കുവൈത്തിൽ ആദ്യമായി നടത്തിയ വാസ്‌കുലർ ശസ്ത്രക്രിയ വിജയകരം. മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ വാസ്‌കുലർ സർജറി ആൻഡ് കത്തീറ്ററൈസേഷൻ ടീമാണ് അപൂർവ്വ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണ് അയോർട്ടിക് തൊറാസിസിൻ അന്യൂറിസം ആർച്ചിന് ശസ്ത്രക്രിയ നടത്തുന്നത്.
രോഗിയുടെ ധമനികളുടെ വലുപ്പത്തിന് അനുയോജ്യമായ രീതിയിലുള്ള ഘട്ടം നിശ്ചയിക്കുകയും പിന്നീട് കത്തീറ്ററൈസേഷൻ വഴി അത് ഘടിപ്പിക്കുകയും ചെയ്യുന്നതാണ് ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.പരമ്പരാഗത ഇംപ്ലാന്റിംഗിനെ തുടർന്ന് ഉണ്ടാകുന്ന സ്‌ട്രോക്കിന്റെ സാധ്യത ഇത്തരം ചികിത്സാ രീതിയിലൂടെ ഏറെ കുറയ്ക്കുവാൻ കഴിയും.
ലോക്കൽ അനസ്‌തേഷ്യയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ അടുത്ത ദിവസം തന്നെ രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.