പല ഹീറോസിനേയും കാണുമ്പോൾ നമ്മൾ അട്രാക്ടഡാകുന്നത് അവർ ഹാന്റ്സമായതുകൊണ്ടല്ല അവരുടെ അഭിനയവും മറ്റും കണ്ടിട്ട് ആണെന്ന് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. അതുപോലെ ചിലരെ കാണാൻ ഭയങ്കര ഭംഗിയുണ്ടാകും പക്ഷെ അവരുടെ നൃത്തം നമ്മുടെ ഹൃദയം തൊടുന്നതായിരിക്കില്ല. അതുകൊണ്ട് ലുക്ക്സ് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും നടി പറഞ്ഞു.
കഥകളി കളിക്കുന്നവരെ കാണുമ്പോൾ അവരുടെ നിറം നമുക്ക് മനസിലാകില്ലല്ലോ. അതുപോലെ ആരാണ് കറുത്ത കളറിന് ഭംഗിയില്ലെന്ന് പറഞ്ഞത്തെന്നും നടി ചോദിച്ചു. ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് ഫെയർ നെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നു. പക്ഷെ ഞാൻ അത് സ്വീകരിക്കാൻ തയ്യാറായില്ല. അത് തെറ്റായ കാര്യങ്ങളാണ് ആളുകളിലേക്ക് എത്തിക്കുകയെന്ന് മനസിലായതുകൊണ്ടാണ് പരസ്യത്തിൽ അഭിനയിക്കാതിരുന്നത്. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് കോംപ്ലക്സ് വരുന്നുണ്ട്.
എന്തൊക്കെ എന്ന് പറഞ്ഞാലും മെലാനിൻ അല്ലേ ഇതൊക്കെ തീരുമാനിക്കുന്നത്. മോഡലിങ് ചെയ്യാൻ തുടങ്ങിയ സമയത്ത് തന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വന്നാൽ അവയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്.
സത്യഭാമയ്ക്കുള്ള മറുപടിയും ലക്ഷ്മി നൽകുന്നുണ്ട്.. സെൻസ് ഓഫ് ഹ്യൂമറാണ് എന്റെ സ്ട്രങ്ത്ത്. അതുപോലെ വളരെ പെട്ടന്ന് ഫ്രണ്ട്ലിയാകുന്ന ടൈപ്പുമാണ് ഞാൻ. മാത്രമല്ല നല്ല കഥാപാത്രങ്ങളില്ലാത്ത സിനിമ ചെയ്യാൻ താൽപര്യവുമില്ല. എനിക്ക് ദേഷ്യം വരുന്നത് കള്ളത്തരം കേൾക്കുമ്പോഴാണ്. കാരണം ഞാൻ നുണ പറയാത്ത ആളാണ്. സത്യം സത്യമായി പറഞ്ഞാൽ ഞാൻ ഉൾക്കൊള്ളും. നല്ല രീതിയിൽ ആബ്സെന്റ് മൈന്റഡായിട്ടുള്ള വ്യക്തി കൂടിയാണ് ഞാൻ.
ചിലപ്പോഴൊക്കെ അത് എനിക്ക് നല്ലതായി മാറാറുമുണ്ട്. ഞാൻ ഇത്രയധികം വേദികളിൽ ഡാൻസ് ചെയ്യാൻ കാരണം എനിക്ക് നടിയെന്ന കരിയർ ഉണ്ടായിരുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്യേണ്ടി വരും. കറുത്തവർ ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് വളരെ റെഡിക്കുലസായ കാര്യമാണ്.
content highlight: lakshmi-gopalaswamy-says