ബോളിവുഡിന്റെ താര റാണിയാണ് പ്രിയങ്ക ചോപ്ര. മോഡലായിട്ടാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. 2000 മിസ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രിയങ്ക കിരീടവും നേടി. മിസ് വേള്‍ഡ് കോണ്ടിനെന്റല്‍ ക്യൂന്‍ ഓഫ് ബ്യൂട്ടി-ഏഷ്യ-ഓഷ്യാനിയ കിരീടവും പ്രിയങ്ക നേടിയിരുന്നു. പ്രിയങ്ക മിസ് വേള്‍ഡ് കിരീടം നേടുന്ന വെറും അഞ്ചാമത്തെ ഇന്ത്യക്കാരി മാത്രമായിരുന്നു ആ സമയം. അതിന് ശേഷം ബോളിവുഡില്‍ നിന്ന് വലിയ ഓഫറുകളാണ് നടിയെ തേടി അതിന് ശേഷം എത്തിയത്.
വെറും 5000 രൂപ പ്രതിഫലം വാങ്ങിയ പ്രിയങ്കയ്ക്ക് ഇന്ന് 650 കോടിയില്‍ അധികം ആസ്തിയുണ്ട്. നിലവില്‍ ലോസ് ആഞ്ചല്‍സിലാണ് നടിയുടെ താമസം. എല്‍എയിലെ പ്രിയങ്കയുടെ കൊട്ടാരം പോലുള്ള വീടിന് 650 കോടിയിലേറെ മൂല്യമുണ്ട്. ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക താമസിക്കുന്നത്.
സണ്ണി ഡിയോളിന്റെ ദ ഹീറോയാണ് പ്രിയങ്കയുടെ ആദ്യ ചിത്രം. ഇത് വിജയിച്ചിരുന്നു. എന്നാല്‍ നടിയുടെ അടുത്ത മൂന്ന് ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു.
തനിക്ക് ആദ്യം കിട്ടിയ ശമ്പളം വെറും 5000 രൂപയാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇന്ന് പ്രിയങ്ക ഒരു ചിത്രത്തിനായി വാങ്ങുന്നത് 40 കോടി രൂപയാണ്. ഹോളിവുഡ് ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. ഇന്ത്യയില്‍ ഇരുപത് കോടിയാണ് നടി വാങ്ങുന്നത്.
മുജ്‌സെ ഷാദി കരോഗി, ഡോണ്‍, ക്രിഷ്, എയ്ത്‌റാസ്, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയമാണ് പ്രിയങ്ക ചോപ്രയെ സൂപ്പര്‍ താരമായി ഉയര്‍ത്തിയത്. ബര്‍ഫി, ബാജിറാം മസ്താനി തുടങ്ങിയ ചിത്രത്തിലെ വ്യത്യസ്തമാര്‍ന്ന വേഷവും പ്രിയങ്കയുടെ ജനപ്രീതി വര്‍ധിക്കുന്നതായിരുന്നു. അതേസമയം ബ്ലോക്ബസ്റ്ററുകളായ വമ്പന്‍ ചിത്രങ്ങള്‍ നടി ഒരുസമയത്ത് ഉപേക്ഷിച്ചിരുന്നു.
2 തുള്ളി ചെറുനാരങ്ങ നീര്, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക; കുടവയറിനെ പിന്നെ കാണില്ല2 തുള്ളി ചെറുനാരങ്ങ നീര്, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക; കുടവയറിനെ പിന്നെ കാണില്ല
സല്‍മാന്‍ ഖാന്റെ ഭാരത്, കിക്ക്, സുല്‍ത്താന്‍, ആമിര്‍ ഖാനൊപ്പം ഗജിനി, രജനീകാന്തിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളിലേക്ക് എല്ലാം പരിഗണിച്ചിരുന്നത് പ്രിയങ്കയെയായിരുന്നു. എന്നാല്‍ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ഇതൊന്നും അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചില്ല., പിന്നീട് ഇവയെല്ലാം വമ്പന്‍ ഹിറ്റുകളായി.
അതേസമയം 2015ന് ശേഷം കൂടുതലായി ഹോളിവുഡിലാണ് പ്രിയങ്ക കൂടുതല്‍ ശ്രദ്ധിച്ചത്. മേട്രിക്‌സ് റിസറക്ഷന്‍സ്, ലവ് എഗെയിന്‍, ബേവാച്ച്, സിറ്റാഡെല്‍ പോലുള്ള സീരീസുകള്‍ എന്നിവയെല്ലാം ഹോളിവുഡില്‍ പ്രിയങ്ക നായികയായി വന്ന് കഴിഞ്ഞു. ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടെ വരാനിരിക്കുന്ന ചിത്രം.
content highlight: priyanka-chopra-gets-rs-5000-as-first-salary