയിലെ ശ്രദ്ധേയരായ ടെക്‌നീഷ്യന്മാരെ അണിനിരത്തി നിര്‍മ്മിച്ച ആലന്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി തീയേറ്ററിലേക്ക് എത്തുകയാണ്.
ത്രി എസ് പിക്‌ച്ചേഴ്‌സ് അവതരിപ്പിക്കുന്ന ആലന്‍ ന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ശിവ ആര്‍ ആണ്. ക്യാമറ – വിന്ദന്‍ സ്റ്റാലിന്‍, സംഗീതം – മനോജ് കൃഷ്ണ, ഗാനരചന – കാര്‍ത്തിക് നേത, ആലാപനം – ശങ്കര്‍ മഹാദേവന്‍ ,ചിന്മയി, നിഖിതഗാന്ധി, സീന്‍ റോള്‍ഡന്‍, മനോജ് കൃഷ്ണ, എഡിറ്റിംഗ് – എം യു.കാശിവിശ്വനാഥന്‍, ആര്‍ട്ട് -ആര്‍.ഉദയകുമാര്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.