സുധിയുടെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ വീഡിയോയാക്കി യുട്യൂബ് വഴി പങ്കിട്ടതോടെ വലിയ വിമർശനങ്ങളാണ് ലക്ഷ്മിക്ക് നേരിടേണ്ടി വന്നത്. ലക്ഷ്മി താർ വാങ്ങിയത് കൊല്ലം സുധിയേയും കുടുംബത്തേയും കണ്ടന്റാക്കി വിറ്റിട്ടാണ് എന്നുവരെ പറഞ്ഞുണ്ടാക്കി. ഏറ്റവും പുതിയ വീഡിയോയിലൂടെ അതിനുള്ള മറുപടി നൽകുകയാണ് ലക്ഷ്മി. കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പം തന്നെയാണ് പുതിയ വിഡിയോയും ചിത്രീകരിച്ചിരിക്കുന്നത്.
മാത്രമല്ല സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹിതയാകാൻ പോവുകയാണോ?, സുധിയുടെ ആദ്യ ഭാര്യയിലുള്ള മകനും രേണുവും തമ്മിൽ വഴക്കാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് രേണുവും മകൻ കിച്ചുവും ലക്ഷ്മിയുടെ സാന്നിധ്യത്തിലും ഇതേ വീഡിയോയിൽ മറുപടി നൽകി.
രേണുവിന്റെ കല്യാണമായോയെന്ന് ചോദിച്ച് ഡെയ്ലി നിരവധി കോളാണ് തനിക്ക് വരുന്നതെന്ന് ലക്ഷ്മി പറഞ്ഞപ്പോഴാണ് റൂമറുകളിൽ സത്യമുണ്ടോ ഇല്ലയോയെന്ന് രേണു ലക്ഷ്മിയോട് പറഞ്ഞത്. ഞാനും കിച്ചുവും അടിച്ച് പിരിഞ്ഞിട്ടില്ല. അമ്മയും മക്കളും എങ്ങനെയാണ് അടിച്ച് പിരിയുന്നത്. കിച്ചു കാരണമാണ് സുധി ചേട്ടൻ എന്നെ കല്യാണം കഴിച്ചത്.
ആദ്യം കിച്ചുവിനെ കാണുമ്പോൾ അവന് പതിനൊന്ന് വയസെ ഉണ്ടായിരുന്നുള്ളു. എന്റെ ആദ്യത്തെ മോൻ കിച്ചുവാണ്. സുധി ചേട്ടന്റെ അമ്മയുടെ ആഗ്രഹപ്രകാരമാണ് കിച്ചു സുധി ചേട്ടന്റെ വീട്ടിൽ നിന്ന് പഠിക്കുന്നത്. സുധി ചേട്ടൻ പോയശേഷം അമ്മ-മകൻ എന്ന രീതിയിലുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി.
അവൻ ഒരിക്കലും ഞങ്ങളെ ഇട്ടിട്ട് പോവില്ല. അതുപോലെ പിന്നെ എന്റെ രണ്ടാം വിവാഹം… കർക്കിടകം കഴിഞ്ഞാണ് എന്റെ വിവാഹം. കിച്ചു കൈപിടിച്ച് കൊടുക്കും. വരൻ ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. ഞാൻ വീണ്ടും കല്യാണം കഴിക്കാൻ പോകുന്നുവെന്ന രീതിയിൽ തന്നെ ഇരുന്നോട്ടെ എന്നാണ് രണ്ടാം വിവാഹ വാർത്തകൾ നിഷേധിച്ച് രേണു പറഞ്ഞത്.
അതേസമയം രേണു കല്യാണം കഴിക്കുകയാണെങ്കിൽ കഴിക്കട്ടെ എന്നാണ് ലക്ഷ്മി പറയുന്നത്. രേണു കല്യാണം കഴിക്കുകയാണെങ്കിൽ കഴിക്കട്ടെ. അത് അവളുടെ ലൈഫ് അല്ലേ.
എല്ലാവരും നിർബന്ധിക്കുമ്പോൾ ഭാവിയിൽ ചിലപ്പോൾ രേണുവിന് വേറൊരു ലൈഫിലേക്ക് പോകേണ്ടി വന്നേക്കാം. അതിന് എന്താ കുഴപ്പം. ഇപ്പോൾ ദൈവം സഹായിച്ച് രേണു അങ്ങനൊരു തീരുമാനം എടുത്തിട്ടില്ല. ലൈഫിൽ നാളെ എന്ത് എന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ എന്നാണ് ലക്ഷ്മി പറഞ്ഞത്. അതേസമയം ചിങ്ങത്തിൽ കൊല്ലം സുധിയുടെ കുടുംബത്തിനായി ഒരുങ്ങുന്ന പുതിയ വീടിന്റെ പാലുകാച്ചലുണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു.
നെഗറ്റീവ് പറയുന്നവരോട് പറയാനുള്ളത്… നിങ്ങൾ എന്താണ് വിചാരിച്ചത്..? ഒരു വീഡിയോ ഇട്ടാൽ ഉടൻ തന്നെ എന്നെ യുട്യൂബ് സെപ്ഷ്യൽ കേസായി പരിഗണിച്ച് ഡോളേഴ്സ് ഇട്ട് തരുമെന്നാണോ?. പിന്നെ പെർഫ്യൂം കണ്ടന്റിട്ട് താർ മേടിക്കാനുള്ള കാശ് എനിക്ക് കിട്ടിയെന്ന് പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല.
അങ്ങനെ എങ്കിൽ ആരും ഒരു ജോലിക്കും പോകില്ലല്ലോ. പച്ചക്കറി വാങ്ങുന്നത് പോലെ വാങ്ങാൻ സാധിക്കില്ല വാഹനങ്ങൾ. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത് വെച്ചിട്ടാണ് വാങ്ങുന്നത്. യുട്യൂബ് ഞാൻ പരലലി ചെയ്യുന്നുവെന്നേയുള്ളു. എനിക്ക് വേറെയും പ്രൊഫഷൻസുണ്ട്. ഞാൻ മോണിറ്റൈസേഷൻ ഓഫ് ചെയ്യാത്തതിന് എതിരെ റിയാക്ഷൻ വീഡിയോ ഇടുന്നവർ എന്തേ മോണിറ്റൈസേഷൻ ഓഫ് ചെയ്യുന്നില്ല?.
ഞാൻ അന്ന് മുതൽ ഇതുവരെയും സുധി ചേട്ടന്റെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് നിൽക്കുന്നത്. ഒരു കാര്യം സംസാരിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിട്ട് വേണം ചെയ്യാനെന്ന് റിക്വസ്റ്റുണ്ടെന്ന് ലക്ഷ്മി പറഞ്ഞു.
content highlight: renu about wedding news