Celebrities

എന്റെ സിനിമ കണ്ട് എന്നെ വിളിച്ചു എന്ന് പറഞ്ഞത് കള്ളമായി എനിക്ക് തോന്നി എന്റെ ഏതു സിനിമയാണ് ഹിറ്റായത്..? മല്ലിക സുകുമാരനോട് രസകരമായ ചോദ്യവുമായി ധ്യാൻ ശ്രീനിവാസൻ|Dhyan Sreenivasan and Mallika Sukumaran

അച്ഛന്റെ പാത പിന്തുടർന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളത്തിൽ വളരെയധികം ആരാധകരെ നേടിയെടുത്ത ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛനെ പോലെ തന്നെ നിലപാടുകളുടെ കാര്യത്തിൽ ധ്യാൻ ശ്രീനിവാസൻ മുൻപിലാണ് ധ്യാനിന്റെ ഓരോ വാർത്തകൾക്കും ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോൾ ഇതാ തന്റെ ഏറ്റവും പുതിയ ചിത്രമായ സീക്രട്ട് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ ഈ സോഷ്യൽ മീഡിയ ആഭിമുഖ്യത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുത്ത ധ്യാനിനെ മുൻപ് മല്ലിക സുകുമാരൻ പറഞ്ഞിരുന്ന ഒരു വീഡിയോ ചാനൽ അധികൃതർ കാണിക്കുകയുണ്ടായി, ഇതിന് ധ്യാൻ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എപ്പോൾ വിളിച്ചാലും ഫോൺ എടുക്കില്ല എന്നും കേൾക്കാൻ വേണ്ടി തന്നെയാണ് പറയുന്നത് എന്നുമാണ് മല്ലിക പറയുന്നത്. ഒരു സിനിമ കണ്ടിട്ട് അത് നന്നായിരുന്നു എന്ന് പറയാൻ വേണ്ടി വിളിച്ചാൽ പോലും കിട്ടില്ല എന്നാണ് മല്ലിക സുകുമാരൻ പറയുന്നത് അപ്പോൾ അങ്ങനെ ഒരു പടം ധ്യാനിനുണ്ടായിരുന്നു എന്ന് രസകരമായ രീതിയിൽ അജു വർഗീസ് ചോദിക്കുന്നു.

പലവട്ടം ഫോൺ റിങ്ങ് ചെയ്തു റിംഗ് ചെയ്തിരിക്കുകയാണ് എന്നും പലപ്പോഴും എടുക്കാറില്ല എന്നുമാണ് പറയുന്നത്. ഒരുവട്ടം ഫോൺ എടുത്തപ്പോൾ ഭഗവാനെ ഇന്ന് ഇടിയും മഴയും വരുമെന്ന് ഞാൻ പറയുകയും ചെയ്തു എന്ന് മല്ലിക സുകുമാരൻ പറയുന്നുണ്ട്. എന്റെ പടം നല്ലതാണ് എന്ന് പറഞ്ഞിട്ട് എന്നെ വിളിക്കാൻ നോക്കിയിട്ട് കിട്ടിയില്ല എന്ന് മല്ലിക്ക പറഞ്ഞത് കള്ളമാണോ എന്ന് എനിക്ക് തോന്നി. അടുത്ത ഇന്റർവ്യൂ വരുമ്പോൾ അത് ഏതാണ് പടം എന്ന മല്ലിക ആന്റിയോട് ചോദിക്കണമെന്നും രസകരമായ രീതിയിൽ ധ്യാൻ പറയുന്നുണ്ട്


മല്ലിക ആന്റി ഫോൺ വിളിച്ചത് ഞാൻ കണ്ടിട്ടില്ല കണ്ടിരുന്നെങ്കിൽ തീർച്ചയായും എടുത്തേനെ ആറോ ഏഴോ മാസം മുൻപ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. വളരെയധികം സ്നേഹമുള്ള വ്യക്തിയാണ് മല്ലിക ആന്റി പിന്നെ മനസ്സിൽ ഇല്ലാതെ എന്ത് കാര്യവും തുറന്നു പറയുന്ന ഒരു സ്വഭാവമാണ് എന്തുണ്ടെങ്കിലും അത് തുറന്നു പറയും. ഒരു ഫിൽട്രേഷനും ഇല്ലാതെ അങ്ങനെ കാര്യങ്ങൾ തുറന്നുപറയുന്ന ആളുകളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെയുള്ള സ്വഭാവം എനിക്ക് വലിയ ഇഷ്ടമാണ്. ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും ഇഷ്ടമുള്ള കാര്യമാണെങ്കിലും അത് തുറന്നു പറയുക എന്നത് വലിയൊരു ക്വാളിറ്റിയാണ് അങ്ങനെയുള്ള ആളുകളോട് എനിക്ക് വലിയ ബഹുമാനമാണ്..അങ്ങനെയൊരു സ്വഭാവം ചുരുക്കം ചില ആളുകൾക്ക് മാത്രമേ സിനിമയിൽ ഞാൻ കണ്ടിട്ടുള്ളൂ അങ്ങനെയുള്ള ഒരു സ്വഭാവമുള്ള വ്യക്തിയാണ് മല്ലിക ആന്റി.