Celebrities

‘ഞങ്ങളുടെ അഭാവത്തിൽ അഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്’; മൂത്ത മകളെ കുറിച്ച് കൃഷ്ണ കുമാർ | krishna-kumar-opens-up-about-elder-daughter-ahaana-krishna

അഭിനയം, നൃത്തം, ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി കഴിവുകളുള്ള താരമാണ് അഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും അതിമനോഹരമാണ്. നടിയുടെ സ്റ്റൈലിംഗ് സെൻസ് തന്നെയാണ് ഇവരെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ക്ലാസി ലുക്ക് ആയാലും നടൻ വേഷം ആണെങ്കിലും അഹാനയുടെ കൈകളിൽ ഭദ്രമാണ്.

സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്.

ചിലപ്പോൾ ‘ക്ലാസി ലുക്ക്’ ആണെങ്കിൽ മറ്റുചിലപ്പോൾ അഹാന തനിനാടൻ മലയാളി പെൺകുട്ടി ആയിരിക്കും. ഹോട്ട് ആൻഡ് ഗ്ലാമറസ് ആവണമെങ്കിൽ അതും അഹാനയിൽ ഭദ്രം. അടുത്തിടെ കറുത്ത ഗ്ലാമറസ് വസ്ത്രം ധരിച്ച് താരം നടത്തിയ ഫൊട്ടോഷൂട്ട് വൈറലായിരുന്നു. ഓഫ് ഷോൾഡർ ടോപ്പും തൈ സ്ലിറ്റ് ബോട്ടവുമണിഞ്ഞ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. കൂടാതെ ഐസ്‌ലാന്റിൽ ഒരു രാജകുമാരിയെ പോലെ സ്വപ്നതുല്യമായ ഗൗൺ ധരിച്ച് എടുത്ത ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

‘അഹാന… വീട്ടിലെ മൂത്തമകള്‍ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന മകള്‍. നേതൃപാടവം ഉള്ള ആള്‍. ഏതുകാര്യവും തുടങ്ങിവെച്ചാല്‍ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീര്‍ക്കുവാന്‍ കഴിവുള്ള മകള്‍. മറ്റു 3 മക്കള്‍ക്കും ഞങ്ങളുടെ അഭാവത്തിൽ അഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്.

എല്ലാം ഒരു ദൈവാധീനമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങളെ ഒരുപാടു സ്നേഹിക്കുകയും ഞങ്ങളുടെ നന്മക്കായി പ്രര്‍ഥിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങള്‍ക്കും നന്മകള്‍ നേരുന്നു.’ എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പെണ്‍കുട്ടികള്‍ എന്നും അച്ഛന്റെ രാജകുമാരി ആണ്. താങ്കളുടെ കുടുംബത്തിലെ മക്കള്‍ എല്ലാവരും സുന്ദരികളും കഴിവ് ഉള്ളവരും ആണ് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.. എന്നിങ്ങനെ കൃഷ്ണ കുമാറിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.

നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയാണ് കൃഷ്ണ കുമാര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് സ്ഥാനര്‍ഥിയായി കൃഷ്ണ കുമാര്‍ മത്സരിച്ചിരുന്നു. വിചാരിച്ചത് പോലെ വിജയിക്കാന്‍ നടന് സാധിക്കാതെ വരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് കൃഷ്ണ കുമാറിന്റേത്. നടന്റെ പാതയിലൂടെ ആദ്യം സിനിമയിലേക്ക് എത്തുന്നത് മൂത്തമകള്‍ അഹാനയാണ്. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടി ഇന്ന് മലയാളത്തിലെ പ്രമുഖ യുവനടിമാരില്‍ ഒരാളാണ്. ഇതിന് പുറമേ മോഡലിങ്ങിലും വ്‌ളോഗിങ്ങിലുമൊക്കെ നടി സജീവമാണ്.

അഹാനയുടെ പാതയിലൂടെ വൈകാതെ മൂന്ന് അനിയത്തിമാരും സജീവമായി. ഇളയ രണ്ട് അനിയത്തിമാര്‍ ഇതിനകം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇതിന് പുറമേ നാല് പേരും യൂട്യൂബ് ചാനലില്‍ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ താരപുത്രിമാര്‍ പങ്കുവെക്കാറുണ്ട. അതുപോലെ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഈ മേഖലയില്‍ സജീവമാണ്.

വൈകാതെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വിവാഹിതയാവാന്‍ പോവുകയാണെന്നതാണ് കുടുംബത്തിലെ പുതിയ വിശേഷം. അഹാന കരിയറുമായി തിരക്കുകളിലായത് കൊണ്ട് ഉടനെ വിവാഹമെന്ന തീരുമാനമില്ല. കുടുംബജീവിതം ഇഷ്ടപ്പെടുന്നതിനാലാണ് അനിയത്തി വിവാഹിതയാവുന്നത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ദിയ വിവാഹിതയാവാന്‍ ഒരുങ്ങുന്നതും.

content highlight: krishna-kumar-opens-up-about-elder-daughter-ahaana-krishna