ഭാഗം 18
അങ്ങനെ പറഞ്ഞാൽ പോരല്ലോ കുട്ടി…. ഞങ്ങളുടെ ആരുടെയും ഇഷ്ടമല്ല നോക്കേണ്ടത് നീയാണ് അവന്റെ ഒപ്പം കഴിയേണ്ടത്…. നിനക്ക് 100% ഇഷ്ടമുണ്ടെങ്കിൽ മാത്രം കല്യാണം നടക്കത്തുള്ളൂ….
അല്ലേ അമ്മേ…
അതെ മോളെ
…. എന്റെ കുഞ്ഞിന് ഇഷ്ടമായെങ്കിൽ മാത്രമേ ഞാൻ അവരോട് വാക്കു പറയത്തുള്ളൂ…… നിനക്ക് ആ ചെറുക്കനെ ഇഷ്ടമായോ കല്ലു…
ഹ്മ്മ്
… അവൾ നാണത്തോടെ മൂളി…
ഓഹ്.. അത് കേട്ടാൽ മതി…. ഇപ്പോളാ എനിക്ക് ശ്വാസം നേരെ വീണത്… അച്ഛമ്മ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
********
രണ്ട് ദിവസത്തിന് ഉള്ളിൽ രാജനും ശോഭയും കൂടെ സുമേഷിന്റെ ഒപ്പം കല്ലുവിനെ കാണാൻ എത്തി..
“അച്ഛൻ കണ്ടില്ലലോ മോളെ… അതുകൊണ്ട് ആണ് ഞങ്ങൾ ഇന്ന് വന്നത്…. ”
ശോഭ പറഞ്ഞു.
കല്ലു പുഞ്ചിരിച്ചു കൊണ്ട് നിന്നതേ ഒള്ളൂ….
രാജന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു..
ഒറ്റ നോട്ടത്തിൽ തന്നെ അവൾ ഒരു പാവം ആണെന്ന് അയാൾക്ക് തോന്നി..
തലേ ദിവസം അറിയിച്ചത് കൊണ്ട് കല്ലുവും അച്ഛമ്മയും കൂടെ ചെറിയ ഒരുക്കങ്ങൾ നടത്തിയിരുന്നു..കുറച്ചു കള്ളപ്പം ഉണ്ടാക്കി.. ഒപ്പം കൂട്ടാനായി ബീഫ് കറിയും…. സുസ്മിതയും വന്നു അവരെ സഹായിക്കാനായി… സുസ്മിത ആണെങ്കിൽ ഇത്തിരി കപ്പ വേവിച്ചു ഉടച്ചതും വറ്റ മീൻ കറിയും കൂടി ഉണ്ടാക്കികൊണ്ട് വന്നിരുന്നു.
കുറച്ചു സമയം സംസാരിച്ചിരുന്നതിന് ശേഷം അവരെ ഭക്ഷണം കഴിക്കാനായി അച്ചമ്മ ക്ഷണിച്ചു.
മൂന്നാളും കൂടെ ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു അര മണിക്കൂർ കൂടി ഇരുന്ന്… അതിന് ശേഷം ആണ് മടങ്ങിയത്.
അവിടെ നിന്നും പെൺകുട്ടിയെ കാണാൻ വരേണ്ട ആളുകൾ ഒക്കെ എത്രയും പെട്ടന്ന് വന്നോളാൻ അച്ഛമ്മ മുൻകൂട്ടി പറഞ്ഞിരുന്നു..
.
“നല്ല ആളുകൾ ആണ് കല്ലു അവരൊക്കെ…. നിന്റ ഭാഗ്യം ആണ് എല്ലാം….. ”
സുസ്മിത പറഞ്ഞു മ്
“എന്റെ സുസ്മിതേ… ഈ കുഞ്ഞിന്റെ കണ്ണ് നനയാൻ ഇട ഉണ്ടാകരുതേ എന്ന് മാത്രമേ ഒള്ളൂ എന്റെ പ്രാർത്ഥന…. ”
അച്ഛമ്മ ആണ്
..
“കണ്ടിടത്തോളം ഇവർ പാവങ്ങൾ ആണ് അച്ഛമ്മേ… പിന്നെ കല്ലുന്റെ അടുത്ത ആരാ വഴക്കിനു വരുന്നത്… ഗുണത്തിനും ദോഷത്തിനും പോകാത്ത ഒരു കുട്ടി അല്ലെ ഇവൾ…”
വിരുന്നുകാർ പോയതിന് ശേഷം അച്ഛമ്മയും സുസ്മിതയും കല്ലുവും കൂടി കപ്പയും ഇറച്ചി കറിയും അപ്പവും ഒക്കെ എടുത്തു കഴിക്കുക ആണ്.
“മുത്തുമണി ഇനി 3.30ആകുംവരുമ്പോൾ അല്ലെ ”
“അതെ കല്ലു… ഈ ആഴ്ച കൂടെ പഠിത്തം ഒള്ളൂ… പിന്നെ അവധി ആണ്..”
“ഹ്മ്മ്…..”
. “ചേച്ചി കല്യാണം കഴിച്ചു പോകും, പിന്നെ എനിക്ക് കൂട്ട് കൂടാൻ ആരും ഇല്ല എന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു അവൾ…. പിന്നെ അവളെയിം കൊണ്ട് പോകും ചേച്ചി പോകുമ്പോൾ എന്ന് പറഞ്ഞു ആണ് അശ്വസിപ്പിച്ചത്…”
“പാവം മുത്തുമണി… ചേച്ചി എന്തിനാ ഇപ്പൊ കുഞ്ഞിനോട് അതെല്ലാം പറഞ്ഞത്.. അതല്ലേ അവൾക്ക് സങ്കടം വന്നത്…”
“ചേട്ടൻ ആണ് പറഞ്ഞത് അവളോട് ഇടക്ക് ഇടക്ക് പറയണം എന്ന്… ഇല്ലെന്ന് പിന്നെ അവൾക്ക് പെട്ടന്ന് കാണുമ്പോൾ സങ്കടം വരും….”
“ശോ… എന്നാലും…..”
“ആഹ്
അത് ഒക്കെ പോട്ടെ കല്ലു… കണ്ണൻ നിന്നെ വിളിക്കാറുണ്ടോ…”
“ഇല്ല ചേച്ചി… ഇതുവരെ വിളിച്ചിട്ടില്ല… ആ ചേച്ചിമാർ രണ്ട് പേരും ഇടക്ക് ഒക്കെ വിളിക്കും ”
കല്ലു മറുപടി കൊടുത്തു.
****
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ട് ഇരുന്നു.
ചെക്കന്റെ വിട്ടിൽ നിന്നും പത്തു ഇരുപത്തി അഞ്ചു ആളുകൾ ഒരു ഞായറാഴ്ച എത്തി..
അതുകഴിഞ്ഞു കുറച്ചു പേര് ഇവിടെ നിന്നും പോയി വിവഹം ഉറപ്പിച്ചു.
കല്ലുവിന്റെ ഒരു അമ്മാവനും അമ്മായിയും പിന്നെ അച്ഛമ്മയുടെയും മുത്തശ്ശന്റെയും ഒക്കെ വിട്ടിൽ നിന്നും കുറച്ചു മുതിർന്ന ആളുകൾ, ഒപ്പം ഉഷായും ഭർത്താവും, പിന്നെ സുസ്മിതയും അവളുടെ ഭർത്താവും… അങ്ങനെ കുറച്ചു പേര് ആണ് പോയത്.
മേടം 6ആം തീയതി കല്യാണം നടത്താൻ ആണ് തീരുമാനിച്ചത്.
സുസ്മിതക്ക് ഒക്കെ ചെക്കന്റെ വിടും പരിസരവും ചെക്കനെയും ഒക്കെ ഒരുപാട് ഇഷ്ടം ആയി..
മര്യാദ ഉള്ള പയ്യൻ ആണെന്ന് അവർ പറഞ്ഞു.
അതൊക്ക കേട്ടപ്പോൾ കല്ലുവിന് ഒരുപാട് സന്തോഷം ആയി..
പക്ഷെ അവൻ ഒരിക്കൽ പോലും ഒന്നും വിളിച്ചില്ലലോ എന്ന് അവൾ ഓർത്തു.
അങ്ങനെ പെണ്ണിന് ഡ്രസ്സ് എടുക്കാൻ പോകുന്ന ദിവസം വന്നെത്തി.
രാജി യും സുമേഷും കല്ലുവിനെ കൂട്ടി ടൗണിൽ വരാം എന്ന് പറഞ്ഞിരുന്നു.
അതിൻ പ്രകാരം കല്ലു അവർ പറഞ്ഞ സമയത്തു രാജി പറഞ്ഞ സ്ഥലത്ത് എത്തിയിരുന്നു.
എന്നിട്ട് അവർ എല്ലാവരും കൂടെ ഒരുമിച്ചു ടൗണിൽ ഉള്ള ഷോപ്പിൽ പോയത്.
കണ്ണനും ശോഭയും കൂടി ആണ് വന്നത്. ശ്രീകുട്ടിക്ക് എക്സാം ഉണ്ടായിരുന്നു.
അന്ന് പെണ്ണ് കണ്ടു പോയ ശേഷം ഇന്ന് ആണ് രണ്ടാളും പരസ്പരം കാണുന്നത്.
അന്ന് കണ്ടതിലും അവൾ ക്ഷീണിച്ചു എന്ന് കണ്ണന് തോന്നി.
ഇടയ്ക്ക് ഒക്കെ അവൻ അവളെ നോക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അവൾ അത് ഒന്നും കാണുന്നു പോലും ഇല്ല..
ഒരു ഓറഞ്ച് നിറം ഉള്ള കാഞ്ചിപുരം സാരീ ആണ് അവൾക്കായ് സെലക്ട് ചെയ്തത്.
സെയിൽസ് girl അത് ഉടുപ്പിച്ചു കാണിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടം ആയി..
.
പിന്നീട് ഒരു ബോട്ടിൽ ഗ്രീൻ നിറം ഉള്ള സാരീയും ഒരു സെറ്റും മുണ്ടും എടുത്തു അവൾക്കായ്..
ഇതുവരേക്കും അവൾ സാരീ ഉടുത്തിട്ടില്ല എന്ന് രാജിയോട് പറയുന്നത് കണ്ണൻ കേട്ടു.
ക്രീം നിറമുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടും ഉടുത്തു കണ്ണൻ ഇറങ്ങി വന്നപ്പോൾ അവൾ അവനെ ഒളിക്കണ്ണൽ ഒന്ന് നോക്കി…
അവനു അത് കണ്ടതും ചിരി വന്നു പോയി.
അങ്ങനെ ഡ്രസ്സ് ഒക്കെ എടുത്തു കഴിഞ്ഞു എല്ലാവരും ഇറങ്ങിയപ്പോൾ ഏകദേശം നാലു മണി കഴിഞ്ഞിരുന്നു.
ഇതിന്റ ഇടയ്ക്ക് അവൾ അച്ഛമ്മയെ വിളിക്കുന്നത് ഒക്കെ അവൻ കാണുന്നുണ്ടായിരുന്നു.
രാജിയുടെയും സുമേഷിന്റെയും ഒപ്പം ശോഭയോടു യാത്ര പറഞ്ഞിട്ട് കല്ലു മടങ്ങി.
ഓട്ടോ യിൽ കയറിയപ്പോൾ കണ്ണനെ നോക്കി ഒന്ന് അവൾ പുഞ്ചിരി തൂകാൻ മറന്നില്ല.
അവൻ തിരിച്ചും
*******
അച്ഛമ്മയ്ക്ക് രണ്ട് സെറ്റും മുണ്ടും എടുത്തു ശോഭ അവളെ ഏൽപ്പിച്ചിരുന്നു.
അത് വന്ന പാടെ അവൾ അച്ഛമ്മക്ക് കൊടുത്തു.
അവർക്ക് ഒരുപാട് സന്തോഷം ആയിരുന്നു അപ്പോൾ…
“മോളെ… കണ്ണൻ എന്ത് പറയുന്നു… ”
“അങ്ങനെ പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല…..”
അവൾ ഷോളിന്റെ പിന്നു അഴിച്ചു മാറ്റി കൊണ്ട് പറഞ്ഞു.
“ശോഭയോ ”
“അമ്മ ഒരുപാട് സംസാരിച്ചു…”
“ഹ്മ്മ്…. കണ്ണൻ പാവം അല്ലേടി മോളെ ”
“അതെ അച്ഛമ്മേ… ഒരുപാട് സംസാരിക്കില്ല എന്ന് തോന്നുന്നു. പക്ഷെ ആൾ കണ്ടിട്ട് ഒരു പാവം ആണ് ”
“ഹോ… എനിക്ക് അത് കേട്ടാൽ മതി…”
“ആകെ മടുത്തു അച്ഛമ്മേ… ഞാൻ കുളിച്ചിട്ട് വരാം…”
അവൾ ഒരു തോർത്തെടുത്തു തോളത്തു ഇട്ടു കൊണ്ട് പറഞ്ഞു.
കുളി കഴിഞ്ഞു വന്നപ്പോൾ അവളുടെ ഫോൺ ശബ്ധിച്ചു.
നോക്കിയപ്പോൾ ശോഭ ആണ്.
അവൾ വേഗം ഫോൺ എടുത്തു.
ഹെലോ..
ആഹ് മോളെ….
എന്തോ..
എത്തിയോ വിട്ടിൽ.
ഉവ്വ് അമ്മേ… വന്നു കുളി കഴിഞ്ഞു ഇറങ്ങിയത് ഒള്ളൂ.
ആണോ…
ഹ്മ്മ്… അമ്മ ഒക്കെ വീട്ടിൽച്ചെന്നോ…
ഇല്ല മോളെ…. എനിക്ക് കുറച്ചു സാധങ്ങളൊക്ക അടുക്കളയിലേക്ക് മേടിക്കണമായിരുന്നു.ഞങ്ങൾ ഇവിടെ ഒരു കടയിൽ ഒക്കെ കേറീട്ടു ഇറങ്ങിയത് ഒള്ളു.
അതെയോ… ഇനി എപ്പോൾ ചെല്ലും.
ദേ ഇറങ്ങി മോളെ… ഇനി ഒരു മണിക്കൂർ വേണം ഇവിടെ നിന്ന് ചെല്ലാൻ…
ആണോ…
ആം… ഇവിടെ ഒരുത്തൻ സ്വൈര്യം തരുന്നില്ല, വിളിച്ചു ചോദിക്ക് എന്ന് പറഞ്ഞു കൊണ്ട്… രാജി പറഞ്ഞു അവളവിടെ കൊണ്ട് പോയി ഇറക്കി എന്ന്… ഇവന് പക്ഷെ സമാധാനം ഇല്ല……
ശോഭ പറഞ്ഞപ്പോൾ കല്ലു ചിരിച്ചു.
അച്ഛമ്മ എന്ത്യേ മോളെ..
ഇവിടെ എന്റെ അടുത്ത് ഉണ്ട്….
അച്ഛമ്മക്ക് സെറ്റ് ഇഷ്ടം ആയോ…
ഉവ്വ് അമ്മേ….
ഹ്മ്മ്.. എന്നാൽ ശരി മോളെ… നടു കഴച്ചു പൊട്ടുവാ… കാലത്ത് മുതൽ ഈ നിൽപ്പല്ലേ… ഞാൻ പിന്നെ വിളിക്കാം…
ശരി അമ്മേ.. അമ്മ വെച്ചോളൂ…
ശോഭ ഫോൺ കട്ട് ചെയ്തു…
*******
ദിവസങ്ങൾ ഓരോന്നായി പെട്ടന്ന് പെട്ടന്ന് പോയ്കൊണ്ടേ ഇരുന്നു.
അച്ഛമ്മ കല്ലുവിനായി കുറച്ചു പണം ആരും അറിയാതെ കരുതി വെച്ചിരുന്നു.
കല്ലുവിന് 8വയസ് ഉള്ളപ്പോൾ അച്ഛമ്മയുടെ കുറച്ചു വസ്തു വിറ്റ് കിട്ടിയ കാശ് ആയിരുന്നു.. അത് അന്ന് ബാങ്കിൽ ഇട്ടിരുന്നു അവർ… സത്യത്തിൽ ആ കാര്യം കല്ലുവിന് പോലും അറിയില്ലായിരുന്നു.
അച്ഛമ്മയുടെ ഒരു മൂന്ന് പവന്റെ മാലയും രണ്ട് ചെറിയ വളകളും മ
മാറുവാനായി തീരുമാനിച്ചിരുന്നു.
കല്ലു അത് എതിർത്തു എങ്കിലും അവർ സമ്മതിച്ചില്ല.. അവ എല്ലാം കൂടെ 5പവൻ ഉണ്ടായിരുന്നു. പിന്നെ കല്ലുവിന് ഒരു പവന്റെ ചുട്ടിയും ചെയ്യിനും ഉണ്ട്. അത് മാറേണ്ട കാര്യം ഇല്ല എന്ന് അച്ഛമ്മ പറഞ്ഞു….
സ്വർണം മാറ്റി വാങ്ങാനായി അച്ഛമ്മയും കല്ലുവും കൂടെ പോയത്..
പോകും വഴി അച്ഛമ്മ ബാങ്കിൽ കേറി കാശ് എടുത്തപ്പോൾ കല്ലു ഞെട്ടിപ്പോയി..
അതും കൂടി എടുത്തു സ്വർണം മേടിക്കാൻ ആണ് എന്ന് കണ്ടതും കല്ലു അച്ഛമ്മയോട് വഴക്ക് ഉണ്ടക്കി….
അച്ഛമ്മക്ക് എന്തെങ്കിലും ഒരു വയ്യഴിക വന്നാൽ പിന്നെ എന്ത് ചെയ്യും,, ഇത് ഒന്നും എടുക്കണ്ട, എനിക്ക്ഒരുപാട് സ്വർണം ഒന്നും തരേണ്ട….. എല്ലാ കാര്യങ്ങളും നമ്മൾ അവരോട് പറഞ്ഞത് അല്ലെ എന്ന് ചോദിച്ചു അവൾ..
സാരമില്ല കുട്ടി…. അതൊക്ക അപ്പോൾ അല്ലെ… ഇപ്പൊ എന്റെ കുഞ്ഞിന്റെ കാര്യം മംഗളം ആയി നടക്കട്ടെ…. അതും പറഞ്ഞു കൊണ്ട് അച്ഛമ്മ അവളുമായി സ്വർണ കടയിലേക്ക് കയറി.
5പവൻ സ്വർണം മാറിയിട്ട് അവൾക്ക് ഓരോ കാപ്പും, ഒരു ജോഡി സ്വർണ കൊലുസും, രണ്ട് മോതിരവും വാങ്ങി…
പിന്നെ അവൾക്ക് അര പവന്റെ ഒരു ജിമിക്കിയും, മുക്കാൽ പവന്റെ വീതം മൂന്ന് ഒറ്റ വളകളും, ചെറുക്കനു ഇടനായി ഒരു പവന്റെ ചെയിനും കൂടെ മേടിച്ചു…
അവളുട കൈയിൽ ഉള്ള സ്വർണം എല്ലാം കൂടെ കൂട്ടുമ്പോൾ 10പവൻ മിച്ചം ഉണ്ട്… പിന്നെ അമ്മാവന്മാർ ഒക്കെ എന്തെങ്കിലും കൊടുക്കും എന്ന് ആണ് അച്ഛമ്മയുടെ പ്രതീക്ഷ.
കല്യാണ ചിലവ് ഉഷ നടത്തിക്കോളാം എന്ന് നേരത്തെ പറഞ്ഞിരുന്നു.
പിന്നീട് അച്ഛമ്മയും കല്ലുവും കൂടെ അല്ലറ ചില്ലറ സാധനം ഒക്കെ മേടിച്ചു.
സന്ധ്യ കഴിഞ്ഞിരുന്നു അവർ തിരിച്ചു എത്തിയപ്പോൾ.
മേടിച്ച സ്വർണം ഒക്കെ അണിയിച്ചു അച്ഛമ്മ അവളെ കൺ നിറയെ കണ്ടു.
സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞുഒഴുകി…
കല്ലുവിനും അത് കണ്ടപ്പോൾ സങ്കടം ആയി..
*****
ഇനി രണ്ട് ദിവസം കൂടി ഒള്ളൂ കല്യാണത്തിന്.
ഉഷയും കുടുംബവും നേരത്തെ എത്തിച്ചേർന്നു.
ഒരുക്കങ്ങൾ ഓരോന്നായി നടക്കുക ആണ്.
കല്ലുവിനെ ശ്രീകുട്ടിയും രാജിയും ഒക്കെ മിക്കവാറും വിളിക്കും..
ഓരോരോ വിശേഷം ഒക്കെ തിരക്കും..
കണ്ണൻ മാത്രം ഒരിക്കൽ പോലുമവളെ വിളിച്ചില്ല.
അത് അവളിൽ വല്ലാത്തൊരു സങ്കടം ഉണ്ടാക്കിയിരുന്നു…
ഇനി ആൾക്ക് തന്നെ ഇഷ്ടം ആയില്ലേ ആവോ എന്ന ചിന്ത അവളെ പല പ്രാവശ്യം കടന്നാക്രമിച്ചു…
തുടരും