Celebrities

വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗ്യ ജോഡികള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍-Rambha and family met Actor Vijay

തമിഴ് സിനിമ മേഖലയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഭാഗ്യജോഡികള്‍ ആയിരുന്നു വിജയ് ഉം രംഭയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നിരവധി സിനിമകളില്‍ വര്‍ക്കൗട്ട് ആയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ രംഭയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. തന്റെ പഴയ സൂപ്പര്‍ ഹീറോയ്‌ക്കൊപ്പം ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

വിജയ്യുടെ വീട്ടില്‍ കുടുംബസമേതമാണ് രംഭ എത്തിയത്. ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥന്‍, മക്കളായ സാഷ, ലാവണ്യ, ഷിവിന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രംഭയുടെ സന്ദര്‍ശനം. വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ രംഭ പങ്കുവച്ചു. ഒട്ടേറപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി രംഗത്തെത്തിയത്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വിജയ്യും രംഭയും നായികാ നായകന്‍മാരായെത്തിയിരുന്നു. എന്‍ടെന്‍ടും കാതല്‍, നിനൈത്തേന്‍വന്തേ, മിന്‍സാര കണ്ണ സുക്രന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇരുവരും ജോഡികളായെത്തിയത്. 90കളുടെ അവസാനം മുതല്‍ 2000ത്തിന്റെ തുടക്കത്തിലാണ് വിജയ് -രംഭ ജോഡികള്‍ ഒന്നിച്ചത്. 2005ലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.