Celebrities

ബോളിവുഡ് താരം ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു-Janhvi Kapoor hospitalised in Mumbai

ബോളിവുഡ് താരം ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ് നടിയിപ്പോള്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിലുടനീളം ജാന്‍വി പങ്കെടുത്തിരുന്നു. അതിന് ശേഷം ചെന്നൈയിലെ വസതിയിലേക്ക് പോയിരുന്നു്. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂറാണ് താരം ആശുപത്രിയിലാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ജാന്‍വിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും 1-2 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുമെന്നും ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും നടിയുടെ അച്ഛന്‍ ബോണി കപൂര്‍ പറഞ്ഞു. ഉലജ് എന്ന ചിത്രത്തിലാണ് ജാന്‍വി കപൂര്‍ അടുത്തതായി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി നിയമിതയായ സുഹാന ഭാട്ടിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജാന്‍വി അവതരിപ്പിക്കുന്നത്. അഭിനയ മികവ് കൊണ്ട് ബോളിവുഡില്‍ ഇടംപിടിച്ച താരമാണ് ജാന്‍വി കപൂര്‍. ധഡക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ എത്തുന്നത്. വ്യത്യസ്ത ഗെറ്റ് അപ്പിലും ലുക്കിലും എത്തി ഇടയ്ക്ക് ഇടയ്ക്ക് താരം എല്ലാവരെയും ഞെട്ടിക്കാറുണ്ട്.